ലോകകപ്പിലേക്ക് എത്താൻ സഞ്ജുവിന് കഴിയുമോ ?; ഇന്ന് അവസരം ലഭിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും, പ്രതീക്ഷയോടെ ആരാധകർ

ട്വന്റി-20 ലോകകപ്പിനുള്ള മുമ്പുള്ള അവസാന ട്വന്റി-20 മത്സരത്തില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ മലയാളികള്‍ ആകാംക്ഷയിലാണ്. ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് സെലക്ടര്‍മാരില്‍ മതിപ്പുളവാക്കാന്‍ സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ക്ക് മികച്ചൊരു പ്രകടനം അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ജിതേഷ് ശര്‍മക്ക് അവസരം നല്‍കിയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സഞ്ജു ഉറപ്പായും പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മത്സരത്തില്‍ ജയത്തിന് അടുത്ത് ജിതേഷ് പൂജ്യത്തിന് പുറത്തായത് സഞ്ജുവിനെ ഇന്ന് കളിപ്പിക്കാനുള്ള സാധ്യ കൂട്ടുന്നു. ഇന്ന് അവസരം ലഭിച്ചാല്‍ മികച്ചൊരു പ്രകടനം…

Read More

കോപ്പ അമേരിക്ക ടൂർണമെന്റ് വരെ അർജന്റീനൻ പരിശീലകനായി സ്കെലോണി തുടരും

കോപ്പ അമേരിക്ക ടൂർണമെന്റ് വരെ അർജന്റീനൻ പരിശീലകനായി ലിയോണൽ സ്കെലോണി തുടർന്നേക്കും. അർജന്റീനിയൻ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനിയൻ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്കെലോണിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അർജന്റീനിയൻ ഫുട്ബോൾ വ്യക്തമാക്കി. ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുക. കഴിഞ്ഞ നവംബറിൽ അർജന്റീനിയൻ പരിശീലക സ്ഥാനത്ത് തുടരുന്നതിൽ സംശയമുണ്ടെന്ന് സ്കെലോണി പറഞ്ഞിരുന്നു. മാറക്കാനയിൽ ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ്; കർണാടകയ്ക്ക് എതിരെ ഗുജറാത്തിന് അവിശ്വസനീയ ജയം

രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ അവിശ്വസനീയ ജയം സ്വന്തമാക്കി ഗുജറാത്ത്. അഹമ്മദാബാദ്, നേരന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പായ മത്സരം ഗുജറാത്ത് തിരിച്ചുപിടിക്കുകയായിരുന്നു. 110 റണ്‍സ് മാത്രമായിരുന്നു കര്‍ണാടകയുടെ വിജയലക്ഷ്യം. എന്നാല്‍ ശക്തരായ കര്‍ണാടക കേവലം 103 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റ് നേടിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് കര്‍ണാകയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഒന്നാം ഇന്നിംഗ്‌സില്‍ 264ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ കര്‍ണാടക 374 റണ്‍സ് നേടി. 110 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ…

Read More

ധ്രുവ് ജുറേൽ പുതുമുഖം, ആവേശ് ഖാനും ടീമിൽ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് പുതുമുഖം. പേസർ ആവേശ് ഖാനും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. ജസ്പ്രിത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ അടക്കമുള്ളവർ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കെഎസ് ഭരതും വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മാനസിക…

Read More

ഏഷ്യൻ കപ്പ് ഫുട്‌ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്

ഏഷ്യൻ കപ്പ് ഫുട്‌ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്. വൈകിട്ട് ഏഴിന് ഖത്തറും ലബനനും തമ്മിൽ ലുസൈൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോര് നടന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഒരിക്കൽ കൂടി ആരവങ്ങളുയരുകയാണ്. നിലവിലെ ചാമ്പ്യൻമാരെന്ന പെരുമ കൂടിയുള്ള ആതിഥേയരായ ഖത്തർ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എ-യിലെ താരതമ്യേന ദുർബലരാണ് ലബനൻ. പുതിയ കോച്ച് മാർക്വസ് ലോപസിന് കീഴിലെത്തുന്ന ടീമിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ക്യാപ്റ്റൻ ഹസൻ അൽ…

