കോപ്പ അമേരിക്കയോടെ ലയണൽ മെസി അർജന്റീനിയൻ ദേശീയ ടീമിൽ നിന്ന് പടിയിറങ്ങുമെന്ന് റിപ്പോർട്ടുകൾ; ഇതിഹാസങ്ങൾ മുൻപും ടീമിനോട് വിട പറഞ്ഞിട്ടുണ്ടെന്ന് സ്കലോണി

ലിയോണല്‍ സ്‌കലോണി – ലിയോണല്‍ മെസി കൂട്ടുകെട്ട് അര്‍ജന്റൈന്‍ ഫുട്‌ബോളിന് സാധ്യമായ കിരീടങ്ങളെല്ലാം ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞു. കോപ്പ അമേരിക്കയും ഫൈനലിസിമയും ലോകകപ്പും നേടിയാണ് മെസ്സിയും സ്‌കലോണിയും സമ്പൂര്‍ണരായത്. ലോകകപ്പോടെ വിരമിക്കുമെന്ന് മെസിയും ഡി മരിയയും ഓട്ടമെന്‍ഡിയുമെല്ലാം സൂചിപ്പിച്ചിരുന്നെങ്കിലും സീനിയര്‍ താരങ്ങള്‍ ചാമ്പ്യന്‍ ടീമിനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷത്തെ കോപ്പ അമേരിക്കയോടെ മെസി, ഡി മരിയ, ഓട്ടമെന്‍ഡി തുടങ്ങിയവര്‍ വിരമിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുകൊണ്ടുതന്നെ മെസിക്ക് ശേഷം അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ ഭാവി എന്താവുമെന്നാണ് ആരാധകരുടെ…

Read More

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ; കന്നിക്കിരീടവുമായി ഇറ്റാലിയന്‍ താരം യാനിക് സിന്നർ

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നറിന്. ഫൈനലില്‍ റഷ്യയുടെ ഡാനീല്‍ മെദ്‍വ ദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു പരാജയപ്പെടുത്തിയത്. 3-6, 3-6, 6-4, 6-4, 6-3 എന്നിങ്ങനെയായിരുന്നു സ്കോർ. സിന്നറിന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 

Read More

യുര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ വിടുന്നു; ബാഴ്സലോണയിലേക്കെന്ന് സൂചന

ലിവര്‍പൂള്‍ ആരാധകരെ ഞെട്ടിച്ച് കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. ഈ സീസണ്‍ അവസാനത്തോടെ ലിവര്‍പൂള്‍ വിടുമെന്ന് ക്ലോപ്പ് പറഞ്ഞു. ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2015ല്‍ ആന്‍ഫീല്‍ഡില്‍ എത്തിയ ക്ലോപ്, മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് ചാന്പ്യന്‍മാരാക്കിയാണ് കസേര ഉറപ്പിച്ചത്. 2019ലെ പ്രീമിയര്‍ ലീഗ് നേട്ടത്തിനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടവും ക്ലോപ് ആന്‍ഫീല്‍ഡില്‍ എത്തിച്ചു. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഇക്കാര്യം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും. താരങ്ങളെയും സപ്പോര്‍ട്ട്…

Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി; ടോം ഹാർട്‌ലിക്ക് 7 വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറി. 28 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിംഗ്‌സില്‍ 420 റണ്‍സിന് പുറത്താവുകയായിരുന്നു. 230 റണ്‍സ് ലീഡ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ നേടി. 196 റണ്‍സ് നേടിയ ഒല്ലി…

Read More

ഓസ്‌ട്രേലിയൻ ഓപ്പൺ; വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക. മെൽബൺ, റോഡ് ലാവർ അരീനയിൽ നടന്ന കലാശപ്പോരിൽ ചൈനയുടെ ക്വിൻവെൻ ഷെങ്ങിനെ തോൽപ്പിച്ചു. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-3, 6-2 എന്ന സ്കോറിനായിരുന്നു ബെലാറഷ്യൻ താരത്തിന്റെ ജയം. അക്ഷരാർത്ഥത്തിൽ, എതിരാളിയെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ അനുവദിക്കാതെയുള്ള പ്രകടനമായിരുന്നു അരീനയുടേത്. ആദ്യ സെറ്റിൽ തന്നെ ഷെങ്ങിനെതിരെ ആധിപത്യം സ്ഥാപിച്ചു. പിന്നീട് ഈ ആധിപത്യം തുടരാനും താരത്തിന് കഴിഞ്ഞു. കിരീടം നഷ്ടമായെങ്കിലും തല…

Read More

വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, വിരമിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ വന്നു പ്രഖ്യാപിക്കും; വാർത്തകൾ നിഷേധിച്ച് മേരി കോം

