രഞ്ജി ട്രോഫി ; സെമി ഫൈനലിൽ തമിഴ്നാടിനെ തകർത്ത് മുംബൈ ഫൈനലിൽ

രഞ്ജി ട്രോഫി സെമിയിൽ തമിഴ്നാടിനെതിരെ ആധികാരിക ജയം സ്വന്തമാക്കി മുംബൈ ഫൈനലിൽ. ഇന്നിങ്‌സിനും 70 റൺസിനും തോൽപിച്ചാണ് കലാശകളിക്ക് യോഗ്യത നേടിയത്. 232 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിംഗ്സിൽ 162 റൺസിന് എല്ലാവരും പുറത്തായി. 70 റൺസെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിനായി രണ്ടാം ഇന്നിംഗ്സിൽ പൊരുതിയത്. നാലു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷർദുൽ താക്കൂർ, തനുഷ് കൊടിയാൻ, മൊഹിത് അവാസ്തി എന്നിവരാണ് സന്ദർശക ബാറ്റിങ്‌…

Read More

ഐപിഎൽ ; പുതിയ സീസണിൽ പുതിയ റോൾ, പ്രഖ്യാപനവുമായി മഹേന്ദ്ര സിംഗ് ധോണി

ആരാധകർക്ക് നെഞ്ചിടിപ്പേറ്റി മഹേന്ദ്ര സിങ് ധോണി. ഐ.പി.എല്ലിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ ഫേസ്ബുക്കിലൂടെയാണ് ആകാംക്ഷ നിറച്ചു താരത്തിന്റെ പ്രഖ്യാപനം. പുതിയ സീസണിൽ പുതിയ റോളിലായിരിക്കുമെന്നാണ് ധോണി വെളിപ്പെടുത്തിയിരിക്കുന്നത്. ‘പുതിയ സീസണിനും പുതിയ ദൗത്യത്തിനുമായി ആവേശത്തോടെ കാത്തിരിക്കുകയാണ്. കാത്തിരിക്കൂ’-എന്നാണ് ധോണി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനു പിന്നാലെ പുതിയ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സി.എസ്.കെ നായകസ്ഥാനത്ത് ഇനി ധോണി ഉണ്ടാകില്ലേ എന്നാണ് ചെന്നൈ ആരാധകർ ആശങ്കപ്പെടുന്നത്. ഐ.പി.എല്ലിനു മുന്നോടിയായി വിരമിക്കൽ പ്രഖ്യാപിക്കുമെന്നും പ്രചാരണമുണ്ട്. സീസണിൽ ധോണി ടീമിന്റെ മെന്റർ റോളിലെത്തുമെന്നാണ് ഒരു…

Read More

ഇ​ന്ന് ബം​ഗ​ളൂ​രു​വി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​ബം​ഗ​ളൂ​രു മ​ത്സ​രം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാനപ്പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ബെംഗളൂരു എഫ്‌സിയാണ് എതിരാളികൾ. ഇനിയും അവസാനിക്കാത്ത കണക്കുകൾ വീട്ടാനുറച്ചാണ് ബ്ലാസ്റ്റേഴ്‌സ് എതിരാളികളുടെ തട്ടകത്തിൽ ഇറങ്ങുന്നത്. 16 കളിയിൽ 29 പോയിൻറുമായി നിലവിൽ അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ജയം അനിവാര്യമാണ്.

Read More

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കെ.എൽ രാഹുൽ ടീമിൽ ഇല്ല, ജസ്പ്രീത് ബുംറ മടങ്ങിയെത്തും

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ സ്‌ക്വാർഡിനെ പ്രഖ്യാപിച്ചു. റാഞ്ചി ടെസ്റ്റിൽ വിശ്രമമനുവദിച്ച പേസർ ജസ്പ്രീത് ബുംറ അന്തിമ ഇലവനിലേക്ക് മടങ്ങിയെത്തും. ആദ്യ ടെസ്റ്റിന് ശേഷം പരിക്കേറ്റ് പുറത്തായ കെ എൽ രാഹുൽ അഞ്ചാം ടെസ്റ്റിലും കളിക്കില്ല. കാൽതുടയ്ക്കേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്തിനാലാണ് ഒഴിവാക്കിയത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ലണ്ടനിലേക്ക് പോകും. അതേസമയം, സ്പിൻ ഔൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ നിന്നൊഴിവാക്കി. തമിഴ്നാടിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനൽ കളിക്കാനാണ് അദ്ദേഹത്തെ റിലീസ് ചെയ്തത്. മാർച്ച്…

Read More

ഉത്തേജക മരുന്ന് ഉപയോഗം; ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് നാല് വർഷം വിലക്ക്

സീരി എ ക്ലബ് യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 20-ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പോഗ്ബ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വിധി വന്നത്. നിരോധിത പദാര്‍ത്ഥമായ ടെസ്റ്റോസ്റ്റിറോണാണ് പോഗ്ബയുടെ ശരീരത്തിലുണ്ടായിരുന്നത്. സെപ്റ്റംബറില്‍ ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ (NADO ഇറ്റാലിയ) ട്രൈബ്യൂണല്‍ പോഗ്ബയെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോഗ്ബയുടെ സസ്‌പെന്‍ഷന്‍ അദ്ദേഹത്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുക മാത്രമല്ല, ലീഗില്‍…

Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടി

സൗദി പ്രോ ലീഗ് മത്സരത്തിനിടെ ഗാലറിയില്‍നിന്നുള്ള ‘മെസ്സി മെസ്സി’ വിളികളോട് മോശമായി പ്രതികരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടി. മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചതിന് അല്‍ നസര്‍ താരത്തിന് ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് നടപടിയെടുത്തത്. ഇതോടെ ഇന്ന് അല്‍ ഹസ്മിനെതിരെയുള്ള മത്സരം ക്രിസ്റ്റിയാനോയ്ക്ക് നഷ്ടമാകും. വിലക്കിന് പുറമെ പിഴയടക്കാനും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശമുണ്ട്. ഫെഡറേഷന് 10,000 സൗദി റിയാലും സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍…

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; രോഹിത് ശർമയെ മറികടന്ന് യശ്വസി ജയ്സ്വാൾ, ഇന്ത്യൻ താരങ്ങളിൽ മുന്നിൽ വിരാട് കോലി മാത്രം

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും മറികടന്ന് മുന്നേറി യുവതാരം യശസ്വി ജയ്സ്വാള്‍. പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി യശസ്വി പന്ത്രണ്ടാം സ്ഥാനത്തെത്തി. ഒരു സ്ഥാനം താഴേക്കിറങ്ങിയ രോഹിത് ശർമ പതിമൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന വിരാട് കോലി രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഒൻപതാമതാണ്. ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലി മാത്രമാണ് യശസ്വിക്ക് മുന്നിലുള്ളത്. നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം…

Read More

രഞ്ജി ട്രോഫി കളിച്ചില്ല; ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടേയും കരാർ റദ്ദാക്കി ബിസിസിഐ

രഞ്ജി കളിക്കാതെ മുങ്ങി നടന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും മുട്ടൻ പണികൊടുത്ത് ബി.സി.സി.ഐ. ഇരുവരുടെയും കരാർ റദ്ദാക്കി. ഇന്നാണ് കരാർ പട്ടിക ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ടത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമാണ് എ പ്ലസ് കാറ്റഗറിയിൽ. റിങ്കു സിങ്ങും തിലക് വർമയുമാണ് പുതിയതായി കരാർ പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ. ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ട പട്ടികയിൽ ഇഷാന്റെയും അയ്യരുടേയും പേരില്ല. എ കാറ്റഗറിയിൽ ആർ അശ്വിൻ, മുഹമ്മദ് ഷമി,…

Read More

സന്തോഷ് ട്രോഫി ഫുട്ബോൾ ; അരുണാചൽ പ്രദേശിനെ തകർത്ത് കേരളം

സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന് അരുണാചൽ പ്രദേശിനെ കീഴടക്കിയാണ് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കിയത്. യുപിയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 35ആം മിനിറ്റിൽ മുഹമ്മദ് ആഷിക്കും, 52ആം മിനിറ്റിൽ അർജുനുമാണ് മുൻ ചാമ്പ്യൻമാർക്കായി ലക്ഷ്യം കണ്ടത്. കിക്കോഫ് മുതൽ എതിർ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ കേരളം കഴിഞ്ഞ മത്സരങ്ങളിലെ വീഴ്ചകൾ പരിഹരിച്ചാണ് കളത്തിൽ നിറഞ്ഞത്. മധ്യ നിരയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. അരുണാചൽ ഗോൾകീപ്പറുടെ…

Read More

ട്വന്റി-20 ക്രിക്കറ്റിൽ 33 പന്തിൽ സെഞ്ചുറി; അധിവേഗ സെഞ്ച്വറി ഇനി നമീബിയൻ താരത്തിന് സ്വന്തം

ട്വന്റി-20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കി നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റോണ്‍. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരായ മത്സരത്തിലാണ് താരം റെക്കോര്‍ഡിട്ടത്. 33 പന്തിലാണ് താരത്തിന്റെ സെഞ്ചുറിയിലെത്തിയത്. മത്സരം 20 റണ്‍സിന് നമീബിയ ജയിക്കുകയും ചെയ്തിരുന്നു. 11-ാം ഓവറില്‍ നമീബിയ മൂന്നിന് 62 എന്ന നിലയില്‍ നില്‍ക്കെയാണ് നിക്കോള്‍ ബാറ്റിംഗിനെത്തുന്നത്. പിന്നീട് 11 ഫോറും എട്ട് സിക്‌സുകളും ഉള്‍പ്പെടെ താരം സെഞ്ചുറി പൂര്‍ത്തിയാക്കി. നേപ്പാളിന്റെ തന്നെ കുശാള്‍ മല്ലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് നിക്കോള്‍ സ്വന്തം പേരിലാക്കിയത്….

Read More