
രഞ്ജി ട്രോഫി ക്രിക്കറ്റ് ; ഹരിയാനയെ എറിഞ്ഞൊതുക്കി കേരളം , നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് 127 റണ്‍സിന്‍റെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി ഏഴിന് 139 എന്ന നിലയിൽ അവസാന ദിവസം ക്രീസിലിറങ്ങിയ ഹരിയാന 164 റണ്‍സിന് ഓള്‍ ഔട്ടായി. 29 റണ്‍സുമായി പൊരുതി നിന്ന നിഷാന്ത് സന്ധുവിനെ തുടക്കത്തിലെ പുറത്താക്കി ബേസില്‍ തമ്പിയാണ് ഹരിയാനക്ക് അവസാന ദിനം ആദ്യ പ്രഹരമേല്‍പ്പിച്ചത്. അന്‍ഷുല്‍ കാംബോജും ജെ ജെ യാദവും ചേര്‍ന്ന് ഹരിയാനയെ 150 കടത്തിയെങ്കിലും 10…