ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും സൗദിയിലേക്ക്; അൽ ഹിലാലുമായി കരാർ ഒപ്പിട്ടു

പിഎസ്‌ജിയിൽ നിന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറും സൗദി ​പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ നടക്കും. രണ്ട് വർഷത്തേക്കാണ് കരാർ. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’റിപ്പോർട്ട് ചെയ്തിരുന്നു.അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം…

Read More

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യ – മലേഷ്യ ഫൈനൽ

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയും മലേഷ്യയും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും.ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഏഷ്യൻ ഗെയിംസ് ചാംപ്യൻമാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ലീഗ് റൗണ്ടിൽ ജപ്പാനോട് വഴങ്ങിയ 1-1 സമനിലയുടെ നിരാശ മറന്നാണ് സെമിയിലെ തകർപ്പൻ വിജയം. ആദ്യ സെമിയിൽ മലേഷ്യ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയയെ 6-2ന് തോൽപ്പിച്ചു.ഞായറാഴ്ചയാണ് ഫൈനൽ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയയെ നേരിടും.

Read More

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി; ആവേശപ്പോരിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ

ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിലെ ആവേശപ്പോരിൽ പാക്കിസ്ഥാനെ 4-0ന് കീഴടക്കി ഇന്ത്യൻ കുതിപ്പ്.റൗണ്ട് റോബിൻ ലീഗിലെ ഒരു മത്സരംപോലും തോൽക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത്.5 കളികളിൽ 4 ജയവും ഒരു സമനിലയുമായി ഇന്ത്യയ്ക്ക് 13 പോയിന്റുണ്ട്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് രണ്ടും ജുരാജ് സിങ്, അക്ഷദീപ് സിങ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ ഗോളുകളും നേടി. തോൽവിയോടെ പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ സെമി കാണാതെ പുറത്തായി. നാളെ രാത്രി 8.30ന് സെമിയിൽ ഇന്ത്യ ജപ്പാനെ നേരിടും.വൈകിട്ട് 6ന് മലേഷ്യ –…

Read More

ഇന്ത്യ – വെസ്റ്റിൻഡീസ് ട്വന്റി-20; സൂര്യകുമാർ യാദവ് തിളങ്ങി, മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ജീവന്‍മരണ പോരാട്ടമായി മാറിയ മത്സരത്തിൽ ഇന്ത്യ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1 എന്ന നിലയിലായി. സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിഗും തിലക് വർമ്മയുടെ തുടർച്ചയായ മൂന്നാം ഗംഭീര ഇന്നിംഗ്സുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മറുപടി ബാറ്റിംഗില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളിനെ…

Read More

ഇന്ത്യ-വെസ്റ്റിൻഡീസ് ട്വനറി-20 പരമ്പര ; ഇന്ത്യയ്ക്ക് ഇന്ന് നിർണായകം, തോറ്റാൽ പരമ്പര നഷ്ടം

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഗയാനയില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. പരമ്പയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. തോറ്റാല്‍ ട്വന്റി-20 പരമ്പര നഷ്ടമാകും. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തില്‍ ടോപ് ഓര്‍ഡറില്‍ അവസരം ലഭിച്ച യുവതാരങ്ങളായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണും ബാറ്റിംഗില്‍ നിരാശപ്പെടുത്തുന്നതാണ് ഇന്ത്യയുടെ ആശങ്ക.ഏകദിന ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ യുവതാരങ്ങളുടെ മങ്ങിയ…

