ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് സ്വന്തം; മഴ മൂലം ഇന്ത്യയ്ക്ക് നഷ്ടമായത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പര സ്വന്തമാക്കിയെങ്കിലും മഴ മൂലം ഇന്ത്യയ്ക്ക് നഷ്ടമായത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം കൂടിയാണ്. മത്സരത്തിന്റെ അഞ്ചാം ദിനമാണ് മഴ പെയ്ത് കളി ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ മത്സരം സമനിലയിലാവുകയും പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ 24 പോയിന്റ് നേടാന്‍ കഴിയുമായിരുന്ന ഇന്ത്യയ്ക്ക് സമനിലയില്‍ കളി നിര്‍ത്തിയതോടെ 16 പോയിന്റ് മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പോയിന്റ് പട്ടികയില്‍…

Read More

അമേരിക്കയിലെ അരങ്ങേറ്റം ഗംഭീരമാക്കി മെസി ; ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി തുടക്കം

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി ലയണൽ മെസ്സി. മത്സരത്തിൽ പകരക്കാരന്റെ റോളിൽ ഇറങ്ങിയാണ് മെസ്സി ഗോൾ നേടിയത്. അമേരിക്ക – മെക്സിക്കോ ലീഗ്സ് കപ്പ് ടൂർണമെന്റിൽ ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി തകർത്തത്. മെസ്സിയുടെ വരവ് പ്രമാണിച്ച് കപ്പാസിറ്റി ഉയർത്തിയെങ്കിലും, തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലാണ് മയാമി മത്സരം പൂർത്തിയാക്കിയത്. മെസ്സിയുടെ കളി കാണാൻ യുഎസ് ടെന്നീസ് താരം സെറീന വില്യംസ്, ഇന്റർ മയാമി ഉടമയും മുൻ ഇംഗ്ലിഷ് ഫുട്ബോൾ…

Read More

കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷ്വാ സെറ്റിരിയോയ്ക്ക് പരുക്ക് ; ഈ സീസൺ നഷ്ടമാകും

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതുതായി എത്തിയ താരം ജോഷ്വാ സെറ്റിരിയോയ്ക്ക് പരുക്ക് . പരിശീലനത്തിനിടെയാണ് കഴിഞ്ഞ ദിവസം താരത്തിന് പരുക്കേറ്റത്. താരം ഈ സീസണിൽ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് തന്നെ അറിയിച്ചു. ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നാണ് മുന്നേറ്റതാരം സെറ്റിരിയോ ബ്ലാസ്റ്റേഴ്സിലെത്തിയത്. രണ്ട് വർഷത്തേക്കാണ് കരാർ. സീസണിൽ സെറ്റൊരിയോ പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് മറ്റൊരു മുന്നേറ്റതാരത്തെ ടീമിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 27 വയസുകാരനായ താരം, ഓസ്ട്രേലിയൻ മുന്നേറ്റതാരം അപ്പോസ്റ്റൊലോസ് ജിയാന്നുവിനു പകരമാണ് സെറ്റിരിയോ ബ്ലാസ്റ്റേഴ്സിലെത്തിയത്. 2013ൽ ഓസ്ട്രേലിയൻ ക്ലബായ…

Read More

ബംഗ്ലാ കടുവകളെ വീഴ്ത്തി ഇന്ത്യയുടെ പെൺ പുലികൾ; പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ജമീമ റോഡ്രിഗസിന്റെ പ്രകടന മികവിലാണ് ഇന്ത്യ വിജയം കൊയ്തത്. 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓളൌട്ട് ആവുകയായിരുന്നു. ബാറ്റിംഗിൽ 78 പന്തുകളിൽ നിന്ന് 86 റൺസ് നേടി ടീം ടോപ്പ് സ്കോററായ ജമീമ റോഡ്രിഗസ് ബൗളിംഗിൽ 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 228 റൺസ് നേടിയത്….

