ലോകകപ്പ് യോഗ്യതാറൗണ്ട് ; അർജന്റീന – ബൊളീവിയ പോരാട്ടം നാളെ , മെസി കളിച്ചേക്കില്ല

ബൊളീവിയയുടെ ഹോം ഗ്രൗണ്ടായ ലാ പാസിലാണ് അര്‍ജന്റീന നാളെ ഇറങ്ങുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3637 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാപാസിലെ സ്റ്റേഡിയത്തില്‍ കളിക്കുക എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിക്ക് മുകളിലാണ് ലാ പാസ്. ഇത്തരം ഗ്രൗണ്ടുകളില്‍ താരങ്ങള്‍ക്ക് ഇവിടെ ശ്വാസതടസ്സം ഉണ്ടാവുകയ പതിവാണ്. മെസി അടക്കമുള്ള താരങ്ങള്‍ക്ക് മുന്‍പ് ഇത്തരം പ്രയാസങ്ങള്‍ ലാ പാസില്‍ നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ മെസി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിക്കാനിടയില്ല. സന്ദര്‍ശകര്‍ക്ക് ഒട്ടും എളുപ്പമാവില്ല ഇവിടെ കളിക്കാന്‍….

Read More

കിങ്സ് കപ്പ്; ഇറാഖിനു മുമ്പിൽ പൊരുതി വീണ് ഇന്ത്യ

കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കരുത്തരായ ഇറാഖിനോട് പൊരുതിക്കീഴടങ്ങി ഇന്ത്യ. പെനാൽറ്റി ഷൂട്ടൗട്ടിലാണ് (5-4) ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം അടിച്ചതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഇന്ത്യക്കായി ആദ്യ കിക്കെടുത്ത ബ്രാൻഡൺ ഫെർണാണ്ടസിന്റെ കിക്ക് പോസ്റ്റിലിടിച്ച് പുറത്തു പോയതാണ് ഇന്ത്യക്ക് വിനയായത്. ഇറാഖ് അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. ഇറാഖിന്റെ ആക്രമണങ്ങൾക്കിടെ 16-ാം മിനിറ്റിൽ നയോറം മഹേഷിലൂടെ ഇന്ത്യയാണ് ആദ്യം ലീഡ് നേടിയത്. മികച്ച ടീം ഗെയിമിനൊടുവിൽ മലയാളി താരം…

Read More

ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് പിൻമാറി മലയാളി താരം എം.ശ്രീശങ്കർ; ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് താരം

അടുത്തയാഴ്ച യൂജിനിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോംഗ് ജംപ് താരം എം ശ്രീശങ്കർ പിൻമാറി. ഏഷ്യൻ ഗെയിംസിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ശ്രീശങ്കറിന്‍റെ പിൻമാറ്റം. സീസണിലെ ഏറ്റവും മികച്ച ആറ് താരങ്ങളാണ് ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിക്കുക. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും സ്റ്റീപ്പിൾ ചെയ്സിൽ അവിനാശ് സാബ്ലേയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഡയമണ്ട് ലീഗ് ഫൈനലിന് ഇന്ത്യന്‍ ലോംഗ് ജംപ് താരം യോഗ്യത നേടുന്നത്. ഈമാസം പതിനാറിനും പതിനേഴിനുമാണ് ഡയമണ്ട് ലീഗ് ഫൈനൽ…

Read More

‘നമ്മൾ ഭാരതീയർ’; ഇന്ത്യയുടെ പേരുമാറ്റത്തെ പിന്തുണച്ച് വീരേന്ദർ സേവാഗ്

ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്നതിനെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. നമ്മൾ ഭാരതീയരാണെന്നും ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാർ നൽകിയതാണെന്നും സേവാഗ് ട്വീറ്റ് ചെയ്തു. ഈ ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്നായിരിക്കണമെന്നും സേവാഗ് കുറിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്താണ് സേവാഗിന്റെ ട്വീറ്റ്. Here’s the #TeamIndia squad for the ICC Men’s Cricket World Cup 2023 #CWC23 pic.twitter.com/EX7Njg2Tcv — BCCI (@BCCI) September 5,…

Read More

ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്

ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. 15 അംഗ ടീം നയിക്കുന്നത് രോഹിത് ശർമ്മയാണ്. പരിക്കുമാറി തിരിച്ചെത്തുന്ന കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവർ ചേർന്ന് ശ്രീലങ്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജുവിനെ കൂടാതെ യൂസ്വേന്ദ്ര ചഹൽ, തിലക് വർമ്മ എന്നിവർക്കും ടീമിൽ…

Read More

ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്കോഫ്; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ

ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്ക്‌ ഓഫ്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജെഎൽഎൻ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഐഎസ്എൽ 2023-24 സീസണിലെ സമ്പൂർണ്ണ ഫിക്ചർ ലിസ്റ്റ് ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന് മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31-നാണ് അവസാനിച്ചത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ക്ലബ്ബുകളും മികച്ച താരങ്ങളെ തന്നെയാണ് അവരുടെ…

Read More

ഏഷ്യ കപ്പ് ക്രിക്കറ്റ് ; നേപ്പാളിനെതിരെ കൈവിട്ട കളിയുമായി ഇന്ത്യ; ആദ്യ അഞ്ച് ഓവറിൽ കൈവിട്ടത് മൂന്ന് ക്യാച്ചുകൾ

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയുടെ ഫീൽഡിംഗിൽ മോശം പ്രകടനവുമായി താരങ്ങൾ. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ അഞ്ചോവറിനുള്ളില്‍ മൂന്ന് ക്യാച്ചുകളാണ് കൈവിട്ടത് . ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ പ്ലേയിംഗ് ഇലവനിലെത്തി മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ക്യാച്ച് കൈവിട്ടു. ഷമിയുടെ പന്തില്‍ നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ഭുര്‍ടല്‍ നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ കൈവിട്ടത് ശ്രേയസ് അയ്യരായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലും ഇന്ത്യ ക്യാച്ച്…

Read More

ഏഷ്യാ കപ്പ് ; ഇന്ത്യയ്ക്ക് ബാറ്റിംഗ്, നേപ്പാളിനെതിരെ ഇറങ്ങിയ ടീമിൽ മാറ്റം വരുത്താതെ പാക്കിസ്ഥാൻ

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തല്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. പല്ലെകെലെ, രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഷാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും ബോൾ ചെയ്യും. കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ടീമിലിടം കണ്ടെത്തി. രോഹിത് ശര്‍മയും ശുഭ്മാന്‍…

Read More

ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യ പാക്കിസ്ഥാൻ മത്സരം ഇന്ന് , കാൻഡിയിൽ മഴ ഭീഷണി

ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചരിത്രം പരിശോധിച്ചാൽ ഏകദിനത്തിൽ പാക്കിസ്താനെക്കാൾ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളിൽ ഇന്ത്യ ഏഴിലും…

Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ശ്രീലങ്ക, ചരിത് അസലങ്കയ്ക്കും സധീര സമരവിക്രമയ്ക്കും അർധ സെഞ്ചുറി

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ആതിഥേയരായ ശ്രീലങ്ക.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 165 റണ്‍സിന് ഓൾഔട്ട് ആയി . മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 39 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ചരിത് അസലങ്ക (62), സധീര സമരവിക്രമ (54) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (89) ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ശ്രീലങ്കയുടെ…

Read More