അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് അക്‌സല്‍ വിറ്റ്‌സെല്‍

ബെല്‍ജിത്തിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ അക്‌സല്‍ വിറ്റ്‌സെല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബെല്‍ജിയത്തിന്റെ സുവര്‍ണ കാലഘട്ടത്തിലെ താരങ്ങളിലൊരാളായ വിറ്റ്‌സെല്‍ 15 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്. 34 കാരനായ വിറ്റ്‌സെല്‍ ബെല്‍ജിയത്തിനായി 130 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 12 ഗോളുകളും നേടി. ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായി തുടരുമെന്ന് താരം അറിയിച്ചു. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിനുവേണ്ടിയാണ് വിറ്റ്‌സെല്‍ കളിക്കുന്നത്. ‘ഏറെ ആലോചിച്ചശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. 15 വര്‍ഷം രാജ്യത്തിനുവേണ്ടി പന്തുതട്ടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്….

Read More

‘വാട്ട് എ ടാലൻഡ്’; യശ്വസി ജയ്സ്വാളിനെ വാഴ്ത്തി കോലി

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാൾ 13 പന്തിൽ നേടിയ ഫിഫ്റ്റിയുടെ പ്രത്യേകത ഇതായിരുന്നു. നേരിട്ട ആദ്യ ഓവറിൽ 26 റൺസുമായി തുടങ്ങിയ ജയ്സ്വാൾ അനായാസം അർധസെഞ്ചുറിയിലേക്ക് ബൗണ്ടറികളുമായി കുതിക്കുന്നതാണ് ആരാധകർ കണ്ടത്. ഇതിന് പിന്നാലെ 21കാരനായ യുവതാരത്തെ തേടിയെത്തിയ ഗംഭീര പ്രശംസകളിലൊന്ന് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസവും ആർസിബി താരവുമായ വിരാട് കോലിയുടേതായിരുന്നു. ‘വൗ, അടുത്തിടെ കണ്ട ഏറ്റവും മികച്ച ബാറ്റിംഗുകളിൽ ഒന്നാണിത്. യശസ്വി ജയ്സ്വാൾ…

Read More

ചാമ്പ്യൻസ് ലീഗ് സെമി: മിലാൻ ഡർബിയിൽ ഇന്ററിന് ജയം

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ മിലാൻ ഡർബിയുടെ ആദ്യപാദത്തിൽ ഇന്റർ മിലാന് ജയം. കളിയുടെ തുടക്കത്തിൽ തന്നെ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇന്റർ ജയിച്ചുകയറിയത്. എ.സി മിലാൻ ആരാധകർ നിറഞ്ഞുനിന്ന സാൻസിരോ സ്റ്റേഡിയത്തിലായിരുന്നു ഇന്ററിന്റെ വിജയഗാഥ. അടുത്ത ആഴ്ച ഇതേ സ്റ്റേഡിയത്തിൽ തന്നെയാണ് രണ്ടാം പാദ സെമി നടക്കുന്നത്. കളിയുടെ എട്ടാം മിനിറ്റിൽ തന്നെ എഡിൻ ജെക്കോ മികച്ച ഫിനിഷിലൂടെ ഇന്ററിനെ മുന്നിലെത്തിച്ചു. ഇതിന്റെ ഞെട്ടൽ മാറും മുമ്പ് വീണ്ടും എ.സി മിലാന്റെ വല കുലുങ്ങി….

Read More

ഗ്രൗണ്ടിൽ വീണ്ടും കോഹ്ലി ഗംഭീർ പോര്; ആഘോഷങ്ങൾക്കിടെ നാടകീയ സംഭവങ്ങൾ, നാണക്കേടെന്ന് ആരാധകർ

ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടിയതിന്റെ ശൗര്യവുമായെത്തിയ കെ.എൽ രാഹുലും സംഘവും കോഹ്ലിപ്പടക്ക് മുന്നിൽ കവാത്ത് മറക്കുന്ന കാഴ്ചയാണ് ഇന്നലെ മൈതാനത്ത് കണ്ടത്. കളിക്ക് ശേഷം ബാംഗ്ലൂർ സൂപ്പർതാരം വിരാട് കോഹ്ലി ഏറെ ആവേശത്തിലായിരുന്നു. ഗ്യാലറിയിലെ ലഖ്‌നൗ ആരാധകരോട് ചുണ്ടിൽ വിരൽവച്ച് നിശബ്ദരാകാൻ പറയുന്ന കോഹ്ലിയെ കാണാമായിരുന്നു. നേരത്തേ ലഖ്‌നൗ മെന്റർ ഗൗതം ഗംഭീർ ബാംഗ്ലൂരിനെതിരായ ആവേശ ജയത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ഇതിന് സമാനമായൊരു ആഘോഷം നടത്തിയിരുന്നു. അതിനാൽ തന്നെ…

Read More

മെസിക്ക് ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡ്

2023 ലെ ‘ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കി ലയണൽ മെസി. കിലിയൻ എംബാപ്പെ, മാക്‌സ് വെർസ്റ്റാപ്പൻ, റാഫേൽ നദാൽ എന്നിവരെയാണ് അർജന്റീനിയൻ സൂപ്പർ താരം മറികടന്നത്. കരിയറിൽ രണ്ടാം തവണയാണ് ലയണൽ മെസി ലോറസ് പുരസ്‌കാരം നേടുന്നത്. ഇതോടെ രണ്ട് തവണ ലോറസ് അവാർഡ് നേടുന്ന ഒരേയൊരു ഫുട്ബോൾ താരമായി മെസി. ലയണൽ മെസി, കിലിയൻ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേൽ നാഡ, 2 തവണ ഫോർമുല 1 ലോക ചാമ്പ്യനായ മാക്സ്…

