ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഏഷ്യൻ ഗെയിംസിലെ പുരുഷൻമാരുടെ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം ൫൫ റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് ഇന്ത്യൻ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍…

Read More

ക്രിക്കറ്റ് ഏകദിന ലോകകപ്പ് ; പാക്കിസ്ഥാൻ നെതർലെൻഡ്സ് പോരാട്ടം ഇന്ന്

ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് ഇന്ന് പാക്കിസ്ഥാൻ.താരതമ്മ്യേന ദുർബലരായ നെതർലെൻഡ്സാണ് പാക്കിസ്ഥാന്റെ എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. ഏഷ്യാകപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം സന്നാഹമത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താന് തലവേദനയാണ്. തോൽവി മാത്രമല്ല, ഈ രണ്ട് കളിയിലും ടീമിലെ പ്രധാന പേസർ ഷഹീൻ അഫ്രീദിയടക്കം നല്ല റൺസ് വഴങ്ങിയതും പാകിസ്താൻ്റെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖർ സമാന് ഫോം…

Read More

ഏഷ്യന്‍ ഗെയിംസ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍, തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി,

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകർത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ബംഗ്ലാദേശ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തിൽ നിന്ന് ആറ് സിക്സും രണ്ട് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്ന തിലക് വർമയാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് 26 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റൺസോടെ…

Read More

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാൻ കാണികൾ കുറവ്; ഒരുലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ എത്തിയത് വിരലിൽ എണ്ണാവുന്നയാളുകൾ മാത്രം

ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടനപ്പോരാട്ടം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയത് വിരലിൽ എണ്ണാവുന്ന കാണികൾ മാത്രം . 1,20,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയ കാണികളുടെ എണ്ണത്തിലാണ് ഇത്രയും കുറവ്. പ്രവര്‍ത്തി ദിവസമായതിനാല്‍ വൈകിട്ടോടെ സ്റ്റേഡിയം പകുതിയെങ്കിലും നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ കാണികള്‍ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ…

Read More

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോടാണ് പി വി സിന്ധു തോറ്റത്. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യ വന്‍ കുതിപ്പ് ആണ് നടത്തിയത്. പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ഇന്ത്യന് ടീം നേടി. പുരുഷന്‍മാരുടെ 4400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ്…

Read More

ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വർണം, ഇന്ത്യയുടെ 19ാം സ്വർണം

2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 19ാം സ്വർണം. അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വർണം എയ്തിട്ടത്. ഫൈനലിൽ ചൈനീസ് തായ്പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിരീട നേട്ടം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നിൽ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഇതോടെ 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ചേർത്ത് ഇന്ത്യയുടെ മെഡൽ നേട്ടം…

Read More

അമ്പെയ്ത്തിൽ മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം

2023 ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യയ്ക്ക് ആദ്യ സ്വർണം. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. കൊറിയയുടെ സോ ചെവോൺ – ജൂ ജഹൂൺ സഖ്യത്തെ 159-158 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യൻ സഖ്യം സ്വർണമണിഞ്ഞത്. ഇതോടെ, 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവും ഉൾപ്പെടെ 71 മെഡലുമായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുന്നു. നേരത്തേ 35 കിലോമീറ്റർ നടത്തത്തിൽ ടീം…

Read More

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരി സ്വർണം നേടി; ഇന്ത്യയുടെ 14ാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. 5000 മീറ്റർ ഓട്ടത്തിലാണ് ഇന്ത്യൻ താരം പരുൾ ചൌധരി സ്വർണം നേടിയത്. ഇന്ത്യയുടെ 14-ാം സ്വർണമാണിത്. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്. 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ നേരത്തെ താരം വെള്ളി നേടിയിരുന്നു. അതേസമയം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. 14 സ്വർണവും 24 വെള്ളിയും…

Read More

വീണ്ടും വില്ലനായി മഴ; ഇന്ത്യ- നെതർലാൻഡ് സന്നാഹ മത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരം കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ വീണ്ടും വില്ലനായി മഴ. മഴമൂലം ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ- നെതർലാൻഡ്സ് മത്സരം ഉപേക്ഷിച്ചു. കാര്യവട്ടത്ത് മഴമൂലം ഉപേക്ഷിച്ചത് ഇതുവരെ നാല് മത്സരങ്ങളാണ്. ടോസ് പോലും ഇടാതെയാണ് രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചത്. ആദ്യദിനത്തിലെ ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാൻ മത്സരവും ടോസിടുന്നതിന് മുമ്പ് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് ഇന്ത്യയുടെ മത്സരം കാണാനെത്തിയത്. കളി മഴമുടക്കിയതോടെ ആരാധകര്‍ നിരാശയോടെ ഗാലറി വിടുന്ന കാഴ്ചക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷിയായി.

Read More

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജ് ഫൈനലിൽ

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡിനൊപ്പമെത്തിയ പ്രകടനത്തോടെ ഇന്ത്യയുടെ വിദ്യ രാംരാജ് ഫൈനലിൽ. 1984ൽ ലൊസാഞ്ചലസിൽ പി.ടി. ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യയെത്തിയത്. സമയം 55.42. ഹീറ്റ്‌സിൽ ഒന്നാമതായാണ് വിദ്യ ഫിനീഷ് ചെയ്തത്. പുരുഷൻമാരുടെ 800 മീറ്ററിൽ മലയാളിതാരം മുഹമ്മദ് അഫ്‌സലും ഫൈനലിലെത്തി. അഫ്‌സലും ഹീറ്റ്‌സിൽ ഒന്നാമതെത്തി . പുരുഷ-വനിതാ വിഭാഗം 3000 മീറ്റർ സ്പീഡ് സ്‌കേറ്റിങ് റിലേയിൽ ഇന്ത്യ വെങ്കലം നേടി. സഞ്ജന അതുല, കാർത്തിക ജഗദീശരൻ, ഹീരൽ സാധു, ആരതി…

Read More