കാര്യവട്ടത്ത് ഇന്ത്യൻ വെടിക്കെട്ട്; ഓസ്ട്രേലിയയ്ക്കെതിരെ 44 റൺസിന്‍റെ തകർപ്പൻ ജയം, പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി

ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയയെ 44 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. 236 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മാർകസ് സ്റ്റോണിസ് (45), ക്യാപ്റ്റൻ മാത്യു വാഡെ (42), ടിം ഡാവിഡ് (37) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ഓസീസിനെ നാണംകെട്ട തോൽവിയിൽ നിന്നും രക്ഷിച്ചത്. ഇവരുടെ ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയയുടെ വേട്ട ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ അവസാനിച്ചു. ഈ ജയത്തോടെ…

Read More

ഭാഗ്യമില്ലാത്ത ക്രിക്കറ്റ് താരമാണെന്ന് ആളുകൾ വിളിക്കുന്നു; സഞ്ജു സാംസൺ

ഭാഗ്യമില്ലാത്ത ക്രിക്കറ്റ് താരമായാണു തന്നെ ആളുകൾ കാണുന്നതെന്ന് സഞ്ജു സാംസൺ. ‘ഭാഗ്യമില്ലാത്ത ക്രിക്കറ്ററെന്നാണ് ആളുകൾ എന്നെ വിളിക്കുന്നത്. എന്നാൽ എനിക്ക് എത്താൻ പറ്റുമെന്നു ഞാൻ കരുതിയതിനേക്കാൾ വളരെ ഉയരത്തിലാണു ഞാനിപ്പോൾ നിൽക്കുന്നത്.’ സഞ്ജു സാംസൺ ഒരു അഭിമുഖത്തിൽ പറഞ്ഞു. 2015ൽ ട്വന്റി20യിൽ അരങ്ങേറിയ മലയാളി താരം ഇതുവരെ 24 മത്സരങ്ങൾ മാത്രമാണു കളിച്ചിട്ടുള്ളത്. ട്വന്റി20യിൽ 374 റൺസ് ആകെ നേടി. ഏകദിനത്തിൽ 12 ഇന്നിങ്‌സുകളിൽനിന്ന് 390 റൺസാണു താരത്തിന്റെ സമ്പാദ്യം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്നു മികച്ച…

Read More

ഇത് പുതുചരിത്രം, ഇന്ത്യ എ വനിതാ ടീമിനെ മിന്നു മണി നയിക്കും

മലയാളി ക്രിക്കറ്റ് താരം മിന്നു മണിയെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച് ബിസിസിഐ. ഈ മാസം ഇംഗ്ലണ്ട് എ ടീമിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലാണ് മിന്നു വനിതാ ടീമിനെ നയിക്കുന്നത്. നവംബർ 29നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണു മൂന്നു കളികളും നടക്കുന്നത്. ഈ വർഷം ജൂലൈയിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് വയനാട് സ്വദേശിനിയായ മിന്നു ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. ഇതുവരെ ടീം ഇന്ത്യയ്ക്കായി നാലു രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചു….

Read More

മാറക്കാനയിൽ വച്ച് അർജന്റീനിയൻ ആരാധകരെ മർദിച്ച സംഭവം; ബ്രസീലിനെതിരെ നടപടി ഉണ്ടായേക്കും

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അർജന്‍റീനിയൻ ആരാധകരോട് മോശമായി പെരുമാറിയ ബ്രസീലിനെതിരെ ഫിഫയുടെ ശിക്ഷ നടപടി ഉണ്ടായേക്കും. മാറക്കാനയിൽ മത്സരം തുടങ്ങും മുൻപേ അർജന്‍റീനിയൻ ആരാധകരെ ബ്രസീലിയൻ ആരാധകർ ആക്രമിക്കുകയായിരുന്നു. ബ്രസീലിയൻ പൊലീസും അർജന്‍റീനിയൻ ആരാധകരെ മർദിച്ചു. ഇതിൽ പ്രതിഷേധിച്ച് അർജന്‍റീനിയൻ ടീം കളിക്കളം വിട്ടുപോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രസീലിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുക. ഹോം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഇതുമല്ലെങ്കിൽ ഒരു പോയിന്‍റ് വെട്ടിക്കുറയ്ക്കുക എന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. തുടർച്ചയായ…

Read More

അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറയാൻ ഡി മരിയ; കോപ്പയ്ക്ക് ശേഷം വിരമിക്കും

കോപ്പ അമേരിക്കയോടെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറയുമെന്ന് പ്രഖ്യാപിച്ച് അര്‍ജന്‍റീനിയൻ സൂപ്പര്‍ താരം എയ്ഞ്ചൽ ഡി മരിയ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്‍റെ പ്രഖ്യാപനം. തനിക്ക് തന്ന എല്ലാ പിന്തുണയ്‌ക്കും ആരാധകര്‍ക്കും കുടുംബത്തിനും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായി മരിയയുടെ ദീര്‍ഘമായ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന ഡി മരിയ കപ്പ് വിജയിച്ചതോടെ കുറച്ച് കാലം കൂടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം അമേരിക്കയിൽ വച്ചാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് നടക്കുന്നത്….

