മികച്ച അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി നീരജ് ചോപ്ര

നീരജ് ചോപ്ര ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്.ലോക അത്‌ലറ്റിക്‌സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് നീരജ് ചോപ്ര ഇടം നേടിയത്. ഷോട്ട്പുട്ട് ലോക ചാമ്പ്യന്‍ റയാന്‍ ക്രൗസറും പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ചാമ്പ്യനായ മൊറോക്കന്‍ താരം സൂഫിയാന്‍ എല്‍ ബക്കാലിയും നീരജിനൊപ്പം നോമിനേഷന്‍ ലിസ്റ്റിലുണ്ട്. 1500 മീറ്റര്‍-5000 മീറ്റര്‍…

Read More

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സര്‍ക്കാര്‍

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 19 -ന് വൈകിട്ടാണ് ചടങ്ങ് നടക്കുക. മെഡല്‍ ജേതാക്കളെ കായിക വകുപ്പ് ക്ഷണിച്ചുതുടങ്ങി. ഇതിന് പുറമെ, 18 -ലെ മന്ത്രിസഭായോഗത്തില്‍ പരിതോഷികവും തീരുമാനിക്കും. നേരത്തെ പരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു.ഏഷ്യൻ ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ അര്‍ഹിമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്നായിരുന്നു താരങ്ങള്‍ ആരോപണം ഉന്നയിച്ചത്. ബാഡ്മിന്റണ്‍ താരം എച്ച്‌ എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര…

Read More

മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും; എതിരാളികൾ ബംഗ്ലാദേശ്

ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികൾ. ഉച്ചയ്ക്ക് രണ്ടിന് ചെപ്പോക്കിലാണ് മത്സരം. തുടർച്ചയായ മൂന്നം വിജയമാണ് ന്യൂസിലൻഡിന്‍റെ ലക്ഷ്യം. അതേസമയം രണ്ടാം വിജയത്തിനായാണ് ഷാകിബ് അൽ ഹസനും സംഘവും ഇറങ്ങുന്നത്. തുടർച്ചയായി രണ്ട് മത്സരവും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കിവീസ് പട. വെടിക്കെട്ട് ബാറ്റിംഗ് നിര തന്നെയാണ് കരുത്ത്. ടോം ലാഥമും വിൽ യങും ഡിവോൺ കോൺവെയും അടങ്ങിയ ബാറ്റിംഗ് നിര നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നായകൻ കെയ്ൻ വില്യംസൺ തിരിച്ചെത്തുന്പോൾ…

Read More

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും സര്‍ക്കാരിന്റെ അവഗണന തുറന്നടിച്ച് ശ്രീജേഷ്

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മറ്റ് കായിക താരങ്ങള്‍ക്ക് അവരുടെ സംസ്ഥാന സര്‍ക്കാര്‍ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം നല്‍കിയപ്പോള്‍ മലയാളി താരങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഒന്നും ലഭിച്ചില്ല  ഇതുമായി ബന്ധപ്പെട്ട് രംഗത്തിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകന്‍ കൂടിയായ പി.ആര്‍.ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും കേരള സര്‍ക്കാര്‍ അവഗണിച്ചെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീജേഷ് വ്യക്തമാക്കി. ഒരു പഞ്ചായത്തംഗം പോലും വീട്ടില്‍ വന്നില്ലെന്നും ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളുടെ…

Read More

സുരക്ഷ ഒരുക്കിയതിന് കേരള ബ്ലാസ്റ്റേഴ്സ് നല്‍കാനുള്ളത് ഒരു കോടിയിലധികം രൂപ; കത്തയച്ച് പൊലീസ് മേധാവി

സുരക്ഷ ഒരുക്കിയതിന് പണം നല്‍കിയില്ലെന്ന് കാണിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന് കത്ത് അയച്ച് സംസ്ഥാന പൊലീസ് മേധാവി. സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട്  2016 മുതൽ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം രൂപയിലധികമാണ് കേരള ബ്ലാസ്റ്റേഴ്സ് നല്‍കാനുള്ളത്. കുടിശിക തുകയായ 1,34,20415 രൂപ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കത്തില്‍ പൊലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സി.ഇ.ഒക്കാണ് കത്ത് നല്‍കിയത്.  എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തിയ…

Read More

ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം അംഗം; എതിരാളികൾ അഫ്ഗാനിസ്ഥാൻ

