ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്

ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത സൂപ്പർ പ്രകടനമാണ് സിറാജിനെ വീണ്ടും റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. കരിയറില്‍ ഇത് രണ്ടാം തവണയാണ് മുഹമ്മദ് സിറാജ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമനാവുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ സിറാജ് ഒന്നാം റാങ്കിലെത്തിയിരുന്നു. ഏഷ്യാ കപ്പിന് മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്ന സിറാജ് എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.694 റേറ്റിംഗ് പോയന്‍റുമായി…

Read More

23 വർഷത്തിന് ശേഷം ലങ്കയോട് ഇന്ത്യയുടെ മധുരപ്രതികാരം

പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്ക തകർന്നടിയുമ്പോൾ ഗാലറി നിറയെ ആരാധകരുടെ നിറകണ്ണുകൾ കാണാമായിരുന്നു. മുഹമ്മദ് സിറാജിന്റെ തീപ്പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ ലങ്കയെ 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ പോലും ഇന്ത്യ സമ്മതിച്ചില്ല. 16 ഓവറിലാണ് ലങ്കന്‍ ബാറ്റിങ് നിര 50 റണ്‍സിന് കൂടാരം കയറിയത്. എട്ടാം ഏഷ്യാ കപ്പില്‍ മുത്തമിടുമ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ഓര്‍മകള്‍ 23 വര്‍ഷം പുറകിലേക്ക് സഞ്ചരിച്ച് കാണണം. 2000 ത്തിൽ ഷാർജയിൽ വച്ചരങ്ങേറിയ ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ 54 റൺസിനാണ് ശ്രീലങ്ക ഇന്ത്യയെ പുറത്താക്കിയത്. ഒമ്പതോവറില്‍…

Read More

സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന്; മൈതാനവും മനസ്സും കീഴടക്കി സിറാജ്

പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് സിറാജ് സൺഡേയായിരുന്നു. ഏഷ്യാ കപ്പിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ശ്രീലങ്കയെ വെറും 50 റൺസിന് ഇന്ത്യ ചുരുട്ടിക്കെട്ടുമ്പോൾ വിജയത്തിന് ചുക്കാൻ പിടിച്ചത് ആറ് വിക്കറ്റുകളുമായി സിറാജാണ്. സിറാജ് എറിഞ്ഞ നാലാം ഓവറാണ് ഇന്ത്യക്ക് ഏറെ നിർണായകമായത്. ആ ഓവറിൽ നാല് ശ്രീലങ്കൻ ബാറ്റർമാരാണ് കൂടാരം കയറിയത്. ഏഴോവറിൽ 21 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് മത്സരത്തിൽ സിറാജ് പിഴുതത്. ഏഷ്യാ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ഒരോവറിൽ…

Read More

ഏഷ്യാ കപ്പ് ചാമ്പ്യൻമാരായി ഇന്ത്യ; ലങ്കൻ തോൽവി 10 വിക്കറ്റിന് , ഫൈനലിൽ തിളങ്ങി മുഹമ്മദ് സിറാജ്

ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയവും കപ്പും സ്വന്തമാക്കി ഇന്ത്യ. 10 വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയ്ക്ക് മുന്നിൽ തകർന്നടിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല തുടക്കം. 15.2 ഓവറിൽ 50 റൺസിൽ എല്ലാവരും പുറത്തായി. ഒരു ഓവറിൽ 4 വിക്കറ്റ് ഉൾപ്പെടെ 6 വിക്കറ്റ് നേടിയ മുഹമ്മഹ് സിറാജാണ് ശ്രീലങ്കയെ തകർത്തെറിഞ്ഞത്. 51 റൺസ് എന്ന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയെ 19 ബോളിൽ 27 റൺസ് നേടിയ…

Read More

ഏഷ്യാ കപ്പ് ഫൈനൽ; ഇന്ത്യയ്ക്ക് വിജയ ലക്ഷ്യം 51,മിന്നും പ്രകടവുമായി മുഹമ്മദ് സിറാജ്

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്ക 50 റൺസിന് പുറത്ത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് തുടക്കം മുതൽ തന്നെ പിഴച്ചു. ശ്രീലങ്കയുടെ ബാറ്റിംഗ് നിരയിൽ നിന്ന് 5 പേരാണ് റൺസ് ഒന്നും എടുക്കാതെ പുറത്തായത്. 17 റൺസ് എടുത്ത കുശാൽ മെൻഡിസ് ആണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഒരു ഓവറിൽ നാല് വിക്കറ്റുകൾ ഉൾപ്പെടെ 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തെറിഞ്ഞത്. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത്…

