ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി

ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. മലയാളി ടച്ചുമായാണ് അറബിയിലുള്ള ഗാനം പുറത്തിറിക്കിയിരിക്കുന്നത്. ഏഷ്യന്‍ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ 11 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുവര്‍ഷ സമ്മാനമായി ഒഫീഷ്യല്‍ ഗാനമെത്തുന്നത്. ഹദഫ് എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്. ഹദഫ് എന്നാല്‍ ലക്ഷ്യമെന്നര്‍ത്ഥം, ചടുലതാളത്തിലുള്ള പാട്ടിന്റെ പ്രത്യേകത മലയാളി ടച്ചാണ്. ഹമ്മിങ് മുതല്‍ ദൃശ്യങ്ങളില്‍ വരെ മലയാളി ഛായയുണ്ട്. മലയാളിയുടെ ഗൃഹാതുര ഓര്‍മകളുമായി പി.കെ കൃഷ്ണന്‍ നായര്‍ കലണ്ടറും കാണാം. കതാറ സ്റ്റുഡിയോ…

Read More

ഇടവേളയ്ക്ക് ശേഷം ലയണൽ മെസി വീണ്ടും കളിക്കളത്തിലേക്ക്; പുതുവർഷത്തിൽ ഇന്റർമിയമിയിൽ മെസിയുടെ ആദ്യമത്സരം ജനുവരി 19ന്

ഇടവേളയ്ക്ക് ശേഷം ലിയോണല്‍ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പുതുവര്‍ഷത്തില്‍ ജനുവരി പത്തൊന്‍പതിനാണ് മെസിയുടെ ആദ്യമത്സരം. ഇന്റര്‍ മിയാമി ജഴ്‌സിയിലാണ് മെസി പുതുവര്‍ഷത്തില്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക. ജനുവരി പത്തൊന്‍പതിന് ഇന്റര്‍ മിയാമിയുടെ എതിരാളികള്‍ എല്‍സാല്‍വദോര്‍ ദേശീയ ടീമാണ്. തുടര്‍ന്ന് മെസിയും സംഘവും ഏഷ്യന്‍ ടീമുകളുമായുള്ള പോരാട്ടത്തിനെത്തും. ഇന്റര്‍ മിയാമി ജനുവരി 29ന് സൗദി ക്ലബ് അല്‍ ഹിലാലിനെതിരെ. പരിക്കേറ്റ നെയ്മാര്‍ ഇല്ലാതെയാവും അല്‍ ഹിലാല്‍ ഇറങ്ങുക. രണ്ടു ദിവസത്തിനുശേഷം ഫുട്‌ബോള്‍ലോകം ഉറ്റുനോക്കുന്ന പോരാട്ടം. മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍…

Read More

ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യൻ ടീം ഖത്തറിൽ

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഇന്ത്യന്‍ ടീം ഖത്തറിലെത്തി. സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തിന് ഉജ്ജ്വല വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ടൂര്‍ണമെന്റിനായി ആദ്യമെത്തിയ ടീമും ‌ഇന്ത്യയാണ്. വന്‍കരയുടെ ഫുട്ബോള്‍ പോരില്‍ കരുത്ത് കാട്ടാനെത്തിയ ഇന്ത്യന്‍ സംഘത്തെയും കാത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ഒടുവില്‍ ആവേശക്കടല്‍ തീര്‍ത്ത് സഹലും ഛേത്രിയും അടങ്ങുന്ന ടീം പുറത്തേക്ക് വന്നതോടെ ആരാധകർ ആർപ്പുവിളിച്ചു. നായകന്‍ സുനില്‍ ഛേത്രി ആരാധകരെ അഭിവാദ്യം ചെയ്താണ് ടീം ബസിലേക്ക് കയറിയത്. ടീം…

Read More

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾക്ക് പിഴ

ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് ഐസിസിയുടെ പിഴശിക്ഷയും. ടെസ്റ്റില്‍ കുറ‍ഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് മാച്ച് റഫറി ക്രിസ് ബ്രോഡ് ചുമത്തിയത്. ഇതിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റില്‍ ഇന്ത്യക്ക് രണ്ട് പോയന്‍റ് നഷ്ടമാകുകയും ചെയ്തു. നിശ്ചിത സമയത്ത് രണ്ടോവര്‍ കുറച്ചാണ് ഇന്ത്യ ബൗള്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തെറ്റ് അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് മാച്ച്…

Read More

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു;എതിരാളികൾ മോഹൻ ബഗാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കരുത്തരുടെ പോരാട്ടം. സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി മോഹൻബഗാനെ നേരിടും. രാത്രി എട്ട് മണിക്കാണ് ആവേശപോരാട്ടം. വിജയിച്ചാൽ പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാംസ്ഥാനത്തേക്ക് എത്താനാകും. കഴിഞ്ഞ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട എവേ മാച്ചിനിറങ്ങുന്നത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. എതിരാളികളുടെ തട്ടകത്തിലും ഇതേ പ്രകടനം ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുംബൈക്കെതിരെ ദിമിത്രിയോസ് ഡയമന്റകോസും ക്വമി…

Read More

ബോക്സിംഗ് ഡേ ടെസ്റ്റ്; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച,കഗീസോ റബാദയ്ക്ക് 5 വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. സെഞ്ചൂറിയനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാംദിനം ചായക്ക് ശേഷം ഏഴിന് 189 എന്ന നിലയിലാണ്. 51 റണ്‍സ് നേടി കെ എല്‍ രാഹുല്‍ ക്രീസിലുണ്ട്. ജസ്പ്രിത് ബുമ്രയാണ് (1) കെ എൽ രാഹുലിന് കൂട്ട്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നന്ദ്രേ ബര്‍ഗര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്നത്തേത്. ആദ്യ സെഷനില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു….