Read More

ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി-20 പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. വിശാഖപട്ടണത്ത് രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് (42 പന്തില്‍ 80) ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. 14 പന്തില്‍ 22…

Read More

ദ്രാവിഡ് സ്ഥാനമൊഴിയുന്നു; പകരം വിവിഎസ് ലക്ഷ്മണെന്ന് റിപ്പോര്‍ട്ട്

ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക പദവി ഒഴിയാൻ രാഹുൽ ദ്രാവിഡ്. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് രാഹുൽ  ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. മുൻ മധ്യനിര താരം വിവിഎസ് ലക്ഷ്മൺ അടുത്ത കോച്ചായേക്കും. നവംബർ 19നാണ് ദ്രാവിഡിന്റെ രണ്ടു വർഷത്തെ കോച്ചിങ് കരാർ അവസാനിക്കുന്നത്. ഫൈനലില്‍ ആസ്ട്രേലിയയില്‍ നിന്നേറ്റ തോൽവിക്ക് ശേഷം വിഷയത്തില്‍ രാഹുൽ പ്രതികരിച്ചിരുന്നു. ‘ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കളി കഴിഞ്ഞതല്ലേയുള്ളൂ. സമയം കിട്ടുമ്പോൾ ഇക്കാര്യം ആലോചിക്കും’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം….

Read More

ഇന്ത്യ-ഓസീസ് ആദ്യ ട്വന്‍റി 20 ഇന്ന്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വൻറി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ആറരയ്ക്ക് ടോസ് വീഴും. വ്യത്യസ്ത ഫോർമാറ്റെങ്കിലും ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പകരംവീട്ടാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലില്ലാത്തത് ആരാധകര്‍ക്ക് നിരാശയാണ്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ടീമിലെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഓസീസിനെതിരെ…

Read More

മാറക്കാനയിലേത് ബ്രസീലിന്റെ ചരിത്ര തോൽവി; ഫുട്ബോൾ യോഗ്യത റൗണ്ടിൽ ബ്രസീൽ ഹോം ഗ്രൌണ്ടിൽ തോൽക്കുന്നത് ആദ്യം

അർജന്റീനയോട് തോൽവി വഴങ്ങി എന്നത് മാത്രമല്ല , മാറക്കാനയിലേത് ബ്രസീലിന്റെ ചരിത്ര തോൽവി കൂടി ആയി മാറിയിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീല്‍ ടീം ഹോം സ്റ്റേഡിയത്തില്‍ തോല്‍വി നേരിടുന്നത്. അതും ലാറ്റിനമേരിക്കയിലെ വൈരികളായ അര്‍ജന്‍റീനയോട് ദയനീയ പ്രകടനം കാഴ്‌ചവെച്ച്. നെയ്‌മറും വിനീഷ്യസ് ജൂനിയറും റിച്ചാര്‍ലിസണും ഇല്ലാത്തത് ഒഴിവുകഴിവ് പറഞ്ഞാലും ഈ നാണംകെട്ട റെക്കോര്‍ഡ് ബ്രസീലിയന്‍ ഫുട്ബോളിന്‍റെ ഹൃദയമായ മാറക്കാനയില്‍ കണ്ണീര്‍ക്കളമായി തളംകെട്ടിക്കിടക്കും. ചരിത്ര തോല്‍വിക്ക് വിഖ്യാതമായ മാറക്കാന വേദിയായി എന്നതും ബ്രസീലിയന്‍…

Read More

ലോകകപ്പ് യോഗ്യതാ മത്സരം; മാറക്കാനയിൽ വീണ്ടും ബ്രസീലിനെ നാണം കെടുത്തി അർജന്റീന

ഒരിടവേളയ്‌ക്ക് ശേഷം ബ്രസീലും അര്‍ജന്‍റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ആം മിനുറ്റില്‍ നിക്കോളാസ്ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്‍റീന എതിരാളികളുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ സ്വന്തമാക്കി. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. അതേസമയം ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങുന്നതിന് മുമ്പ് ആരാധകർ തമ്മിൽ സംഘർഷം ഉണ്ടായി. ഗ്യാലറിയിൽ…

Read More