Read More

ഏഷ്യാ കപ്പ് ഫൈനൽ ; ശ്രീലങ്കയെ എറിഞ്ഞിട്ട് മുഹമ്മദ് സിറാജ്, തകർന്നടിഞ്ഞ് ശ്രീലങ്ക

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. ഒരു ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ പൂട്ടിക്കെട്ടിയത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 13 ഓവറില്‍ 8ന് 40 എന്ന നിലയിലാണ്. തന്റെ രണ്ടാം ഓവറില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകര്‍ത്തത്. മറ്റ് രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി സിറാജ് അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. ജസ്പ്രിത് ബുമ്രയ്ക്കും ഹാർദിക്…

Read More

ശ്രീലങ്കക്കെതിരെ 41 റൺസ് ജയം; ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ

ഏഷ്യാ കപ്പിലെ സൂപ്പർഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. ഇന്ത്യയുടെ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ഇന്നിങ്സ് 41.3 ഓവറിൽ 172 റൺസിൽ അവസാനിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ സ്പിന്നർ കുൽദീപ് യാദവിന്റെ (നാല് വിക്കറ്റ്) മികവിലാണ് ഇന്ത്യ അനായാസ വിജയം നേടിയത്. ബൗളിങ്ങിലെന്ന പോലെ ബാറ്റിങ്ങിലും ഗംഭീര പ്രകടനം കാഴ്ചവെച്ച ദുനിത് വെല്ലാ​ലഗെയാണ് ലങ്കയുടെ ടോപ് സ്കോറർ. എട്ടാമനായി ക്രീസിലെത്തി പുറത്താകാതെ 42 റൺസാണെടുത്തത്. ധനഞ്ജയ ഡിസിൽവ…

Read More

ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം; ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറി പ്രകടനവും ഇഷാൻ കിഷൻ 61 ബോളിൽ നേടിയ 33 റൺസും കെ.എൽ രാഹുൽ 44 പന്തിൽ നേടിയ 39 റൺസും ഒഴിച്ച് നിർത്തിയാൽ മറ്റുള്ള ആർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിരാട് കോലി, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടക്കം കടക്കാതെ പുറത്തായി. ശുഭ്മാൻ ഗിൽ…

Read More

ഏഷ്യാ കപ്പ് സൂപ്പർ ഫോർ; പാക്കിസ്ഥാനെ അടിച്ച് പറത്തിയും എറിഞ്ഞിട്ടും വിജയം നേടി ഇന്ത്യ

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ ടീം ഇന്ത്യയ്ക്ക് മിന്നും വിജയം. 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ ഓൾ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഒരുക്കിയത്. ബാറ്റിംഗിലും ബൗളിങിലും കരുത്തരായ പാകിസ്താനെ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തറപറ്റിക്കാന്‍ സാധിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഴമൂലം പൂര്‍ത്തിയാക്കാനാകാത്ത മത്സരം ഇന്ന് പുനരാരംഭിക്കുകയായിരുന്നു. കെ എല്‍ രാഹുലും…

Read More

ജപ്പാനോടേറ്റ നാണം കെട്ട തോൽവി; ജർമനിയുടെ കോച്ച് ഹാൻസി ഫ്ലിക്കിനെ പുറത്താക്കി

ലോകകപ്പ് സൌഹൃദ മത്സരത്തിൽ ജപ്പാനോട് ഏറ്റ കനത്ത തോൽവിയെ തുടർന്ന് കോച്ച് ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷൻ.ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്വന്തം കാണികള്‍ക്ക് മുന്നിലും ജപ്പാനോട് നാണംകെട്ടതോടെയാണ് കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ പരിശീലക സ്ഥാനം തെറിച്ചത്. 1926ല്‍ മുഖ്യ പരിശീലകന്‍ എന്ന സ്ഥാനം രൂപീകരിച്ചതിന് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കുന്ന ആദ്യ കോച്ചാണ് ഫ്‌ളിക്ക്. 2021ല്‍ സ്ഥാനം ഒഴിഞ്ഞ യോക്വിം ലോയ്ക്ക് പകരം ചുമതലേയറ്റ ഫ്‌ളിക്കിന് കീഴില്‍ അവസാന അഞ്ച് കളിയില്‍…

Read More