ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ട്വന്റി-20 പരമ്പര; മലയാളി താരം മിന്നുമണിക്ക് ടീമിൽ ഇടമില്ല

ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരം അല്‍പസമയത്തിനകം ആരംഭിക്കും. മുംബൈയിലെ വാംഖ‍ഡെ സ്റ്റേഡിയം വേദിയാവുന്ന ഒന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ശ്രേയങ്ക പാട്ടീലും സൈക ഇഷാകും ടീം ഇന്ത്യക്കായി ട്വന്‍റി 20 അരങ്ങേറ്റം കുറിക്കുകയാണ്. അതേസമയം മലയാളി താരം മിന്നു മണിക്ക് ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ അവസരം നല്‍കിയിട്ടില്ല.  

Read More

വിരാട് കോലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് ഞാനല്ല; സൗരവ് ഗാംഗുലി

വിരാട് കോലി ക്യാപ്റ്റൻ സ്ഥാനമൊഴിയുമ്പോൾ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത്. കോലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നിൽ ഗാംഗുലിക്ക് വലിയ പങ്കുണ്ടെന്ന തരത്തിൽ അന്ന് പല റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാലിപ്പോഴിതാ കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദാദ. കോലിയോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെങ്കിൽ ഏകദിനത്തിൽനിന്നും മാറണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി ഗാംഗുലി സമ്മതിച്ചു. ”ഞാൻ വിരാടിനെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. പലതവണ ഞാനിത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്…

Read More

വിജയ് ഹസാരെ ട്രോഫി; റെയിൽവേസിനെതിരെ കേരളം പൊരുതുന്നു

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം പൊരുതുന്നു. ചിക്കനഹള്ളി, കിനി സ്‌പോര്‍ട്‌സ് അറീന ഗ്രൗണ്ടില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ നാലിന് 155 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (64), ശ്രേയസ് ഗോപാല്‍ (46) എന്നിവരാണ് ക്രീസില്‍. നേരത്തെ, സഹാബ് യുവരാജ് സിംഗിന്റെ (136 പന്തില്‍ പുറത്താവാതെ 121) സെഞ്ചുറിയാണ് റെയില്‍വേസിനെ മികച്ച സ്‌കോറിേലക്ക് നയിച്ചത്. വൈശാഖ് ചന്ദ്രന്‍ കേരളത്തിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മോശം തുടക്കമായിരുന്നു…

Read More

ഓസ്ട്രേലിയക്കെതിരെ 4-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്ട്രേലിയയിക്കെതിരായ അഞ്ചാം ട്വന്റി20യില്‍ വിജയിച്ച്‌ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തശേഷം ഓസീസിനെ 154/8ല്‍ ഒതുക്കുകയായിരുന്നു. ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിച്ച സൂര്യകുമാര്‍ യാദവിന്റെ തന്ത്രങ്ങളാണ് താരതമ്യേന വലിയ സ്‌കോറുകള്‍ പിറക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ശ്രേയസ് അയ്യര്‍(53),ജിതേഷ് ശര്‍മ്മ(24), അക്ഷര്‍ പട്ടേല്‍ (31),യശ്വസി ജയ്സ്വാള്‍ (21) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 160/8ലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം…

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും; കരാർ നീട്ടി നൽകി ബിസിസിഐ

ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും, ലോകകപ്പോടെ കരാര്‍ അവസാനിച്ച ദ്രാവിഡിന് അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയത്. നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തല്‍സ്ഥാനത്ത്…

Read More

രാഹുൽ ദ്രാവിഡ് ഇന്ത്യ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടർന്നേക്കും; കരുനീക്കം നടത്തി ബിസിസിഐ

രാഹുൽ ദ്രാവിഡിന്റെ കരാർ രണ്ട് വർഷം കൂടി ബി.സി.സി.ഐ ​നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ബി.​സി.സി.ഐ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ ദ്രാവിഡ് തന്നെയാകും പരി​ശീലകൻ എന്ന് ഉറപ്പായിട്ടുണ്ട്. ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്സപ്പായത്. കഴിഞ്ഞ രണ്ട് വർഷവും രാഹുൽ ദ്രാവിഡിന് കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്ന് ബി.സി.സി.ഐക്ക് വിലയിരുത്തലുണ്ട്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്റെ കരാർ നീട്ടുന്നത് ബി.സി.സി.ഐ സജീവമായി പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്ച ബി.സി.സി.ഐ…

Read More

ഐഎസ്എൽ ഫുട്ബോൾ ; കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സി പോരാട്ടം ഇന്ന്

ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. വിജയക്കുതിപ്പ് തുടരാൻ ലക്ഷ്യമിടുന്ന കേരളത്തിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്‌സിയാണ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് മത്സരങ്ങളിൽ അഞ്ചു ജയവും, ഒരു തോൽവിയും ഒരു സമനിലയും ഉൾപ്പെടെ ആകെ 16 പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ് നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പത്താം സീസണിൽ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ബ്ലാസ്റ്റേഴ്സ് പന്ത് തട്ടുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ശക്തർ. ഓരോ മത്സരം…

Read More

ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ; ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി പാഴായി

മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് ജയം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ ജയം പിടിച്ചെടുത്തത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സടിച്ച മാക്‌സ്‌വെല്ലാണ് കളിയിലെ താരം. 16 പന്തില്‍ 28 റണ്‍സെടുത്ത നായകന്‍ മാത്യൂ വെയ്‌ഡ് മത്സരത്തില്‍ മാക്‌സ്‌വെല്ലിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിലാണ് ഓസീസ് മറികടന്നത്. ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും പരമ്പരയില്‍…

Read More

ഹർദ്ദിക് മുംബൈയിലേക്ക് മടങ്ങി; ശുഭ്മാൻ ഗിൽ ഗുജറാത്തിന്റെ പുതിയ ക്യാപ്റ്റൻ

ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് അടുത്ത സീസണിലേക്ക് ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദ്ദിക്കിന് പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അടക്കമുള്ള താരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗുജറാത്ത് പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാവി നായകനാകുമെന്ന് കരുതുന്ന ഗില്ലിനെ തന്നെ നായകനായി ഗുജറാത്ത് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി മികവ് കാട്ടിയാല്‍ ഗില്ലിന് ഭാവിയില്‍ ഇന്ത്യന്‍ നായകസ്ഥാനത്തേക്കും അവകാശവാദം ഉന്നയിക്കാനാവും.2022ല്‍ ആദ്യ സീസണില്‍ തന്നെ…

Read More

വിജയ് ഹസാരെ ട്രോഫി; ഒഡിഷയെ തകർത്ത് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് 78 റണ്‍സിന്റെ വിജയം. ആളൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്. 85 പന്തില്‍ 120 റൺസാണ് വിഷ്ണു നേടിയത്. മറുപടി ബാറ്റിംഗില്‍ ഒഡീഷ 43.3 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള നിരയയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍. ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ…

Read More