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം അംഗത്തിന് ഇറങ്ങുകയാണ് ഇന്ന് ടീം ഇന്ത്യ. താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. എന്നാൽ ചില മത്സരങ്ങളിൽ ഇന്ത്യയെ വിറപ്പിച്ചിട്ടുള്ള ടീമും കൂടിയാണ് അഫ്ഗാനിസ്ഥാൻ. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. തുടക്കം പതറിയാൽ മുൻനിരയുടെ താളം തെറ്റുന്ന കാഴ്ച ആസ്ത്രേലിയക്കെതിരെയും കണ്ടതാണ് വിരാട് കോഹ്ലിയുടെയും കെ.എൽ.രാഹുലിന്‍റെയും വീരോചിത ചെറുത്ത് നിൽപ്പില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട…

Read More

ശുഭ്മാൻ ഗില്ലിന് പകരക്കാരനെ പരിഗണിക്കുന്നു; യശ്വസി ജയ്സ്വാളിനോ ഋതുരാജ് ഗെയ്ക്‌വാദിനോ സാധ്യത

ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിൽ പോയ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന് പകരക്കാരനായി യശസ്വി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. അസുഖം പൂർണമായും ഭേദമാവാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ മുൻകരുതൽ എന്ന നിലയിൽ ബിസിസിഐയശസ്വി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിക്കുന്നുണ്ടെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സാധാരണയായി ഡങ്കിയിൽ നിന്ന് പൂർണമായി മുക്തി നേടാൻ മൂന്ന് ആഴ്ചയെടുക്കും. അങ്ങനെയെങ്കിൽ ലോകകപ്പിലെ പല മത്സരങ്ങളും താരത്തിനു നഷ്ടമാവാനിടയുണ്ട്. ഇതും പരിഗണിച്ചാണ് സെലക്ഷൻ കമ്മറ്റിയുടെ തീരുമാനം. അതേസമയം,…

Read More

ഇന്ത്യൻ ടീം സെലക്ഷൻ; ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അശ്വിന്‍ എന്ത് തെറ്റാണ് ചെയ്തെന്ന് ഗവാസ്കര്‍ ചോദിച്ചു. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്കുമായി ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമിയെ ഇന്ന് കളിപ്പിക്കാതിരുന്നതിനെയും ഗവാസ്കര്‍ വിമര്‍ശിച്ചു. കഴിഞ്ഞ തവണ കളിച്ചപ്പോള്‍ ഷമി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ടാണ് അവര്‍ രണ്ടുപേരെയും ഒഴിവാക്കിയത്. ടീമില്‍…

Read More

കേരള ബ്ലാസ്റ്റേഴ്സിന്റെ സുരക്ഷക്കായി ചെലവ് വന്ന 1.34കോടി കേരള പൊലീസിന് നൽകണം

കേരള ബ്ലാസ്റ്റേഴ്സിന്റെ സുരക്ഷക്കായി ചെലവ് വന്ന 1.34 കോടി നൽകണമെന്നാവശ്യപ്പെട്ട് കേരള പൊലീസ്. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ ഹോംഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കിയതിനുളള തുകയാണിത്. തുക നൽകണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് മേധാവി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് കത്തയച്ചിരുന്നുവെങ്കിലും അനുകൂല മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ തുക ഒഴിവാക്കണമെന്നാവ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് സർക്കാറിനെ സമീപിച്ചെങ്കിലും സർക്കാറിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ല. കഴിഞ്ഞ സീസണിൽ മത്സരം പൂർത്തിയാകും മുമ്പെ കളം വിട്ടതിനുള്ള വിലക്കിലും പിഴയിലും വലയുകയാണ് ബ്ലാസ്റ്റേഴ്‌സ്….

Read More

തകർന്നടിഞ്ഞ് ഓസീസ്; ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം

ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആസ്‌ത്രേലിയക്ക് തോൽവി. 134 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തകർത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് 177 റൺസിന് ഓൾ ഔട്ടായി. ഓസീസിനായി 46 റൺസെടുത്ത മാർനസ് ലബൂഷൈൻ മാത്രമാണ് പൊുരുതി നോക്കിയത്. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ ജേൻസൺ, കേശവ് മഹാരാജ് , തബ്രീസ് ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കുറിച്ച ക്വിൻൺ ഡീക്കോക്കാണ് കളിയിലെ…

Read More