
മെസി മാജിക്കിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്റർ മയാമി; 3-1 ന് ഒര്‍ലാന്‍ഡോ സിറ്റിയെ തകർത്തു
അമേരിക്കയില്‍ മെസി കുതിപ്പ് തുടരുകയാണ്. ലീഗ്‌സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. മെസിയുടെ ഗോളില്‍ മുന്നിലെത്തിയ മയാമിയെ പതിനേഴാം മിനിറ്റില്‍ സെസാര്‍ അറൗജോയുടെ ഗോളിലൂടെ ഒര്‍ലാന്‍ഡോ സമനിലയില്‍ പിടിച്ചിരുന്നു. മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു മെസി മയാമിക്കായി ആദ്യ ഗോളടിച്ചത്. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു. 72-ാം…