ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2023; ഇരട്ട മെഡൽ നേടി മലയാളി താരം അബ്ന

ചണ്ഡീഗഢിലും ചെന്നൈയിലുമായി നടക്കുന്ന 61-മത് ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേട്ടത്തിന്‍റെ സന്തോഷത്തിൽ മലയാളി താരം അബ്ന. 17 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ സ്പീഡ് ഇൻലൈൻ വിഭാഗത്തിലാണ് അബ്നയുടെ മെഡൽ നേട്ടം. പത്ത് കിലോ മീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ്(റോഡ്) മത്സരത്തിലും അബ്ന സിൽവർ മെഡൽ കരസ്ഥമാക്കി. ഇതോടെ അബ്നയ്ക്ക് ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാനുള്ള സെലക്ഷൻ…

Read More

മുംബൈ സിറ്റി എഫ് സിയെ തകർത്തെറിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ദിമിത്രിയോസ് ഡയമന്റോകോസ്, ക്വാമേ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 23 പോയിന്റാണുള്ളത്.9 മത്സരങ്ങളില്‍ 23 പോയിന്റുള്ള ഗോവ എഫ്‌സിയാണ് ഒന്നാമത്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണയുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം തുടര്‍ന്നു. 11-ആം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍…

Read More

എലൈറ്റ് പട്ടികയിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ; നേട്ടമായത് ദക്ഷിണാഫ്രിക്കയിലെ പ്രകടനം

അവ​ഗണനയുടെ കയ്പേറിയ അനുഭവങ്ങളുടെ കഥയാണ് ഇന്ത്യൻ ടീമിലെ മലയാളി സൂപ്പർതാരം സഞ്ജു സാംസണ് പറയാനുള്ളത്. ലഭിക്കുന്ന ഓരോ അവസരങ്ങളിലും കിടിലൻ പ്രകടനത്തിലൂടെ താൻ‍ നേരിട്ട അവ​ഗണനയ്ക്ക് ബാറ്റുകൊണ്ട് മറുപടി നൽകാറുമുണ്ട് ഈ 29കാരൻ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ മിന്നും പ്രകടനമായിരുന്നു അതിൽ ഒടുവിലത്തേത്. പാളിലെ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 108 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ സെ‍ഞ്ച്വറി നേട്ടത്തോടെ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡ് കരസ്ഥമാക്കിയ സഞ്ജു…

Read More

ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശത്രു’: പേര് വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ ടീം നിലവിൽ ദക്ഷിണാഫ്രിക്കയിലാണ്. ഡിസംബർ 26 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഉള്ള ഒരുക്കത്തിലാണ് താരങ്ങൾ. ഇതുവരെ സൗത്താഫ്രിക്കയ്ക്ക് എതിരെ അവരുടെ നാട്ടിൽ ഒരു പരമ്പര പോലും ജയിക്കാൻ സാധിക്കാത്ത ഇന്ത്യക്ക് മുന്നിൽ ഇപ്പോൾ ഉള്ളത് ഒരു സുവർണാവസരം തന്നെയാണ്. അടുത്തിടെ ഓൾറൗണ്ടർ ആർ അശ്വിൻ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോയിൽ, ഒരു സ്റ്റാഫ് അംഗവുമായി അശ്വിൻ തമാശ പറയുന്നത് കാണാം. ‘ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാൾ’ എന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും…

Read More

ഫിഫ ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം

വ​ർ​ണ​ശ​ബ​ള​മാ​യി മാ​റി ക്ല​ബ് ​ലോ​കക​പ്പ്​ ഫൈ​ന​ലി​​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ്. മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. രാ​ത്രി 8.35നാ​യി​രു​ന്നു സ​മാ​പ​ന ച​ട​ങ്ങ്. ലോ​ക​പ്ര​ശ​സ്​​ത​രാ​യ ഗാ​യി​ക ബെ​ബെ ര​​ക്ഷെ​യും ഡി​ജെ ഡേ​വി​ഡ് ഗേ​റ്റ​യും ചേ​ർ​ന്ന്​ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. സൗ​ദി കാ​യി​ക മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ, ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നി എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ളായ മാഞ്ചസ്റ്റർ സിറ്റിയെ കി​രീ​ട​മ​ണി​യി​ച്ചു. ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനെയാണ് സിറ്റി തകർത്തത്. സൗ​ദി ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​…

Read More

വനിതാ ക്രിക്കറ്റ് ടെസ്റ്റ് ; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യൻ പെൺ പുലികൾ

വനിത ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 18.4 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 38 റൺസെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ. ഓസീസ് വനിതകൾക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. നാലാം ദിനം അഞ്ചിന് 233 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഒസീസിന് 28 റൺസ് ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമാവുകയായിരുന്നു….

Read More

ന്യൂസിലാൻഡിനെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം

ന്യൂസിലാൻഡിനെതിരെ ചരിത്രവിജയം കുറിച്ച് ബംഗ്ലാദേശ്. കിവീസിനെതിരായ വലിയ വിജയമാണ് ടീം സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 31.4 ഓവറിൽ 98 റൺസിന് ഔൾഔട്ടായി. മറുപടി ബാറ്റിംഗിൽ 15.1 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ ഏഷ്യൻ ടീം ലക്ഷ്യം മറികടന്നു. ന്യൂസ്‌ലാൻഡ് മണ്ണിൽ ടീം നേടുന്ന ആദ്യവിജയം കൂടിയായിത്. ബംഗ്ലാദേശിനായി തൻസിം ഹസൻ സാക്കിബ്, സൗമ്യ സർക്കാർ,ഷൊരിഫുൾ ഇസ്ലാം എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. നജുമുൽ ഹുസൈൻ ഷാന്റോ 51 റൺസുമായി പുറത്താകാതെ നിന്നു….

Read More

സഞ്ജു സെഞ്ചുറി അടിച്ചു; ഇന്ത്യ ജയിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്.നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും ഓരോ…

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; മലയാളി താരം സഞ്ജു സാംസണിന് സെഞ്ചുറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ. സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി (114 പന്തില്‍ 108) കണ്ടെത്തിയ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. തിലക് വര്‍മ (52), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദിന് പകരം രജത് പടീധാറും കുല്‍ദീപ് യാദവിന് പകരം…

Read More

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. തന്റെ ബൂട്ടുകൾ സാക്ഷി മാലിക് വാർത്താസമ്മേളന വേദിയിൽ ഉപേക്ഷിച്ചു.സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ലെന്നും സാക്ഷി  പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം. ഡബ്ല്യൂ എഫ് ഐ തെരെഞ്ഞെടുപ്പിനു പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്നും സാക്ഷി വ്യക്തമാക്കി. മുൻ അധ്യക്ഷൻ ബ്രിജ് ബൂഷൺ അനുകൂലികളുടെ പാനൽ വിജയിച്ചതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം  

Read More