
അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ടീമിൽ മലയാളി താരം സഞ്ജു സാംസണും; ഇഷാൻ കിഷനെ ഒഴിവാക്കി
അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തി.3 മത്സരങ്ങളുള്ള പരമ്പര ജനുവരി 11ന് പഞ്ചാബിലെ മൊഹാലിയിലാണ് ആരംഭിക്കുന്നത്. 14ന് ഇന്ദോറിലും 17ന് ബംഗളൂരുവിലുമാണ് മറ്റു മത്സരങ്ങൾ. അജിത് അഗാക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. രോഹിത് ശർമ ടീമിനെ നയിക്കും. വിരാട് കോഹ്‍ലിയെയും ടീമിൽ ഉൾപ്പെടുത്തി. ഇരുവരും 2022 നവംബറിൽ നടന്ന ട്വന്റി 20 ലോകകപ്പിലാണ് 20 ഓവർ മത്സരത്തിൽ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്….