അണ്ടർ 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ

അവിസ്മരണീയ തിരിച്ചുവരവിലൂടെ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 256 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുന്‍നിര തകര്‍ന്നപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സച്ചിന്‍ ദാസ് (96), ഉദയ് സഹാരണ്‍ (81) എന്നിവരുടെ പക്വതേയറിയ ഇന്നിംഗ്‌സായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ ലസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയ – പാകിസ്ഥാന്‍…

Read More

മാറ്റത്തിന് ഒരുങ്ങി സൂപ്പർ കപ്പ്; ഇനി എഫ് എ കപ്പ് മാതൃകയിൽ മാസങ്ങൾ നീണ്ട് നിൽക്കും

ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ അടിമുടി മാറ്റത്തിന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. വരാനിരിക്കുന്ന സീസൺ മുതൽ ഏഴ് മാസത്തോളം നീണ്ടുനിൽക്കുന്ന വിധത്തിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇംഗ്ലണ്ടിലെ എഫ് എ കപ്പ് മാതൃകയിലാക്കാനാണ് തീരുമാനം. നിലവിൽ ഒരു മാസത്തിൽ താഴെയാണ് ചാമ്പ്യൻഷിപ്പിന്റെ ദൈർഘ്യം. ഇത്തവണത്തെ സൂപ്പർ കപ്പ് ജനുവരി എട്ടിന് തുടങ്ങി ജനുവരി 28ന് അവസാനിച്ചിരുന്നു. ഫൈനലിൽ ഒഡീഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ഈസ്റ്റ്ബംഗാൾ കിരീടവും ചൂടി. ഐഎസ്എൽ-ഐലീഗിലെ 16 ക്ലബുകളാണ് പരസ്പരം മാറ്റുരക്കുന്നത്….

Read More

ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം സിംബാവെയിൽ പരമ്പര കളിക്കും; പരമ്പരയിൽ ഉണ്ടാവുക അഞ്ച് മത്സരങ്ങൾ

ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ ട്വന്റി-20 പരമ്പര കളിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുണ്ടാകുക. ജൂലൈ 6, ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളിലായിട്ടായിരിക്കും മത്സരങ്ങള്‍. ലോകകപ്പിന് തൊട്ടു പിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കായിരിക്കും പരമ്പരയില്‍ അവസരം ലഭിക്കുക എന്നാണ് സൂചന. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ട്വന്റി-20 പരമ്പരകളൊന്നുമില്ല….

Read More

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ; മൂന്നാം മത്സരത്തിൽ ജസ്പ്രീസ് ബുംറ കളിച്ചേക്കില്ല

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ കാര്യത്തില്‍ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത. രാജ്‌കോട്ട് വേദിയാവുന്ന മൂന്നാം ടെസ്റ്റില്‍ ബുമ്ര കളിച്ചേക്കില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. മത്സരാധിക്യം പരിഗണിച്ച് ബുമ്രക്ക് വിശ്രമം നല്‍കാനാണ് സെലക്ടര്‍മാരുടെ ആലോചന. സമാനമായി പേസര്‍ മുഹമ്മദ് സിറാജിന് രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ രാജ്കോട്ടില്‍ ഫെബ്രുവരി 15-ാം തിയതിയാണ്…

Read More

2026 ഫിഫ ഫുട്ബോൾ ലോകകപ്പ് ; മത്സര ക്രമവും വേദികളും പുറത്ത് വിട്ട് ഫിഫ

2026ലെ ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങളുടെ മത്സരക്രമം ഫിഫ പുറത്തുവിട്ടു. ഉദ്ഘാടന മത്സരം മെക്‌സിക്കോയിലും ഫൈനൽ യു.എസ്എയിലുമാണ് നടക്കുക. ജൂൺ 11ന് മെക്സിക്കോ സിറ്റിയിലെ വിഖ്യാത സ്റ്റേഡിയമായ എസ്റ്റാഡിയോ അസ്റ്റെക്കയിലാണ് വിശ്വ കായിക മാമാങ്കത്തിന് ആദ്യ വിസിൽ ഉയരുക. ജൂലൈ 19ന് ന്യൂയോർക്കിലെ ന്യൂ ജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. യുഎസ്എ, മെക്‌സിക്കോ, കാനഡ സംയുക്തമായാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. യുഎസ്എയിലെ മയാമിയാണ് മൂന്നാം സ്ഥാനക്കാരെ നിർണായിക്കാനുള്ള പോരിനു വേദിയാകുക. സെമി പോരാട്ടങ്ങൾ ഡാലസ്, അറ്റ്ലാന്റ എന്നിവിടങ്ങളിലായി നടക്കും. 16…

