
ഫുട്‌ബോള്‍ കളി മാത്രമല്ല; അഭിനയിക്കാനും അറിയാമെന്ന് മെസി, പരമ്പര പ്രേക്ഷകരിലേക്ക്
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മെസി ഇനി അഭിനയരംഗത്തും. നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് താരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരാധകര്‍ക്കു മുന്നിലെത്തുന്നത്. അര്‍ജന്റീനയിലെ പ്രശസ്ത ടെലിവിഷന്‍ സീരീസായ ലോസ് പ്രൊട്ടക്ടേഴ്‌സി (ദ പ്രൊട്ടക്ടേഴ്‌സ്) ലാണ് മെസി അഭിനയിക്കുന്നത്. ഏകദേശം അഞ്ച് മിനിറ്റോളം വരുന്ന അതിഥിവേഷമാണ് സീരീസില്‍ മെസി അഭിനയിക്കുന്നത്. ആദ്യമായാണ് മെസി ഒരു വെബ് സീരീസിന്റെ ഭാഗമാകുന്നത്. ഫുട്‌ബോള്‍ ഏജന്‍സികളുടെ കഥ പറയുന്ന സീരീസില്‍ മെസിയായിട്ട് തന്നെയാണ് താരം എത്തുന്നത്. മൂന്ന് ഫുട്‌ബോള്‍ ഏജന്‍സികള്‍ താരത്തെ സമീപിക്കുകയും…