ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് മിന്നും വിജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സെഞ്ചുറി നേടി. 56 പന്തില്‍ നിന്നാണ് സൂര്യയുടെ സെഞ്ചുറി നേട്ടം. ഏഴ് ഫോറുകളും എട്ട് സിക്സറുമടക്കം നൂറുറണ്‍സെടുത്താണ് സൂര്യ പുറത്തായത്.യശ്വസി ജയ്സ്വാള്‍ അര്‍ധസെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 95 റണ്‍സിന് പുറത്തായി.5 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. 2.5 ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപിന്റെ 5വിക്കറ്റ്…

Read More

ഐഎസ്എല്ലിൽ ആറാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ പഞ്ചാബ് എഫ്സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം ജയം ലക്ഷ്യമിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. രാത്രി എട്ടിന് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. കോച്ചും ക്യാപ്റ്റനും ഇല്ലാതെ ആകും കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. എന്നാലും മൂന്ന് പോയിന്റില്ലാതെ കളം വിട്ടാല്‍ കുറച്ചിലാവും കേരള ബ്ലാസ്റ്റേഴ്‌സിന്. എവേ ഗ്രൗണ്ടിലെ മൂന്നാമത്തെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടത്. റഫറിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഇവാന്‍ വുകോമനോവിച്ചിന് സസ്‌പെന്‍ഷന്‍. സഹപരിശീലകന്‍ ഫ്രാങ്ക് ഡോവനായിരിക്കും ടച്ച് ലൈനില്‍ നിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ടാവുക. പക്ഷെ വലിയ തിരിച്ചടി അതല്ല….

Read More

അർജുന അവാർഡ് പുരസ്കാരം; മുഹമ്മദ് ഷമിയും മുരളീ ശ്രീശങ്കറും പട്ടികയിൽ

ഈ വർഷത്തെ അർജുന അവാർഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോങ്ജമ്പ് താരം മുരളീ ശ്രീശങ്കറാണ് പട്ടികയിൽ ഉൾപ്പെട്ട ഏക മലയാളി. രാജ്യത്തെ പരമോന്നത കായിക പുരസ്കരമായ മേജർ ധ്യാൻചന്ദ് പുരസ്കാരത്തിന് ബാഡ്മിന്റൺ ജോഡികളായ സ്വാതിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനാണ് നാമനിർദ്ദേശം. അർജുന അവാർഡ് പട്ടികയിൽ ഉൾപ്പെട്ടവർ: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി…

Read More

റിഷഭ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു; തിരിച്ചുവരവ് പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും അവസാനം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് അടുത്ത സീസണിലെ ഐപിഎല്ലിൽ (ഐപിഎല്‍ 2024) കളിക്കുമെന്ന് ഉറപ്പായി. ഡല്‍ഹി ക്യാപിറ്റല്‍സിനും ടീം ഇന്ത്യക്കും വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ക്യാപ്റ്റന്‍റെ തൊപ്പിയണിഞ്ഞു തന്നെയാണ് ക്യാപിറ്റല്‍സ് സ്‌ക്വാഡിലേക്ക് റിഷഭിന്‍റെ തിരിച്ചുവരവ്. 2022ൽ ഡിസംബറിൽ നടന്ന വാഹനാപകടമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ജീവിതം മാറ്റിമറിച്ചത്. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ പന്ത് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്…

Read More

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; സ്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

2024 ൽ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് സര്‍പ്രൈസ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നാല് സ്‌പിന്നര്‍ അടക്കം 16 അംഗ സ്‌ക്വാഡാണ് ഇംഗ്ലീഷ്സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് പുതുമുഖ താരങ്ങള്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഫിറ്റ്‌നസ് ആശങ്കകളുണ്ടെങ്കിലും ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് തന്നെയാണ് ടീം നായകന്‍. പരിക്ക് മാറി ജാക്ക് ലീച്ചും ഓലീ പോപും സ്‌ക്വാഡിലേക്ക് മടങ്ങിയെത്തി. ഇന്ത്യയില്‍ വച്ച് നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് സ്‌പിന്നര്‍മാരില്ലാതെ പച്ച പിടിക്കാനാവില്ല എന്ന കണക്കുകൂട്ടലിനാണ്…

Read More

റഫറിമാരെ വിമർശിച്ചതിന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകോമനോവിച്ചിന്‌ വിലക്ക്; 50,000 രൂപ പിഴ