Read More

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ബുംറയും അശ്വിനും; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം

ണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിന് തോല്‍പ്പിച്ച് അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി(1-1). 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് ശേഷം 292 റണ്‍സിന് ഓള്‍ ഔട്ടായി. 78 റണ്‍സെടുത്ത സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഇന്ത്യ 396, 255, ഇംഗ്ലണ്ട് 255, 292. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടില്‍ തുടങ്ങും. നാലാം…

Read More

ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ റയലിലേക്ക് എന്ന് സൂചന; ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിട്ടേക്കും

ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപെയുടെ കൂടുമാറ്റ വാർത്തകൾ വീണ്ടും സജീവമാകുന്നു. ഫ്രഞ്ച് മാധ്യമമാണ് താരം ഈ സീസൺ അവസാനത്തോടെ പി.എസ്.ജി വിടുമെന്ന് റിപ്പോർട്ട് ചെയ്തത്. വൈകാതെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി കരാറിലെത്തുമെന്നും ഫ്രഞ്ച് പത്രം ലേ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇ.എസ്.പി.എനും വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. 25 കാരൻ റയലിലേക്ക് ചേക്കേറുമെന്ന് കഴിഞ്ഞ കുറച്ച് മാസമായി പ്രചരണമുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. 2023-24 സീസണിന് ശേഷം എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. പി.എസ്.ജി അധികൃതർ പുതിയ കരാറിലെത്താൻ താരത്തെ…

Read More

ഐഎസ്എൽ ഫുട്ബോൾ ; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ, ഒഡീഷ എഫ് സി എതിരാളികൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒഡീഷ എഫ്സി എതിരാളികൾ. ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. ഇതുവരെ 12 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് എട്ട് മത്സരങ്ങളിൽ വിജയിച്ചു. രണ്ട് വീതം മത്സരങ്ങളിൽ സമനിലയും തോൽവിയുമുണ്ട്. 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ടീമിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ക്വാമെ പെപ്ര പരുക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്സിനു കനത്ത തിരിച്ചടിയാണ്. പെപ്ര പുറത്തായതോടെ ഗോകുലം…

Read More

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ഭേതപ്പെട്ട തുടക്കം, യശ്വസി ജയ്സ്വാളിന് സെഞ്ചുറി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യം ദിനം ഉച്ച ഭക്ഷണത്തിന് ശേഷം കളി പുനരാരംഭിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി പ്രകടനവുമായി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ (14), ശുഭ്മൻ ഗിൽ (34), ശ്രേയസ് അയ്യർ (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മാർക്ക് വുഡിനു പകരമെത്തിയ ജെയിംസ് ആൻഡേഴ്സൺ ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ചാണ് തുടങ്ങിയത്….

Read More

ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ റൊണാൾഡോ കളിക്കില്ല, മെസിയും കൂട്ടരും ഇന്ന് ഇറങ്ങും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതാണ് കാരണമെന്ന് അൽനാസർ കോച്ച് ലൂയി കാസ്ട്രോ അറിയിച്ചു. മെസിയും സുവാരസും കളിക്കുന്ന അമേരിക്കൻ ക്ലബ്ബ് ഇന്റർ മയാമി ക്രിസ്റ്റ്യാനോയില്ലാത്ത സൗദി ക്ലബ്ബ് അൽ നസറിനെ നേരിടും. വ്യാഴാഴ്ച രാത്രി 11.30 നാണ് മത്സരം. മെസിയും ക്രിസ്റ്റിയാനോയും മുഖാമുഖം വരുന്ന അവസാന മത്സരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ലാസ്റ്റ് ഡാൻസ് എന്നായിരുന്നു മത്സരത്തിന് പേരിട്ടിരുന്നത്….

Read More