Read More

‘സന്ദീപിൽ വിശ്വാസമുണ്ടായിരുന്നു, ആ നോബോൾ എല്ലാം നശിപ്പിച്ചു’; തോൽവിക്ക് ശേഷം സഞ്ജു

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് തകർപ്പൻ ജയമാണ് കുറിച്ചത്. ഹൈദരാബാദിന് അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ നിർണായക നിമിഷത്തിൽ സന്ദീപ് സിങ് ഒരു നോബോൾ എറിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ഫ്രീഹിറ്റ് ബോൾ അബ്ദുസ്സമദ് സിക്‌സർ പറത്തി ഹൈദരാബാദിനെ വിജയതീരമണക്കുകയായിരുന്നു.മത്സരത്തിന് ശേഷം ഏറെ നിരാശയിലായിരുന്നു രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. കയ്യിലുണ്ടായിരുന്ന കളി കൈവിട്ടുപോയതിൻറെ ദുഖം സഞ്ജുവിൻറെ വാക്കുകളിൽ കാണാമായിരുന്നു. സന്ദീപ് സിങ്ങിൽ ഏറെ വിശ്വാസമുണ്ടായിരുന്നു എന്നും അത് കൊണ്ടാണ് അദ്ദേഹത്തിന് പന്തേൽപ്പിച്ചത്…

Read More

വീണ്ടും ഡക്ക്; നാണക്കേടിൻറെ റെക്കോർഡുമായി ഹിറ്റ്മാൻ

മുംബൈ ഇന്ത്യൻ നായകൻ രോഹിത് ശർമയെ വിടാതെ പിന്തുടരുകയാണ് ‘ഡക്ക്’ശാപം. മുംബൈയ്ക്കും ചെന്നൈയ്ക്കും ഒരുപോലെ നിർണായകമായ എൽക്ലാസിക്കോ പോരാട്ടത്തിലും ശനിദശയിൽനിന്ന് മോചിതനാകാൻ രോഹിതിനായില്ല. മൂന്ന് പന്ത് നേരിട്ടാണ് ചെപ്പോക്കിൽ ഹിറ്റ്മാൻ സംപൂജ്യനായി മടങ്ങിയത്. ഐ.പി.എല്ലിൽ ഏറ്റവും അധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന സ്വന്തം പേരിലുണ്ടായിരുന്ന റെക്കോർഡ് തിരുത്തുക മാത്രമാണ് ഇത്തവണ രോഹിത് ചെയ്തത്. ഐ.പി.എൽ കരിയറിലെ 16-ാമത്തെ ഡക്ക് ആയിരുന്നു ഇത്. വെസ്റ്റിൻഡീസ് താരം സുനിൽ നരൈൻ, ഇന്ത്യൻ താരങ്ങളായ ദിനേശ് കാർത്തിക്, മന്ദീപ് സിങ്…

Read More

പരിക്ക്; കെ. എൽ.രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടമാവും

പരിക്കിനെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് പുറത്തായ ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവും. പരിക്ക് ഗുരുതരമായതിനെ തുടർന്ന് താരത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. താരം തന്നെ ഇക്കാര്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് തുടയിൽ പരിക്കേറ്റത്. രണ്ടാം ഓവറിൽ പന്തിന് പിറകേ പായുന്നതിനിടെ താരം മൈതാനത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ സഘമെത്തി താരത്തേ മൈതാനത്ത് നിന്ന് നീക്കി. പിന്നീട്…

Read More

ഗ്രൗണ്ടിലെ പോര്; കോഹ്ലിയ്ക്ക് നഷ്ടമാകുക ഗംഭീറിന്റേതിനേക്കാൾ നാലിരട്ടിയിലേറെ തുക

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന ലഖ്നൗ സൂപ്പർ ജയൻറ്സ് -റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെട്ടവർക്ക് ഐ.പി.എൽ പെരുമാറ്റചട്ടം ലംഘിച്ചതിന് പിഴ ഈടാക്കി ബി.സി.സി.ഐ. ആർ.സി.ബി സൂപ്പർ താരം വിരാട് കോഹ്ലിക്കും എൽ.എസ്.ജി മെൻറർ ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ നൂറു ശതമാനമാണ് പിഴ വിധിച്ചത്. ലഖ്നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖിന് അമ്പത് ശതമാനവും പിഴ വിധിച്ചു. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വലിയ സംഖ്യ നഷ്ടപ്പെടുന്നത് കോഹ്ലിയ്ക്ക് ആണെന്ന് ആണ് പുറത്ത്…

Read More

ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാമനായി ഫിനിഷ് ചെയ്തു

പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് ‘ബയാനത്ത്’ എന്ന പായ് വഞ്ചിയിൽ യാത്ര ആരംഭിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടു. ഗോൾഡൻ ഗ്ലോബ് റേസിൽ പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരൻ എന്ന പുതുചരിത്രമാണ് അഭിലാഷ് ടോമി കുറിച്ചത്. അതേസമയം ചരിത്രമെഴുതിക്കൊണ്ട് ഗോൾഡൻ ഗ്ലോബ് റേസിൽ ആദ്യമായി ഒരു…

Read More