Read More

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരത്തിന്റെ ടോസ്. ലോകകപ്പിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്ന മത്സരമാണിത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക. 1992 മുതൽ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്ന ഇന്ത്യക്ക് ഇതുവരെ ഇവിടെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ക്യാപ്റ്റൻ രോഹിതും യഷസ്വി ജെയ്സ്വാളുമായിരിക്കും ഓപ്പണണേഴ്‌സ്. ശുഭ്മാൻ ഗില്ലിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കും. ടീമിൽ നിന്ന് പുറത്തായ ചേതേശ്വർ പൂജാരയ്ക്ക്…

Read More

താന്‍ ജനിച്ചത് തെറ്റായ യുഗത്തിൽ; മെഡല്‍ നേടിയപ്പോള്‍ സ്ഥാനക്കയറ്റം പോലും തന്നില്ല: അഞ്ജു ബോബി

കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്. താരങ്ങളോടുള്ള അവഗണനയില്‍ മുന്‍ സര്‍ക്കാരുകള്‍ക്കുനേരെ ഒളിയമ്പെയ്ത അഞ്ജു, താന്‍ ജനിച്ചത് തെറ്റായ യുഗത്തിലാണെന്നും പറഞ്ഞു. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ‘ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ 25 വര്‍ഷമായി ഇവിടെയുണ്ട്. ഒരുപാട് മാറ്റങ്ങള്‍ ഇവിടെ സംഭവിച്ചതായി ഞാന്‍ കാണുന്നു. 20 വര്‍ഷം മുമ്പ് ഇന്ത്യക്കുവേണ്ടി ആഗോള തലത്തില്‍ ആദ്യ മെഡല്‍ ഞാന്‍ നേടിയപ്പോള്‍,…

Read More

പ്രീമിയർ ലീഗിൽ ചെൽസിയെ ഞെട്ടിച്ച് വോൾവ്സ്; ചെൽസിയുടേത് സീസണിലെ ഏട്ടാം തോൽവി

ഇംഗ്ലീഷ് പ്രീമിയർലീഗിൽ ചെൽസിക്ക് സീസണിലെ എട്ടാംതോൽവി. സ്വന്തം തട്ടകത്തിൽ വോൾവ്സാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുൻ ചാമ്പ്യൻമാരെ തകർത്തത്. മത്സരത്തിൽ ഉടനീളം നിരവധി അവസരങ്ങളാണ് ചെൽസി നഷ്ടപ്പെടുത്തിയത്. മരിയോ ലെമിന(51), പകരക്കാരൻ മാറ്റ് ഡൊഹെർട്ടി(90+3)എന്നിവർ വോൾവ്‌സിനായി ലക്ഷ്യംകണ്ടു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റഫൻ എൻകുൻകുവിലൂടെ (90+6)സന്ദർശകർ ആശ്വാസഗോൾ കണ്ടെത്തി. മത്സരത്തിലുട നീളം നിരവധി അവസരങ്ങളാണ് ചെൽസി സ്‌ട്രൈക്കർ നിക്കോളാസ് ജാക്‌സനും റഹിം സ്റ്റെർലിങും നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിയിൽ കാര്യമായ നീക്കം നടത്താതിരുന്ന വോൾവ്‌സ് രണ്ടാംപകുതിയിൽ കൂടുതൽ അപകടകാരികളായി. ചെൽസി…

Read More

ഇന്റർ നെറ്റിലെ താരം ലയണൽ മെസി ; ഈ വർഷം ലോകം തിരഞ്ഞ ഫുട്ബോളർ മെസി

ഈ വർഷം ലേകം ഏറ്റവുമധികം തിരഞ്ഞ ഫുട്‌ബോൾ താരമായി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസി. റെഫ് സ്റ്റാറ്റ്‌സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകകപ്പ് കിരീടം നേടിയതും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിൽ നിന്ന് ഇന്റർ മയാമിയിലേക്കുള്ള കളം മാറ്റവും മെസിയെ കൂടുതൽ തിരയാൻ കാരണമായി. യു.എസിലും ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിലൂടെ കണ്ടത് മെസിയെയാണ്. യു.എസിലെ 50 സംസ്ഥാനങ്ങളിലും മെസി ഒന്നാമതാണ്. തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, നെതർലൻഡ്‌സ്, ഘാന, സ്വീഡൻ, ഇറ്റലി…

Read More