
സാഫ് കപ്പ് സേഫാക്കി ഇന്ത്യ , കുവൈറ്റിനെ തകർത്തത് പെനാൽട്ടി ഷൂട്ടൗട്ടിൽ; കിരീട നേട്ടം ഒൻപതാം തവണ
മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതലേ ആക്രമണ ശൈലിയിലാണ് ഇരുടീമുകളും തുടങ്ങിയത്. പന്തടക്കത്തിൽ ഇന്ത്യക്കാണ് മുൻതൂക്കമുണ്ടായിരുന്നതെങ്കിലും ആതിഥേയരുടെ വല കുലുക്കി ആദ്യം പ്രഹരമേൽപ്പിച്ചത് കുവൈറ്റായിരുന്നു. മുന്നേറ്റ നിര താരം ഷബീബ് അൽ കാലിദിയാണ് 14 ആം മിനിറ്റിൽ ഗോൾ നേടിയത്. ഇന്ത്യൻ പ്രതിരോധത്തിലുണ്ടായ വിള്ളൽ മുതലാക്കി അൽ ബുലൗഷി ബോക്സിനകത്തേക്ക് നൽകിയ പാസ് സ്വീകരിച്ച ഷബീബ്, ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ കാഴ്ചക്കാരനാക്കി നിർത്തി വലയിലേക്ക് തൊടുക്കുകയായിരുന്നു. ആദ്യം അടിപതറിയെങ്കിലും പിന്നീട് മൈതാനത്ത് കണ്ടത് കുവൈറ്റ്…