ഏഷ്യൻ ഗെയിംസ്; ലോഗ്‌ജംപിൽ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കരിന് വെള്ളി. 8.19 മീറ്റര്‍ ചാടിയാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം. 1978ന് ശേഷം ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജംപില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കുന്നത്. 8.22 മീറ്റാണ് ഒന്നാം സ്ഥാനത്തെത്തിയ ചൈനീസ് താരം മറികടന്നത്. കേവലം മൂന്ന് സെന്റിമിറ്റര്‍ വ്യത്യാസത്തിലാണ് ശ്രീശങ്കറിന് സ്വര്‍ണം നഷ്ടമായത്. കൂടാടെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കല മെഡലും സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യ…

Read More

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിവസവും മെഡൽ നേട്ടവുമായി ഇന്ത്യ. സരബ്ജോത് സിങ്, ദിവ്യ ടിഎസ് എന്നിവർക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനൽ മത്സരം. ചൈനയുടെ ബോവൻ ഷാങ്-റാൻക്‌സിൻ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ഈ ഏഷ്യൻ ഗെയിംസിലെ സരബ്ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സരബ്ജോത് സ്വർണം നേടിയപ്പോൾ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തിൽ ദിവ്യ വെള്ളി നേടിയിരുന്നു.

Read More

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ്…

Read More

മെസി ഇറങ്ങിയില്ല; കപ്പ് നഷ്ടമായി ഇന്റർമയാമി

തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് യു.എസ് ഓപ്പൺ കപ്പ് ഫൈനലിനിറങ്ങിയ ഇന്‍റര്‍ മയാമിക്ക് തോൽവി. പരിക്കേറ്റ നായകന്‍ ലയണൽ മെസ്സി ഇല്ലാതെ കലാശപ്പോരിന് ഇറങ്ങേണ്ടി വന്ന മയാമിയെ ഹൗസറ്റന്‍ ഡൈനാമോ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹൗസ്റ്റന്‍ ഡൈനാമോയുടെ വിജയം. മെസ്സിക്ക് പുറമേ പരിക്ക് കാരണം സൂപ്പർ ഡിഫൻഡർ ജോർഡി ആൽബയും മയാമിക്കായി യു.എസ് ഓപ്പൺ ഫൈനലിന് ഇറങ്ങിയില്ല. ഹൗസ്റ്റന്‍ ഡൈനാമോയ്ക്കായി ഡോർസി, ബാസി എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്. ഇന്‍റര്‍ മയാമിയുടെ ഗോൾ ഇഞ്ച്വറി ടൈമിൽ…

Read More

ഏഷ്യൻ ഗെയിംസ്; അശ്വാഭ്യാസത്തിൽ ചരിത്ര സ്വർണ നേട്ടവുമായി ടീം ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തില്‍ ചരിത്ര സ്വര്‍ണം നേടി ടീം ഇന്ത്യ .ഹൃദയ് ഛദ്ദ, ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരടങ്ങിയ മിക്സഡ് ടീമാണ് അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചത്. 41 വര്‍ഷത്തിനുശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്നത്. ടീം ഇനത്തില്‍ 209.205 പോയന്‍റ് നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 204.88 പോയന്‍റ് നേടിയ ചൈന വെള്ളിയും 204.852 പോയന്‍റ് നേടിയ ഹോങ്‌കോംഗ് വെങ്കലവും നേടി. ഹാങ്ചൗ ഏഷ്യന്‍…

Read More

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ്; കലാശപ്പോരിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം പകൽ 11.30ന് ഹാങ്ഷൂവിലാണ് മത്സരം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി അല്ലെങ്കിൽ സ്വർണ മെഡൽ കൂടി ഉറപ്പിച്ചു. ഇന്ന് രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി ബംഗ്ലാദേശ് വെങ്കലം നേടിയിരുന്നു. സെമിയിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിനു മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. മറ്റൊരു സെമിയിൽ ശ്രീലങ്ക പാകിസ്താനെ 6 വിക്കറ്റിനു തോല്പിച്ചു. ഷഫാലി വർമ, ജെമിമ റോഡ്രിഗസ് എന്നിവരുടെ…

