
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും ആൺകുഞ്ഞ് പിറന്നു. ഇന്നലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് സോനം കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഛേത്രിക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവധി നൽകിയിരുന്നു. ജൂണില്‍ ഇന്റര്‍കോണ്ടിനന്റല്‍ മത്സരത്തില്‍ ഗോള്‍ നേടിയ ശേഷമാണ് താന്‍ അച്ഛനാവാന്‍ പോകുന്നുവെന്ന കാര്യം ഛേത്രി വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ ജനനവുമായി…