ബോക്‌സിങ്ങിൽനിന്ന് താൻ വിരമിക്കുന്നതായി പുറത്തുവന്ന വാർത്തകളിൽ വിശദീകരണവുമായി ബോക്‌സിങ് ഇതിഹാസം മേരികോം. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വിരമിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ വന്നു പ്രഖ്യാപിക്കുമെന്നും മേരി കോം പ്രസ്താവനയിൽ അറിയിച്ചു. മേരി കോം ബോക്‌സിങ്ങിൽനിന്ന് വിരമിക്കുന്നതായി വാർത്താ ഏജൻസികളും ദേശീയ മാധ്യമങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരി 24-ന് ദിബ്രുഗഢിലെ സ്‌കൂളിൽ നടന്ന മോട്ടിവേഷണൽ പരിപാടിയിലായിരുന്നു മേരികോമിന്റെ വിരമിക്കൽ പ്രസ്താവന. എന്നാൽ, ഇത് തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഇപ്പോൾ മേരികോം വിശദീകരിക്കുന്നത്. ഇപ്പോഴും സ്‌പോർട്‌സിലെ ഉയരങ്ങൾ കീഴടക്കാൻ അതിയായ…

Read More

ദുബൈ ഗ്ലോബ് സോക്കർ അവാർഡ്: ഏർലിങ് ഹാളണ്ട് മികച്ച താരം; റൊണാൾഡോക്ക് മൂന്ന് അവാർഡുകൾ

ഫുട്ബാൾ പ്രതിഭകൾക്ക് ദുബൈ ഗ്ലോബ് സോക്കർ അവാർഡുകൾ സമ്മാനിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം ഏർലിങ് ഹാളണ്ട് മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരുടെ പ്രിയതാരം ഉൾപ്പെടെ മൂന്ന് അവാർഡുകൾ സ്വന്തമാക്കി. ദുബൈ പാം ജുമൈറ അത്ലാന്റിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദുബൈ രാജകുമാരൻ ശൈഖ് മൻസൂറാണ് ദുബൈ ഗ്ലോബ് സോക്കർ അവാർഡുകൾ വിതരണം ചെയ്തത്. കൂടുതൽ പുരസ്‌കാരങ്ങളും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. മികച്ച കളിക്കാരനായി ഏർലിങ ഹാളണ്ട് തെരഞ്ഞെടുക്കപ്പെട്ടു. ആരാധകരുടെ പ്രിയതാരം, മികച്ച…

Read More

ഏഷ്യൻ കപ്പിൽ ജപ്പാനെ കീഴടക്കി ഇറാഖിന്റെ കുതിപ്പ്

ഏഷ്യൻ കപ്പിൽ നാല് തവണ ചാമ്പ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇറാഖ്. ഇറാഖിന് വേണ്ടി സ്ട്രൈക്കർ അയ്മൻ ഹുസൈൻ ഇരട്ടഗോൾ നേടി. 42 വർഷങ്ങൾക്ക് ശേഷമാണ് ജപ്പാനെതിരെ ഇറാഖ് ജയം നേടുന്നത്. വിജയത്തോടെ പ്രീക്വാർട്ടർ പ്രവേശനം നേടാനും ഇറാഖിനായി. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് ഇറാഖ്. രണ്ട് കളിയിൽ നിന്ന് ഒരുജയംമാത്രമുള്ള ജപ്പാൻ രണ്ടാം സ്ഥാനത്താണ്. നിലയുറപ്പിക്കും മുൻപ് തന്നെ ജപ്പാന് പ്രഹരമേൽപ്പിക്കാൻ ഇറാഖിനായി. അയ്മൻ ഹുസൈനിലൂടെ അഞ്ചാംമിനിറ്റിൽ…

Read More

അഫ്ഗാനിസ്ഥാനെ അടിച്ച് പറത്തി രോഹിത് ശർമ , സെഞ്ചുറി; റിങ്കു സിംങിന് അർധ സെഞ്ചുറി

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ഒരവസരത്തില്‍ 22-4 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ മികച്ച സ്കോര്‍ ഒരുക്കി രോഹിത്-റിങ്കു സഖ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി രോഹിത് സെഞ്ചുറിയും റിങ്കു ഫിഫ്റ്റിയും അടിച്ചപ്പോള്‍ ടീം 20 ഓവറില്‍ അതേ 4 വിക്കറ്റിന് 212 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തി. രോഹിത് 69 പന്തില്‍ 121* ഉം, റിങ്കു 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന ഓവറില്‍ കരീം ജനാത്തിനെ…

Read More

അവസരം മുതലാക്കാൻ സാധിക്കാതെ സഞ്ജു സാംസൺ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 മത്സരത്തിൽ ഗോൾഡൻ ഡക്ക്

അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ടീം ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. 4.3 ഓവറുകള്‍ക്കിടെ 22-4 എന്ന നിലയില്‍ ഇന്ത്യ ദയനീയമായി പൊരുതുകയാണ്. യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശിവം ദുബെ എന്നിവര്‍ക്കൊപ്പം സഞ്ജു സാംസണിന്‍റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ട്വന്‍റി 20 ലോകകപ്പിന് മുമ്പുള്ള അവസാന ട്വന്റി-20 മത്സരത്തില്‍ മങ്ങിയതോടെ സഞ്ജുവിന്‍റെ പ്രതീക്ഷകളെല്ലാം വെള്ളത്തിലായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രോഹിത് ശര്‍മ്മയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് ടീം ഇന്ത്യ ചിന്നസ്വാമിയില്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. പേസര്‍ ഫരീദ് അഹമ്മദ് എറിഞ്ഞ…

Read More