മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ വിജയകരം; ഐപിഎല്‍ കളിക്കില്ല

കണങ്കാലിനു പരിക്കേറ്റ സീനിയര്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ വിജയകരം. ലണ്ടനിലാണ് താരത്തിനു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും താരത്തിന്റെ തിരിച്ചു വരവ് വൈകുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഷമിക്കു ഐപിഎല്‍ നഷ്ടമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തിനു താരം പങ്കെടുക്കുമോ എന്നു ഉറപ്പുമില്ല.ശസ്ത്രക്രിയ വിജയകരമാണെന്നു ഷമി തന്നെ വ്യക്തമാക്കി. ഹോസ്പിറ്റലില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും താരം പങ്കിട്ടു. ലോകകപ്പിലെ മിന്നും പ്രകടനത്തിനു താരം ഇന്ത്യക്കായി കളിക്കാനിറങ്ങിയിട്ടില്ല. ജനുവരിയില്‍ പരിക്കിന് ഇഞ്ചക്ഷന്‍ ചെയ്യാനായി ലണ്ടനിലേക്ക് ഷമി പോയിരുന്നു….

Read More

നാലാം ടെസ്റ്റിലും ഇംഗ്ലണ്ട് ഫിനിഷ് ; പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര റാഞ്ചി ഇന്ത്യ. നാലാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം പിടിച്ചെടുത്തതോടെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ സീരിസ് 3-1ന് സ്വന്തമാക്കിയത്. റാഞ്ചി ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമാണ് ആതിഥേയർ വീരോചിത തിരിച്ചുവരവ് നടത്തിയത്. ഒന്നാം ഇന്നിങ്‌സിൽ അർധ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിൽ പുറത്താകാതെ 39 റൺസും നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറേലാണ് മാൻഓഫ്ദി മാച്ച് . യുവതാരത്തിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്. ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസെന്ന വിജയലക്ഷ്യം നാലാം ദിനം…

Read More

മേജർ ലീഗ് സോക്കർ; ഇന്റർ മയാമിക്ക് സമനില, രക്ഷകനായി ലിയോണൽ മെസി

മേജര്‍ ലീഗ് സോക്കറില്‍ ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് സമനില. ശക്തരായ ലാ ഗാലക്‌സിയെ 1-1 സമനിലയില്‍ പിടിക്കുകയായിരുന്നു മയാമി. തോല്‍വി ഉറപ്പിച്ചിരിക്കെ ഇഞ്ചുറി സമയത്ത് ലിയോണല്‍ മെസി നേടിയ ഗോളാണ് മയാമിക്ക് സമനില സമ്മാനിച്ചത്. നേരത്തെ, ദെജാന്‍ ജൊവേല്‍ജിക്കിന്റെ ഗോളിലാണ് ഗാലക്‌സി മുന്നിലെത്തിയത്. സമനില പിടിച്ചെങ്കിലും ഈസ്റ്റ് കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ് മയാമി. അഞ്ച് തവണ ചാംപ്യന്മാരായിട്ടുള്ള ഗാലക്‌സി വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ എട്ടാമതാണ്. സൂപ്പര്‍ താരങ്ങളുടെ നിരയുണ്ടായിട്ടും മയാമിക്കെതിരെ ഗാലക്‌സിക്കായിരുന്നു…

Read More

കേരളത്തിന്റെ കൊമ്പൻമാർ ആഞ്ഞ് കുത്തി; കൊച്ചിയിൽ ഗോവ എഫ് സിയെ തൂക്കിയെറിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്‍ ഫുട്ബോള്‍ 2023-24 സീസണില്‍ എഫ്‌സി ഗോവയോട് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ജയഭേരി മുഴക്കി. ആദ്യപകുതിയിലായിരുന്നു ഗോവയുടെ ഇരട്ട ഗോളുകള്‍ എങ്കില്‍ രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ നാല് മറുപടി ഗോളും. ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. 16 കളിയില്‍ ബ്ലാസ്റ്റേഴ്‌സിന് 29 ഉം, തൊട്ടുപിന്നിലുള്ള ഗോവയ്‌ക്ക് 15 മത്സരങ്ങളില്‍ 28 ഉം പോയിന്‍റാണുള്ളത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ത്രില്ലര്‍ ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന്‍റെ ശക്തമായ…

Read More

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 152 റൺസ്, അശ്വിന് അഞ്ച് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം.ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 145 റണ്‍സിന് ഓള്‍ ഔട്ടാക്കി. 60 റണ്‍സെടുത്ത സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോല്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. ജഡേജക്കാണ് ഒരു വിക്കറ്റ്. മൂന്നാം ദിനം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സ്എടുത്തിട്ടുണ്ട്. 24 റണ്‍സുമായി രോഹിത് ശര്‍മയും 16 റണ്‍സോടെ…

Read More

ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃ​ദയാഘാതം മൂലം മരിച്ചു

കർണാടകയിൽ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃ​ദയാഘാതത്തെ തുടർന്ന് മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോൺ ടൂർണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹ‍ൃദയാഘാതമുണ്ടായത്. ബെം​ഗളൂരുവിലെ ആർ.എസ്.ഐ. ക്രിക്കറ്റ് മൈതാനത്ത് തമിഴ്നാടിനെതിരായി കർണാടക കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കർണാടകയുടെ വിജയത്തിനുശേഷം ടീമം​ഗങ്ങൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലായത്. മൈതാനത്തുവച്ചുതന്നെ മറ്റു ടീമം​ഗങ്ങൾ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്റി20 ക്രി​ക്ക​റ്റി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന് ഇ​ന്ന് തു​ട​ക്കം

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്റി20 ക്രി​ക്ക​റ്റി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന് ഇ​ന്ന് ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കമാകും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സും റ​ണ്ണ​റ​പ്പാ​യ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സും ത​മ്മി​ൽ രാ​ത്രി 7.30നാണ് ​ഉ​ദ്ഘാ​ട​ന​മ​ത്സ​രം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത് ടെ​റ്റ​ൻ​സ്, യു ​പി വാ​രി​യേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​റ്റു ടീ​മു​ക​ൾ. മാ​ർ​ച്ച് നാ​ലു വ​രെ ബം​ഗ​ളൂ​രു​വി​ലും അ​ഞ്ചു മു​ത​ൽ 13 വ​രെ ഡ​ൽ​ഹി​യി​ലു​മാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ നടക്കുന്നത്. ഡ​ൽ​ഹി​യി​ൽ 15ന് ​എ​ലി​മി​നേ​റ്റ​റും 17ന് ​ഫൈ​ന​ലും ന​ട​ക്കും.

Read More

വനിതാ ക്രിക്കറ്റ് പ്രീമിയർ ലീഗ് ; രണ്ടാം സീസണിന് നാളെ തുടക്കം, ഏറ്റുമുട്ടുന്നത് അഞ്ച് ടീമുകൾ

വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് രണ്ടാം സീസണിന് നാളെ തുടക്കം. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റിനുള്ളത്. 22 മത്സരങ്ങളാണ് കളിക്കുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്‍സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേസ് എന്നീ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും ഡൽഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍. പോയിന്റ് ടേബിളില്‍…

Read More

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കുതിക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കുതിക്കുന്നു. ആൻഫീൽഡിൽ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ നാല് ഗോളെന്ന തകർപ്പൻ ജയത്തോടെയാണ് ലിവർപൂൾ കുതിക്കുന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകെ നിന്ന ലിവർപൂൾ രണ്ടാം പകുതിയിൽ നാല് ഗോളടിച്ച് ലൂട്ടണെ തകർക്കുകയായിരുന്നു. ഇതോടെ 26 കളികളിൽ നിന്ന് 60 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ.

Read More

സന്തോഷ് ട്രോഫിയില്‍ അസമിനെ തകര്‍ത്ത് കേരളം; വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അസമിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ നേടിയാണ് ഗ്രൂപ്പ് എയില്‍ കേരളം മുന്നിലെത്തിയത്. അസമിന്റെ ആശ്വാസഗോള്‍ 78ാം മിനിറ്റില്‍ പിറന്നു. 20ാം മിനിറ്റില്‍ അബ്ദുറഹീമാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. അസമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. രണ്ടാംപകുതിയിലായിരുന്നു അടുത്ത ഗോള്‍. കേരളത്തിന്റെ പകുതിയില്‍നിന്നുള്ള പന്ത്, ബോക്‌സിനുള്ളില്‍ മുഹമ്മദ് ആഷിഖിലേക്ക് ലഭിക്കുകയും ആഷിഖിന്റെ മനോഹരമായ…

Read More