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും വിലക്ക്. റഫറിമാരെ വിമർശിച്ചതിനാണ് വുകോമനോവിച്ചിന് എ.ഐ.എഫ്.എഫ് ഒരു മത്സരത്തിൽ വിലക്കും 50,000 രൂപ പിഴയും ചുമത്തിയത്. ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിന് ശേഷമാണ് റഫറിമാർക്കെതിരെ വുകോമനോവിച്ച് വിമർശനമുന്നയിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നോട്ട് പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാർത്താസമ്മേളനത്തിൽ വുകോമനോവിച്ച് പറഞ്ഞത്. ഇതിനെതിരെയാണ് നടപടി. വിലക്കിന്റെ പശ്ചാത്തലത്തിൽ ഈ മാസം 14ന് പഞ്ചാബ് എഫ്.സിക്ക് എതിരായ…

Read More

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് വീണ്ടും വിലക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച്ച പഞ്ചാബ് എഫ്‌സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ടീമിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ടീമിനൊപ്പമുണ്ടാവില്ല. അദ്ദേഹത്തെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരിക്കുകയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിനിടയിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ്…

Read More

മറഡോണ കുട്ടികളെപ്പോലെ ദേഷ്യപ്പെടും, കുറച്ചു കഴിയുമ്പോൾ വഴക്കെല്ലാം സ്വയം അവസാനിപ്പിച്ചു സ്നേഹത്തോടെ വന്നു കെട്ടിപ്പിടിക്കും: ബോച്ചെ

മറഡോണയുമായുള്ള സൗഹൃദം എന്റെ ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന ഒന്നാണെന്ന് സ്വർണവ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. ആരാധകർ സ്നേഹത്തോടെ ബോച്ചെ എന്നു വിളിക്കുന്നത്. അദ്ദേഹം മറഡോണയെക്കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ഞാൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളാണ് മറഡോണ എന്ന കാൽപ്പന്തുകളിയിലെ ദൈവത്തെ എന്നിലേക്ക് അടുപ്പിച്ചതെന്നാണ് ബോച്ചെ പറഞ്ഞത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന്, കാൽപ്പന്തുകളിയിലൂടെ ലോകം കീഴടക്കിയ മനുഷ്യനാണ് മറഡോണ. വെറും മനുഷ്യനല്ല, കപടതകളില്ലാത്ത പച്ചമനുഷ്യൻ. ചെറുപ്പം മുതൽ എനിക്ക് മറഡോണയോട് കടുത്ത ആരാധനയായിരുന്നു. ടി.വിയിൽ മറഡോണയെ…

Read More

ഗംഭീറുമായുള്ള വാക്‌പോര്; ശ്രീശാന്തിന് വക്കീൽ നോട്ടീസ്; വീഡിയോകൾ നീക്കം ചെയ്യണം

ലെജൻഡ്സ് ലീഗ് കപ്പ് മത്സരവുമായി ബന്ധപ്പെട്ട് ഗൗതം ഗംഭീറുമായുള്ള വാക്പോരാട്ടത്തിന് പിന്നാലെ ശ്രീശാന്തിന് വക്കീൽ നോട്ടീസ്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) കമ്മിഷണർ ആണ് ശ്രീശാന്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. ടി20 ടൂർണമെന്റിൽ കളിക്കുന്നതിനിടെ കരാർ ലംഘിച്ചതിന് ശ്രീശാന്ത് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.  ഗംഭീറിനെ വിമർശിക്കുന്ന വീഡിയോകൾ നീക്കം ചെയ്താൽ മാത്രമേ ശ്രീശാന്തുമായി ചർച്ചകൾ ആരംഭിക്കൂവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് അംപയർമാരും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഗംഭീർ തന്നെ ‘വാതുവെപ്പുകാരൻ’ എന്ന് വിളിച്ചതായുള്ള ശ്രീശാന്തിന്റെ ആരോപണം…

Read More

കോപ്പ അമേരിക്ക ഫുട്ബോൾ ; മത്സരക്രമം പുറത്ത്, ആകെ 16 ടീമുകൾ

അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന കോപ അമേരിക്ക ഫുട്ബോളിന്‍റെ മത്സരക്രമം പുറത്തുവിട്ടു. നാലു ഗ്രൂപ്പുകളിലായി നാലു ടീമുകള്‍ വീതം ആകെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എ യില്‍ നിലവിലെ ജേതാക്കളായ അര്‍ജന്‍റീനക്ക് പുറമെ പെറു, ചിലി, കാനഡ അല്ലെങ്കില്‍ ട്രിനിഡാഡ് ടുബാഗോ(പ്ലേ ഓഫ് വിജയികള്‍) ടീമുകളാണുള്ളത്. കാനഡയാണ് യോഗ്യത നേടുന്നതെങ്കില്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പാകും ഇത്. ജൂണ്‍ 20ന് പ്ലേ ഓഫ് വിജയികളുമായാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ മെക്സിക്കോ, ഇക്വഡോര്‍,…

Read More