ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം മൈക്ക് പ്രോക്ടര്‍(77) അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം. 1966-70 കാലഘട്ടത്തിലായിരുന്നു പ്രോക്ടര്‍ കളിച്ചത്. 1970 കളില്‍ വര്‍ണ വിവേചനത്തിന് ദക്ഷിണാഫ്രിക്കയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കിയതോടെയാണ് പ്രോക്ടറുടെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുകയായിരുന്നു. വിലക്കിന് ശേഷം ദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നപ്പോള്‍ മൈക്ക് പ്രോക്ടര്‍ ദേശീയ ടീമിന്റെ പരിശീലകനായി. വെടിക്കെട്ട് ബാറ്റിങ്ങ് ശൈലിക്കുടമയായിരുന്ന പ്രോക്ടര്‍, ഫാസ്റ്റ് ബൗളറുമായിരുന്നു. ഏഴു ടെസ്റ്റില്‍ നിന്നായി 41 വിക്കറ്റുകളാണ് പ്രോക്ടര്‍ നേടിയത്.പ്രോക്ടറുടെ ഓള്‍റൗണ്ട് മികവ്, രാജ്യാന്തര തലത്തില്‍…

Read More

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വരുൺ ആരോൺ

ഈ വർഷത്തെ രഞ്ജി ട്രോഫിയോടെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ച് വരുൺ ആരോൺ. ജാർഖണ്ഡ് താരമായ ആരോൺ ഇപ്പോൾ രാജസ്ഥാനെതിരെ രഞ്ജി മത്സരം കളിക്കുകയാണ്. സീസണിൽ ക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ച ജാർഖണ്ഡിന്റെ അവസാന രഞ്ജി മത്സരമാണിത്. ഈ മത്സരം അവസാനിക്കുന്നതോടെ ആരോണിന്റെ കരിയറിനും അവസാനമാകും. 34 കാരനായ ആരോൺ 2011ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയിരുന്നു. 2015 വരെ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും ഇക്കാലയളവിൽ ഒമ്പത് ടെസ്റ്റിലും ഒമ്പത് ഏകദിനങ്ങളിലും മാത്രമാണ് ആരോണിന് കളിക്കാൻ കഴിഞ്ഞത്. മണിക്കൂറിൽ…

Read More

തന്റെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്

തന്റെ ഫുട്‌ബോൾ കരിയറിലെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്. മേജർ ലീ?ഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകൾ. ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിച്ചത്. കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ താരം കരിയർ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്‌സലോണയിലെ തന്റെ സഹാതാരങ്ങൾക്കൊപ്പം സുവാരസ് വീണ്ടും ഒന്നിച്ചു. തന്റെ തീരുമാനം തന്റെ കുടുംബത്തിന് അറിയാം. എന്നാൽ താൻ എത്രകാലം മയാമിക്കൊപ്പം ഉണ്ടാകുമെന്ന് അറിയില്ല. തന്റെ കുടുംബത്തോടൊപ്പം ഇനിയുള്ള കാലം…

Read More

ഇഷാൻ കിഷനെതിരെ കടുത്ത നടപടിക്ക് സാധ്യത; താരത്തിന്റെ കോൺട്രാക്റ്റ് ബിസിസിഐ റദ്ദാക്കിയേക്കും

അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട താരമാണ് ഇഷാന്‍ കിഷന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് തുടങ്ങുന്നു കിഷനുമായുള്ള പ്രശ്‌നങ്ങള്‍. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കിഷന്‍ പിന്‍വാങ്ങുകയായിരുന്നു. മനസിക സമ്മര്‍ദ്ദമെന്ന് പറഞ്ഞാണ് കിഷന്‍ അവധിയെടുക്കുന്നത്. ടീം മാനേജ്മെന്റ് സമ്മതം മൂളുകയും ചെയ്തു. പിന്നാലെ കിഷനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനിടെ കിഷന്‍ ദുബായില്‍ നിശാപാര്‍ട്ടയില്‍ പങ്കെടുത്തു. മാത്രമല്ല, പ്രമുഖ ചാനലിലെ…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ്; കരുത്തരായ ബംഗാളിനെ വീഴ്ത്തി കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ ബംഗാളിനെ 109 റൺസിന് തോൽപിച്ച് കേരളത്തിന് സീസണിലെ ആദ്യ ജയം. രണ്ടാം ഇന്നിങ്‌സിൽ 449 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന സന്ദർശകരുടെ പോരാട്ടം 339ൽ അവസാനിച്ചു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഓൾറൗണ്ടർ ജലജ് സക്‌സേന നാല് വിക്കറ്റുമായി കേരളത്തിനായി തിളങ്ങി. ആദ്യ ഇന്നിങ്‌സിൽ ഒൻപതു വിക്കറ്റും നേടിയ സക്‌സേനെയാണ് കളിയിലെ താരം. സ്‌കോർ കേരളം 363, 265-6, ബംഗാൾ, 180, 339 നാലാം…

