
കാണികളുടെ എണ്ണത്തിൽ റെക്കോഡുമായി ഇന്ത്യൻ ലോകകപ്പ്
ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് കാണികളുടെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിച്ചു. ഇതുവരെ നടന്ന ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ കാണികളെത്തിയ ടൂർണമെന്റെന്ന റെക്കോർഡാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം അവസാനിച്ച ലോകകപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ആറാഴ്ച നീണ്ട് നിന്ന ഇന്ത്യ ലോകകപ്പിൽ 1,250,307 കാണികളാണ് മത്സരത്തിനെത്തിയത്. 2015-ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടന്ന ലോകകപ്പിലെ കാണുകളുടെ എണ്ണത്തെയാണ് മറികടന്നത്. അന്ന് 1,016,420 പേരാണ് കളി കാണാനെത്തിയിരുന്നത്. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ മത്സരത്തോടെ കാണികളുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ…