ടി20 പരമ്പര കിവീസിന്; യുഎഇയെ 32 റൺസിന് തോൽപിച്ചു

ദുബൈയിൽ നടന്ന ടി 20 പരമ്പര 2-1 ന് ന്യൂസിലൻഡ് സ്വന്തമാക്കി. ഇന്നലെ നടന്ന മൽസരത്തിൽ യുഎഇയെ 32 റൺസിന് തോൽപിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് നേടിയ 166 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ യുഎഇക്ക് ആയില്ല. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് യുഎഇയുടെ സ്കോർ. ഒരു സിക്സറും നാല് രണ്ട് ബൗണ്ടറിയുമടക്കം പുറത്താകാതെ 24 റൺസ് എടുത്ത മലയാളിതാരം ബാസിൽ ഹമീദും, 36 പന്തിൽ നിന്ന് 42…

Read More

ചരിത്ര നേട്ടത്തിനരികെ ഇന്റർ മയാമി; ലീഗ്‌സ് കപ്പ് ലക്ഷ്യമിട്ട് മെസിയും സംഘവും ഇന്നിറങ്ങും

ലീഗ്സ് കപ്പിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ലിയോണൽ മെസിയുടെ ഇന്റർ മയാമി ഇന്നിറങ്ങുന്നു.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക് നടക്കുന്ന ഫൈനലില്‍ നാഷ്‌വില്ലെയാണ് എതിരാളി. ഇന്റര്‍ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആ സുവര്‍ണ നേട്ടത്തിന് ഒരു ജയം മാത്രമാണ് ബാക്കിയുള്ളത്.തുടരെ പതിനൊന്ന് മത്സരങ്ങളില്‍ ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ആറ് കളിയിലും ജയിച്ചു. അതും ഇന്നോളമില്ലാത്ത തരത്തില്‍ വന്‍ മാര്‍ജിനുകളില്‍. ആറ് കളിയില്‍ ഒന്പത് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മെസി തന്നെ. സെര്‍ജിയോ…

Read More

ക്രിസ്റ്റ്യാനോ മടങ്ങിയെത്തിയിട്ടും അൽ നസറിനെ രക്ഷിക്കാനായില്ല; തുടർച്ചയായി രണ്ടാം തോൽവി

സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. അല്‍ താവൂന്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസ്‌റിനെ തോല്‍പിച്ചത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയിട്ടും അല്‍ നസ്‌റിന് രക്ഷയുണ്ടായില്ല. ഇരുപതാം മിനിറ്റില്‍ തവാംബയും ഇഞ്ചുറിടൈമില്‍ ബഹുസ്യാനുമാണ് താവൂന്റെ ഗോളുകള്‍ നേടിയത്. സാദിയോ മാനേ ഒരുഗോള്‍ മടക്കിയെങ്കിലും ഓഫ് സൈഡ് വിധിച്ചു. റൊണാള്‍ഡോയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ആദ്യ രണ്ട് കളിയും തോറ്റതോടെ ലീഗില്‍…

Read More

ഏഷ്യാ കപ്പിലെ സമ്മർദം മറികടക്കാൻ വിചിത്ര രീതിയുമായി ബംഗ്ലാദേശ് യുവതാരം; തീയിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഏഷ്യാ കപ്പിൽ മാനസിക സമ്മർദം ഒഴിവാക്കുവാൻ വിചിത്ര രീതി പരീക്ഷിച്ച് ബം​ഗ്ലാദേശ് ക്രിക്കറ്റ് താരം മുഹമ്മദ് നയീം.23 കാരനായ യുവതാരം മുഹമ്മദ് നയീം തീയിലൂടെ നടന്നാണ് മാനസിക കരുത്ത് ആർജിക്കുന്നത്. ചെരുപ്പുകൾ ഉപയോ​ഗിക്കാതെ തീയിലൂടെ നടക്കുന്ന താരത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ട്രെയ്നറിന്റെ നിർദ്ദേശപ്രകാരം ആയാസ രഹിതമായാണ് താരം തീയിലൂടെ നടക്കുന്നത്. മറ്റുള്ളവർ താരത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലുമായി നയീം 40 മത്സരങ്ങളാണ് ബംഗ്ലാദേശിന് വേണ്ടി കളിക്കുന്നത്….

Read More

അവസരങ്ങൾ തുലച്ചു; അൽ നസ്‌റിന് വീണ്ടും തോൽവി

ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനേയും അണിനിരന്ന കരുത്തരായ അൽനസ്‌റിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കൊമ്പുകുത്തിച്ച് അൽ താവൂൻ. സ്വന്തം തട്ടകത്തിൽ കുപ്പായമിട്ടിറങ്ങിയ റൊണാൾഡോയും കൂട്ടുകാരും വമ്പൻ താര സാന്നിധ്യമില്ലാത്ത താവൂനിനോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങുകയായിരുന്നു. സൗദി പ്രോ ലീഗ് ഫുട്ബാളിൽ അൽ നസ്‌റിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നാലു ദിവസം മുമ്പ് അൽ ഇത്തിഫാഖിനെതിരായ ലീഗിലെ ആദ്യമത്സരത്തിലും അൽ നസ്ർ പരാജയപ്പെട്ടിരുന്നു. പോയന്റ് പട്ടികയിൽ ഇപ്പോൾ 15-ാം സ്ഥാനത്താണ് ടീം. മത്സരത്തിൽ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ…