Read More

ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും കണ്ണീർ; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ ഇന്ത്യ വീണു

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് മൂന്നാം കിരീടം. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് പുറത്തായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയില്‍ നടന്ന സീനിയര്‍ താരങ്ങളുടെ ലോകകപ്പില്‍ പരാജയമറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതിന് സമാനമായിരുന്നു ഓസീസ് കൗമരാപ്പടയുടെയും കിരീട നേട്ടം. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 253-7, ഇന്ത്യ 43.5…

Read More

സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോർട്ട്. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് മോഷണം പോയതായണ് ലഭിക്കുന്ന വിവരം. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ ഉടന്‍ തന്നെ പരാതി നല്‍കി. ബാങ്ക് അക്കൗണ്ട് അകടക്കമുള്ള ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണാണ് വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൗരവ് ഗാംഗുലിയുടെ…

Read More

ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ വിരമിക്കുന്നു

ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ വിരമിക്കുന്നു. പാരിസ് ഒളിംപിക്സിന് ശേഷമാവും ഫ്രെയ്സർ വിരമിക്കുക. 37കാരിയായ താരം എക്കാലത്തെയും മികച്ച സ്പ്രന്റർമാരിൽ ഒരാളാണ്. 2008, 2012 ഒളിംപിക്സുകളിൽ 100 മീറ്റർ ഓട്ടത്തിൽ ഷെല്ലി ഫ്രെയ്സറാണ് ചാമ്പ്യൻ. 2020ൽ ടോക്കിയോ ഒളിംപിക്സ് റിലേയിൽ 4*100 മീറ്ററിൽ ഷെല്ലി ഫ്രെയ്സർ സുവർണ നേട്ടം സ്വന്തമാക്കിയിരുന്നു. ഒളിംപിക്സ് വേദികളിൽ മൂന്ന് സ്വർണം ഉൾപ്പടെ എട്ട് മെഡലുകൾ ഷെല്ലി സ്വന്തമാക്കിയിട്ടുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10 സ്വർണം ഉൾപ്പടെ 15 മെഡലുകൾ…

Read More

ഇത്തവണ ആരാധകരെ നിരാശരാക്കേണ്ടെന്ന് കരുതി മെസി കളത്തിലിറങ്ങി, ഫലം തോൽവി

ഹോങ്കോങ്ങിൽ മൈതാനത്തിറങ്ങാതിരുന്ന മെസി ടോക്കിയോയിൽ ആരാധകർക്കായി 30 മിനിറ്റ് മത്സരത്തിനിറങ്ങിയെങ്കിലും ഇന്റർ മയാമിക്ക് വിജയിക്കാനായില്ല. വിസെൽ കോബെക്കെരിയായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ മയാമി 4-3 ന് പരാജയപ്പെട്ടു. മത്സരത്തിൽ അവസാന 30 മിനിറ്റ് മൈതാനത്ത് ഇറങ്ങിയെങ്കിലും പെനാൽറ്റി കിക്കെടുക്കാൻ മെസി എത്തിയില്ല. അറുപതാം മിനിറ്റിൽ റൂയിസിന് പകരക്കാരനായിട്ടായിരുന്നു മെസി ഇറങ്ങിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ലൂയി സുവാരസ് ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടാൻ ശ്രമം നടത്തിയെങ്കിലും ചെറിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക് പോയി. ഗോൾ നേടാനുള്ള…

Read More

ഇത് ചരിത്രം; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തി ഇന്ത്യ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ

ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പേസറും സ്വന്തമാക്കാത്ത നേട്ടമാണ് ജസ്പ്രിത് ബുമ്രയെ തേടിയെത്തിയത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതുതന്നെയാണ് ബൗളിംഗ് റാങ്കിംഗില്‍ താരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. എന്നാല്‍ അതിനേക്കള്‍ പ്രധാനപ്പെട്ട മറ്റൊരു നേട്ടം കൂടി ബുമ്ര ഉറപ്പിച്ചു. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരിക്കെല്ലെങ്കിലും ഒന്നാം റാങ്കില്‍ എത്തിയ ആദ്യ ബൗളറായിരിക്കുകയാണ്…

Read More