Read More

സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ സ്വർണം ഷൂട്ടിങ്ങിൽ

ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് നേട്ടത്തോടെ സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 10 മീറ്റർ പുരുഷ റൈഫിൽ ടീമാണ് ലോക റെക്കോർഡോടെ ആദ്യ സ്വർണമെഡൽ ഉന്നം പിഴക്കാതെ റാഞ്ചിയെടുത്തത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ്, ദിവ്യാൻഷ് സിങ് എന്നിവർ അടങ്ങിയ ടീമാണ് രാജ്യത്തിന്റെ അഭിമാനമായത്. ഗെയിംസ് ആരംഭിച്ച് രണ്ടാം ദിനത്തിനാണ് സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യ തുടക്കം കുറിച്ചത്. 1893.7 പോയിന്റ് ആണ് ഇവർ കുറിച്ചത്. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റിന്റെ റെക്കോർഡാണ് ഇന്ത്യൻ സംഘം ഭേദിച്ചത്….

Read More

ഏഷ്യന്‍ ഗെയിംസ് ഫുട്ബോൾ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്പിച്ചത്. പെനാൽട്ടിയിലൂടെ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വലകുലുക്കിയത്. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്റെ 83ആം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്. ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചത്. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല.നിർണായക വിജയത്തോടെ ഇന്ത്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. ഗ്രൂപ്പ് എയിൽ മ്യാന്മറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Read More

ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആവേശ വിജയത്തുടക്കം; ചിര വൈരികളായ ബംഗളൂരു എഫ് സിയെ തകർത്ത് വിട്ടത് ഒന്നിനെതിരെ രണ്ട് ഗോളിന്

ഒൻപതാം സീസണിലെ പ്ലേഓഫില്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വീണ കണ്ണീരിന് കാലം കാത്ത് വെച്ച കാവ്യ നീതി പോലെയായി ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ വിജയം.പ്രതിരോധ താരമായ കെസിയ വീൻഡോര്‍പ്പിന്‍റെ ഓണ്‍ ഗോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയതെങ്കിൽ,ബംഗളൂരു ഗോളിയുടെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ രണ്ടാം ഗോൾ കണ്ടെത്തിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ പിഴവിൽ നിന്ന് എൺപത്തൊമ്പതാം മിനിറ്റിൽ ബംഗളൂരു ഒരു ഗോൾ മടക്കി. പിഴവ് മുതലാക്കി കുര്‍ട്ടിസ് മെയിൻ വല ചലിപ്പിക്കുകയായിരുന്നു. കനത്ത മഴയിൽ…

Read More

ത​രം​ഗ​മാ​യി “ദി​ല്‍ ജ​ഷ​ന്‍ ബോ​ലെ’; ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഔ​ദ്യോ​ഗി​ക ഗാ​നം ആഘോഷമാക്കി ആ​രാ​ധ​ക​ര്‍

“ദി​ല്‍ ജ​ഷ​ന്‍ ബോ​ലെ’ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ത​രം​ഗ​മാ​യി മാ​റി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പങ്കുവച്ച ഗാനം, മ​ണി​ക്കൂ​റു​ക​ള്‍ മാത്രം പിന്നിടുന്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഔദ്യോ​ഗി​ക ഗാ​നം ചിട്ടപ്പെടുത്തിയത് പ്ര​ശ​സ്ത മ്യൂസിക് ഡയറക്ടർ പ്രീ​തം ച​ക്ര​വ​ര്‍​ത്തി​യാ​ണ്. ബോ​ളി​വു​ഡ് ന​ട​ന്‍ ര​ണ്‍​വീ​ര്‍ സിം​ഗാ​ണു ഗാ​ന​ത്തി​ലെ പ്ര​ധാ​ന​താ​രം. ഒ​പ്പം സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ പ്രീ​ത​വു​മു​ണ്ട്. ശ്ലോ​കെ ലാ​ല്‍, സാ​വേ​രി വ​ര്‍​മ എ​ന്നി​വ​രുടേതാണ് ഗാ​ന​ര​ച​ന. പ്രീ​തം, ന​കാ​ഷ് അ​സീ​സ്, ശ്രീ​രാ​മ…

Read More