Read More

വിംബിൾഡൺ കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കാരസിന്

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കാരസിന്. റെക്കോഡ് നേട്ടം ലക്ഷ്യമിട്ട നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് അൽക്കാരസിന്റെ ജയം. സ്‌കോർ: 1-6, 7-6, 6-1, 3-6, 6-4. അഞ്ച് മണിക്കൂറോളം നീണ്ട പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യൻകൂടിയായ ജോക്കോവിച്ച്, അൽകരാസിന് മുന്നിൽ അടിയറവ് പറഞ്ഞത്. ആദ്യസെറ്റ് നഷ്ടമാക്കിയ ശേഷമാണ് അൽകരാസിന്റെ തിരിച്ചുവരവ്. മത്സരത്തിനിടെ നിയന്ത്രണം നഷ്ടമായി റാക്കറ്റ് അടിച്ചു തകർക്കുകവരെ ചെയ്തു ജോക്കോവിച്ച്. ആദ്യ സെറ്റ് 6-1ന് അനായാസം…

Read More

ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സഹലിന്റെ കൂടുമാറ്റം; വൈകാരിക യാത്ര പറച്ചിലുമായി മഞ്ഞപ്പട

“ചില വിടപറയലുകൾ കഠിനമാണ്! അവൻ ഞങ്ങൾക്കുവേണ്ടി മത്സരങ്ങളേറെ ജയിച്ചവനാണ്. അവൻ ഞങ്ങളുടെ ഹൃദയം കവർന്നവനാണ്..വിഖ്യാത താരത്തിന്റെ പകരക്കാരനായി കളത്തിലെത്തിയ ആ കൊച്ചുപയ്യൻ ഇന്ന് ടീം വിടുന്നത് ഞങ്ങൾക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന വിശേഷണത്തോടെ. നന്നായി വരട്ടെ..സഹൽ” ഇതായിരുന്നു മുഹമ്മദ് സഹൽ എന്ന ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കൂടുമാറ്റത്തെ കുറിച്ച് ടീമിന്റെ ഔദ്യോഗിക ഫാൻസ് ക്ലബ്ബായ മഞ്ഞപ്പടയുടെ പ്രതികരണം. സഹലിന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതരും ആശംസകളറിയിച്ചു. “വളരെ ദുഃഖത്തോടെയാണ് ക്ലബ് വിട നൽകുന്നത്. മുന്നോട്ടുള്ള യാത്രയിൽ എല്ലാ നന്മകളും…

Read More

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ സമ്മാനത്തുക; ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് ഇനിമുതല്‍ തുല്യമായ സമ്മാനത്തുക. ഐസിസി തന്നെയാണ് ഇതുസംബന്ധിച്ച ചരിത്ര പ്രഖ്യാപനം നടത്തിയത്. എന്നാൽ 2030 ഓടെയാകും പുരുഷ – വനിതാ ടീമുകളുടെ സമ്മാനത്തുക പൂര്‍ണമായും തുല്യമാകുകയെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഈ സുപ്രധാന തീരുമാനം ഏറെ സന്തോഷം തരുന്നതാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. പുതിയ തീരുമാനപ്രകാരം ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന…

Read More

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റണൻ താരം റെസ ഫർഹത്താണ് വധു. ബ്ലാസ്റ്റേഴ്സിലെ സഹതാരം രാഹുൽ കെ.പി, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ സഹൽ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിനിടെ, അടുത്ത സീസണിൽ സഹൽ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം…

Read More

മിന്നുമണി മിന്നി ; ഇന്ത്യയ്ക്ക് രണ്ടാം ജയവും പരമ്പരയും

ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി- 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടാമത്തെ മത്സരവും ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര നേടിയത്.രണ്ടാം മത്സരത്തിൽ എട്ട് റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 19 റൺസെടുത്ത ഷെഫാലി വർമയായിരുന്നു ടോപ് സ്കോറർ. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സ്മൃതി മന്ഥാനയും ഷെഫാലി വർമയും ചേർന്ന് 33 റൺസ് എടുത്തെങ്കിലും പിന്നീട് എത്തിയ ആർക്കും…

Read More

കോൺകാകാഫ് ഗോൾഡ് കപ്പ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിൽ ഖത്തർ പുറത്തായി

കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്‌ബോളിൽ ക്വാർട്ടർ ഫൈനലിൽ പാനമയോട് തോറ്റ് ഖത്തർ പുറത്തായി. ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കുന്ന പാനമയോട് എതിരില്ലാത്ത നാല് ഗോളിനാണ് ഖത്തർ തോറ്റത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകൾ പിറന്നത്. മെക്‌സിക്കോയ്‌ക്കെതിരെ കളിച്ച ആറ് താരങ്ങൾക്ക് സസ്‌പെൻഷൻ കാരണം കളിക്കാനാവാത്തത് ഖത്തറിന് തിരിച്ചടിയായി.

Read More