Read More

അഫ്ഗാനിസ്ഥാനെ അടിച്ച് പരത്തി ശിവം ദുബെ; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി-20 പരമ്പരയില്‍ യുവതാരങ്ങളുടെ വെടിക്കെട്ടില്‍ ടീം ഇന്ത്യക്ക് വിജയത്തുടക്കം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയായ ആദ്യ ടി20 ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 38 പന്തില്‍ 50 തികച്ച ദുബെ 40 പന്തില്‍ 60* റണ്‍സുമായി പുറത്താവാതെ നിന്നു. ബൗളിംഗില്‍ ഒരു വിക്കറ്റും ദുബെ നേടിയിരുന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3). മൂന്ന് ടി20കളുടെ പരമ്പരയിലെ അടുത്ത മത്സരം ജനുവരി…

Read More

ഇന്ത്യ- അഫ്​ഗാൻ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; കോഹ്‌ലി കളിക്കില്ല

അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശർമയുടെ കീഴിൽ ഇന്ത്യൻ ടീം 20-20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചേക്കും. പഞ്ചാബിലെ മൊഹാലിയിൽ വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. എന്നാൽ മകളുടെ പിറന്നാളായതിനാൽ സൂപ്പർ താരം വിരാട് കോഹ്‌ലി ഇന്ന് കളിക്കില്ല. കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമയും യശസ്വി ജയ്സ്വാളുമായിരിക്കും ഇന്നിങ്സ് ഓപൺ ചെയ്യുകയെന്ന് കോച്ച് ദ്രാവിഡ് അറിയിച്ചു….

Read More

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് സൂപ്പർ തുടക്കം; ഷില്ലോങ് ലജോങിനെ തോൽപ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ ഐ-ലീഗ് ക്ലബ് ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര ഇരട്ട ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് ഐമൻ ഒരു ഗോൾ നേടി. റെനാൻ പൗളീഞ്ഞോ ഷില്ലോങ് ലജോങിൻ്റെ ആശ്വാസ ഗോൾ നേടി. പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ കളത്തിൽ ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു ആധിപത്യം. 15ആം മിനിട്ടിൽ ഡയമൻ്റക്കോസ് നൽകിയ ഒരു ത്രൂ ബോളിൽ നിന്ന് ക്വാമെ…

Read More

ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റിന് വേദിയായാ കേപ്ടൌൺ പിച്ചിന് മാർക്കിട്ട് ഐസിസി

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് സ്റ്റേഡിയത്തിലെ പിച്ചിന് മാര്‍ക്കിട്ട് ഐസിസി. ചരിത്രത്തിലെ എക്കാലത്തെയും ചെറിയ ടെസ്റ്റ് എന്ന നാണക്കേട് സ്വന്തമാക്കിയ കേപ്ടൗണ്‍ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് സെഷനുകള്‍ക്കുള്ളില്‍ പൂര്‍ത്തിയായിരുന്നു. ആദ്യ ദിനം മൂന്ന് സെഷനുകളില്‍ നിന്നായി 23 വിക്കറ്റും രണ്ടാം ദിവസം രണ്ട് സെഷനുകളില്‍ 10 വിക്കറ്റുമാണ് കേപ്ടൗണില്‍ നിലംപൊത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിനും ഇന്ത്യ 153 റണ്‍സിനും ഓള്‍ ഔട്ടായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറി…

Read More

ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78 വയസായിരുന്നു.കളിക്കാരനായും പരിശീലകനായും ജർമനിക്ക് കിരീടം നേടിക്കൊടുത്ത താരമാണ് ബേക്കൻബോവർ. 1974 ൽ പശ്ചിമജർമനി ലോകകപ്പ് കിരീടം ഉയർത്തിയ ടീമിൽ അംഗമായിരുന്നു.1990 ൽ പരിശീലക വേഷത്തിലും ജർമനിക്കായി കിരീടം നേടിക്കൊടുത്തു. 103 മത്സരങ്ങളിൽ താരം ജർമനിക്കായി പ്രതിരോധ കോട്ട കാത്തിട്ടുണ്ട്. ബയേൺ മ്യൂണിക്, ന്യൂയോർക്ക് കോസ്മോസ് എന്നീ ക്ലബുകൾക്കായി ബൂട്ട് കെട്ടിയ താരം ബയേൺ മ്യൂണിക്ക് പരിശീലകനുമായിരുന്നു. രണ്ട് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്.

Read More