Read More

ഏഷ്യൻ കപ്പിനൊരുങ്ങി സൗദി അറേബ്യ; ന്യൂകാസിൽ സ്റ്റേഡിയത്തിൽ സൗദി ടീമുകളിറങ്ങും

ന്യൂകാസിൽ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാൻ സൗദി അറേബ്യക്ക് പ്രീമിയർ ലീഗിന്റെ അനുമതി. കോസ്റ്റിക്ക, ദക്ഷിണ കൊറിയ ടീമുകളുമായി സെപ്തംബറിലാകും മത്സരം. എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള സൗദിയുടെ ഒരുക്കങ്ങളുടെ ഭാഗമായാണിത്. സൗദി അറേബ്യക്ക് ഓഹരി പങ്കാളിത്തമുള്ള ക്ലബ്ബാണ് ന്യൂ കാസിൽ. കോസ്റ്റിക്ക, ദക്ഷിണ കൊറിയ ടീമുകളുമായി സൗഹൃദ മത്സരം. ന്യൂകാസിൽ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് പ്രീമിയർ ലീഗ് ക്ലബ് ഇന്നലെ രാത്രിയാണ് അറിയിച്ചത്. സെപ്തംബർ എട്ടിന് കോസ്റ്റാറിക്ക,…

Read More

യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള തയ്യാറെടുപ്പിൽ അറബ് ക്ലബ്ബുകൾ; ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

യുവേഫ ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാൻ അറബ് ക്ലബ്ബുകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 2025 ലെ ചാമ്പ്യൻസ് ലീഗിൽ സൗദി പ്രോ ലീഗ് ക്ലബ്ബുകളെ കളിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടതായി വിവരം. യുവേഫയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അറബ് ഫുട്ബോൾ ഫെഡറേഷന്റെ റിയാദ് ആസ്ഥാനത്തു നിന്നും രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെ മുഖ്യ പരിശീലകരുടെ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. സൗദി ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 2024-2025 സീസണ്‍ മുതല്‍ സൗദി പ്രൊ ലീഗ് ജേതാക്കള്‍ക്കും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി…

Read More

സൂപ്പർകപ്പുയർത്തി മാഞ്ചസ്റ്റർ സിറ്റി; ഇത് ചരിത്രം

ചരിത്രത്തിലാദ്യമായി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഫൈനലിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തറപറ്റിച്ചാണ് സിറ്റി കന്നിക്കിരീടം നേടിയത്. കളിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. സിറ്റിക്കായി കോൾ പാമറും സെവിയ്യക്കായി യൂസുഫ് എൻ നെസീരിയും ഗോൾ നേടി. ഷൂട്ടൗട്ടിൽ 5-4 എന്ന നിലയിലായിരുന്നു സിറ്റിയുടെ ജയം. സിറ്റിയെ ഞെട്ടിച്ച് സെവിയ്യയാണ് ആദ്യം സ്കോർ ചെയ്തത്. അല്യൂണയുടെ ക്രോസിൽ നിന്ന് സിറ്റി…

Read More

ഫുട്ബോൾ ലോകകപ്പിൽ കളിക്കണം; ഇന്ത്യൻ വംശജരെ ടീമിൽ പരിഗണിക്കാൻ ഒരുങ്ങി എഐഎഫ്എഫ്

ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ പരിഗണിക്കാനൊരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇന്ത്യൻ വംശജരെയും പ്രവാസി ഇന്ത്യക്കാരായ ഫുട്ബോൾ താരങ്ങളുടെ നിലയും അവർ ഇന്ത്യൻ ടീമിൽ കളിക്കാനുള്ള സാധ്യതയും വിലയിരുത്തുന്നതിനായി എഐഎഫ്എഫ് ടാസ്ക് ഫോഴ്സിനു രൂപം നൽകി. ലോകത്തിലെ വിവിധ ലീഗുകളിൽ കളിക്കുന്ന ഇന്ത്യൻ വംശജരായ താരങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ടാസ്ക് ഫോഴ്സ് വിലയിരുത്തും. പഞ്ചാബ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേറ്ററുമായ സമീർ ഥാപ്പറാണ് ടാസ്ക് ഫോഴ്സിനെ നയിക്കുക. ചെയർമാനുമായും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായും…

Read More

ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ്; ഇന്ത്യക്ക് ചരിത്ര ജയം

ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിത ബ്ലൈൻഡ് ഫുട്ബോൾ ടീമിന് ആദ്യ കളിയിൽ ജയം.ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ഐ ബി എസ് എ ലോക ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് ബി യിൽ ഓസ്ട്രിയക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് വേണ്ടി അക്ഷര റാണയാണ് വിജയ ഗോൾ നേടിയത്. ഇതോടെ വനിതാ ലോക കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കരിയായി മാറിയിരിക്കുകയാണ് ഈ 12 വയസുകാരി.നാളെ അർജന്റീനക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Read More