Read More

വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടു

വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടു. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഹർദിക് പാണ്ഡ്യയെയും സംഘത്തെയും 152/7-ന് കൂടാരം കയറ്റിയ വിൻഡീസ് 18.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 40 പന്തുകളിൽ നാല് കൂറ്റൻ സിക്‌സും ആറ് ബൗണ്ടറികളുമടക്കം 67 റൺസുമായി നികോളാസ് പൂരാനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ജയിക്കാമായിരുന്ന കളിയായിരുന്നു ഇന്ത്യ കളഞ്ഞുകുളിച്ചത്. പൂരാൻ പുറത്തായതോടെ വിൻഡീസ് ബാറ്റിങ് നിര തുടരെ പുറത്താകുന്ന കാഴ്ചയായിരുന്നു. നാലിനു 125 എന്ന ശക്തമായ നിലയിൽ നിന്നും…

Read More

ആൻഡി ഫ്ലവർ ഇനി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പരിശീലകൻ ; ഹെസനും ബംഗാറും പുറത്ത്

സിംബാബ്‌വെ മുൻ ക്യാപ്റ്റനായിരുന്ന ആൻഡി ഫ്ലവർ ഇനി ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുഖ്യപരിശീലകനാകും. മൂന്ന് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. വിവിധ ടി-20 ഫ്രാഞ്ചൈസികളുടെ പരിശീലക സ്ഥാനം ആൻഡി ഫ്ലവർ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ ടീം പരിശീലകനായിരുന്ന ഇന്ത്യൻ മുൻ ഓൾറൗണ്ടർ സഞ്ജയ് ബംഗാറിനു പകരക്കാരനായാണ് ഫ്ലവർ എത്തുന്നത്. ബംഗാറിനൊപ്പം ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസനെയും മാനേജ്മെന്റ് പുറത്താക്കി. പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ വൈകാതെ പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് സീസണിൽ ലക്നൗ സൂപ്പർ ജയന്റസിന്റെ…

Read More

ഇന്ത്യ-വിൻഡീസ് ട്വന്റി-20; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് റണസിന്റെ തോൽവി

ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 4 റൺസ് ജയവുമായി വിൻഡീസ്. 5 മത്സരങ്ങളുള്ള പരമ്പരയിൽ വിൻഡീസ് 1-0 ന് മുന്നിലെത്തി. വെസ്റ്റിൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് 145 റൺസ് എടുക്കാനെ കഴിഞ്ഞുളളു. 3 വിക്കറ്റ് കയ്യിലിരിക്കെ റൊമാരിയോ ഷെപ്പേഡ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 10 റൺസ് മതിയായിരുന്നു. എന്നാൽ വാലറ്റത്തിന് 5 റൺസ് മാത്രമാണ് നേടാനായത്. 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജയ്സൻ ഹോൾഡറാണ് പ്ലെയർ…

Read More

ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്റി-20; ഇന്ത്യയ്ക്ക് ബോളിംഗ്, സഞ്ജു ടീമിൽ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തും. യശസ്വി ജയ്‌സ്വാള്‍ അടുത്ത മത്സരം വരെ കാത്തിരിക്കണം. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലെത്തി. മുകേഷിന് പുറമെ അര്‍ഷ്ദീപ് സിംഗാണ്…

Read More

ഇന്ത്യൻ ടീമിന് തിരിച്ചടി; കെ എൽ രാഹുലും ശ്രേയസ് അയ്യരും ഏഷ്യാ കപ്പിൽ കളിച്ചേക്കില്ല, ടീമിനെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും

ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇന്ത്യൻ ആരാധകർക്ക് വൻതിരിച്ചടി. കെ.എൽ രാഹുൽ ശ്രേയസ് അയ്യർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്ന് റിപ്പോർട്ടുകൾ. ഇരുവരും പരിക്കിൽ നിന്ന് പൂർണമായും മുക്തരായിട്ടില്ല എന്നതാണ് ഒഴിവാക്കാനുള്ള കാരണമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിക്കുന്നത്. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെയാണ് കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പ്. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ഫിറ്റ്‌നസ് പുരോഗതി പങ്കുവെച്ചത് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. ഏഷ്യാ കപ്പിലൂടെ ഇരുവരും ടീമിൽ തിരിച്ചെത്തുമെന്ന്…

Read More