സെമി സാധ്യതകൾ സജീവമാക്കി ന്യൂസിലൻഡ്; ശ്രീലങ്കയ്ക്ക് എതിരെ അഞ്ച് വിക്കറ്റിന്റെ ജയം

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ് ന്യൂസിലൻഡ്. അഞ്ച് വിക്കറ്റ് വിജയമാണ് കിവികൾ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് മാത്രമാണ് നേടിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കിവികൾ 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ന്യൂസിലൻഡിനായി ഡിവോൺ കോൺവേയും (45), രചിൻ രവീന്ദ്രയും (42),ഡരിൽ മിച്ചൽ (43) എന്നിവരാണ് തിളങ്ങിയത്. കോൺവേ ദുഷ്മന്ത് ചമീരയുടെയും രചിൻ തീക്ഷണയുടെയും പന്തിലാണ് മടങ്ങിയത്. മിച്ചലിനെ…

Read More

ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടം; അഫ്ഗാനിസ്ഥാനിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ

അഫ്ഗാനിസ്ഥാന് മുന്നിൽ മുൻകളികൾ പോലെ അതിശക്തർ ഇന്നും വീഴുമെന്ന് തോന്നിച്ച നിമിഷത്തിൽ നിന്ന് മാക്‌സ്‌വെൽ എന്ന ഒറ്റയാൻ നിറഞ്ഞാടിയപ്പോൾ ഓസീസിന് മുംബൈ വാങ്കഡെ സ്റ്റഡിയത്തിൽ മാസ്മരിക വിജയം. അഫ്ഗാൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മാക്‌സ് വെല്ലിന്റെ മാസ് ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് കങ്കാരുക്കൾ വിജയം അനായാസമാക്കിയത്. അതും വെറും 128 പന്തിൽ നിന്ന്. കരുത്തരായ മൂന്ന് ടീമുകളെ കെട്ടുകെട്ടിച്ചതിന്റെ ഊർജത്തിൽ ഓസീസിനെയും തകർക്കാനായി ഇറങ്ങിയ അഫ്ഗാനെതിരെ മാക്‌സ്‌വെല്ലിന്റെ തോളിലേറി മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് നേടിയത്….

Read More

ക്രീസിലെത്തും മുൻപ് ഔട്ട്! ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; ‘ടൈംഡ് ഔട്ടാ’യി ആഞ്ചലോ മാത്യൂസ്

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി താരം. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂർവ രംഗങ്ങൾ അരങ്ങേറിയത്. ആഞ്ചലോ മാത്യൂസാണ് ഹതഭാഗ്യനായ ആ താരം. മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 25ാം ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ക്രീസിലെത്തേണ്ട താരം ആഞ്ചലോ മാത്യൂസായിരുന്നു. എന്നാൽ ഹെൽമറ്റിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താരം ക്രീസിലെത്താൻ വൈകി. പിന്നാലെ ബംഗ്ലാദേശ് ടീം ടൈംഡ് ഒട്ടിനു അപ്പീൽ നൽകി. അമ്പയർ അനുവദിക്കുകയും ചെയ്തു. പിന്നീട്…

Read More

ദക്ഷിണാഫ്രിക്കയും കടന്ന് ഇന്ത്യ; അപരാജിയ കുതിപ്പ് തുടർന്ന് ടീം ഇന്ത്യ

മുഹമ്മദ് സിറാജിൽ തുടങ്ങി കുല്‍ദീപ് യാദവ് തീർക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 243 റൺസിന്റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ മുച്ചൂടും തകര്‍ത്തത്. ടീം സ്‌കോർ ആറിൽ നിൽക്കെ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണു. ഒരു ഫോർ നേടി വമ്പ് കാണിച്ചെങ്കിലും നേരിട്ട പത്താം പന്തിൽ എഡ്ജ് തട്ടി ഡി-കോക്ക് പുറത്ത്. സിറാജായിരുന്നു ബൗളർ. 22ന്…

