
ലോകകപ്പിൽ ഇന്ത്യയുടെ വിജയക്കുതിപ്പ്; ന്യൂസിലൻഡിനേയും വീഴ്ത്തി ഇന്ത്യ
ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 274 റൺസ് വിജയലക്ഷ്യം 48 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളിലും വിജയിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പുകളിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ രണ്ടാം വിജയം മാത്രമാണിത്. 274 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ്…