Read More

ലോകകപ്പ് ക്രിക്കറ്റ്; ഇന്ന് അഫ്ഗാനിസ്ഥാൻ- നെതർലൻഡ്സ് പോരാട്ടം

ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്താൻ- നെതർലൻഡ്സ് പോരാട്ടം. ഉച്ചയ്ക്ക് രണ്ടിന് ലഖ്നൗവിലാണ് മത്സരം. മുൻ ചാമ്പ്യന്മാരെയെല്ലാം അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയതിന്റെ ആത്മ വിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്. ഇനിയുള്ള മത്സരങ്ങളിലെല്ലാം മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ അഫ്ഗാനിസ്ഥാന് മുന്നില്‍ സെമി സാധ്യതകള്‍ തുറക്കപ്പെട്ടേക്കും. ബൗളർമാര്‍ക്കൊപ്പം ബാറ്റർമാർ കൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയതോടെ മികച്ച ഫോമിലാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ രണ്ട് കളികളിലും ബാറ്റർമാരുടെ പക്വമായ പ്രകടനമാണ് അവര്‍ക്കു വിജയമൊരുക്കിയത്. റഹ്മാനുല്ലാഹ് ഗുർബാസ്, ഇബ്രാഹിം സദ്റാന്‍, ഹസ്മത്തുല്ലാഹ് ഷാഹിദി ഉൾപ്പെടെയുള്ളവർ ഇന്ത്യൻ പിച്ചിൽ സാഹചര്യത്തിനൊത്ത്…

Read More

ഇന്ത്യയുടെ ലങ്കാ ദഹനം;ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍ കടന്നു. 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായത്. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ്…

Read More

കിവികളെ പറപ്പിച്ചു; ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം

ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമലക്ക് മുന്നിൽ കറങ്ങി വീണ് ന്യൂസിലന്‍റ്. 358 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവികൾ വെറും 167 റൺസിന് കൂടാരം കയറി. 190 റൺസിന്റെ കൂറ്റൻ ജയമാണ് ദക്ഷിണാഫ്രിക്ക കുറിച്ചത്. ഒമ്പതോവറില്‍ വെറും 46 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുത കേശവ് മഹാരാജാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 60 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് ന്യൂസിലന്റ് ടോപ് സ്‌കോറർ. കിവീസ് നിരയിൽ മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. നേരത്തേ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്വിന്റൺ…

Read More

ഏകദിന ലോകകപ്പ്; ഇന്ന് ദക്ഷിണാഫ്രിക്ക – ന്യൂസിലൻഡ് പോരാട്ടം

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക വമ്പൻ പോരാട്ടം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂനെയിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഇന്ത്യയെ പിൻതള്ളി ദക്ഷിണാഫ്രിക്ക പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് ഉയരും. അതേസമയം സെമി സാധ്യതകള്‍ കൂടുതൽ സങ്കീര്‍ണമാകാതിരിക്കാന്‍ ന്യൂസിലന്‍ഡിന് ഇന്ന് ജയം അനിവാര്യമാണ്. ദിവസങ്ങൾക്കിടെ ലോകകപ്പ് വേദിയിയിൽ ന്യൂസിലൻഡും ദക്ഷിണാഫ്രിയും രണ്ടാം തവണയാണ് മുഖാമുഖം വരുന്നത്. ഞായറാഴ്‌ച നടന്ന റഗ്ബി ലോകകപ്പ് ഫൈനലിൽ ഒറ്റപോയിന്‍റിന് ന്യൂസിലൻഡിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരായിരുന്നു. ക്രിക്കറ്റ് ലോകപ്പിൽ കളമൊരുങ്ങുന്നതാവട്ടെ സെമിയിൽ കണ്ണും…

Read More

ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനെ 7 വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ; പാക്കിസ്ഥാന്റെ വിജയം 4 തോൽവികൾക്ക് ശേഷം

തുടർതോൽവികളിൽ വലഞ്ഞ പാക്കിസ്ഥാന് ലോകകപ്പിൽ മൂന്നാം ജയം. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 205 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാൻ 32.3 ഓവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. പാക്കിസ്ഥാനായി ഓപ്പണർ ഫഖർ സമാൻ 81 റൺസ് നേടി ടോപ് സ്‌കോററായി. മറ്റൊരു ഓപ്പണറായ അബ്ദുള്ള ഷഫീഖ് 68 റൺസ് നേടി. ഓപ്പണിങ് വിക്കറ്റിൽ തന്നെ 128 റൺസ് വന്നിരുന്നു. അതോടെ ബംഗ്ലാദേശ് ചിത്രത്തിലെ ഇല്ലാതായി. നായകൻ ബാബർ അസം(9)…

Read More

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയൊരുക്കിയേക്കും ; ഔദ്യോഗിക പ്രഖ്യാപനം അടുത്ത വർഷം

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആദിത്യമരുളിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോകകപ്പിന് വേദിയൊരുക്കാൻ അപേക്ഷ നൽകിയ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. അടുത്ത വർഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സൗദിയും ആസ്‌ത്രേലിയയുമാണ് വേദിയൊരുക്കാൻ രംഗത്തുണ്ടായിരുന്നത്. ഇതിൽ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. 2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂവെന്ന് ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ഷെയ്ഖ്…

Read More