പ്ലേ ഓഫ് ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; മോഹന്‍ബഗാനെതിരെ ഇന്ന് കളത്തിലിറങ്ങും

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേരളാ ബ്ലാസ്റ്റേഴ്സ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​നെതിരെ ഇന്ന് ഇറങ്ങും. പോയിന്‍റ് പട്ടികയിൽ 17 കളിയിൽ 36 പോയിന്റുമായി രണ്ടാമതുള്ള മോ​ഹ​ൻ ബഗാനും, 29 പോയന്റുമായി 17 കളിയിൽ അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്സും നേർക്കുനേരെത്തുമ്പോൾ മത്സരം കടുക്കുമെന്നുറപ്പ്. കൊച്ചിയിലെ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് കിക്കോഫ്. കൊൽക്കത്ത ടീമിനെതിരേ ഇന്നത്തേ ഹോം മത്സരം ജയിക്കാനായാൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ഏറക്കുറെ ഉറപ്പാക്കാം. ബ്ലാസ്റ്റേഴ്സിന്‍റെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇന്ന് ചില മാറ്റങ്ങൾ ഉറപ്പാണ്….

Read More

സച്ചിൻ ടെണ്ടുൽക്കറിനും രോഹിത് ശർമ മുന്നിൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ

രഞ്ജി ട്രോഫി ഫൈനല്‍ കാണാന്‍ വന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സാക്ഷി നിര്‍ത്തി അദ്ദേഹം 29 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡ് പഴങ്കഥയാക്കി ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ മുഷീര്‍ ഖാന്‍. രഞ്ജി ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ വിദര്‍ഭക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ മുംബൈക്കായി സെഞ്ചുറി നേടിയതോടെ മുഷീര്‍ സ്വന്തമാക്കിയത്. 29 വര്‍ഷം മുമ്പ് തന്‍റെ 22-ാം വയസില്‍ രഞ്ജി ഫൈനലില്‍ പഞ്ചാബിനെതിരെ മുംബൈക്കായി സച്ചിന്‍…

Read More

4 ഓവർ, 15 റൺസ്, 6 വിക്കറ്റ് ; വനിതാ പ്രീമിയർ ലീഗിൽ പുതുചരിത്രം എഴുതി എല്ലിസ് പെറി

വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ ചരിത്രമെഴുതി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എല്ലിസ് പെറി. വനിതാ പ്രീമിയര്‍ ലീഗില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമായി എല്ലിസ് പെറി മാറി. നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ മാസ്മരിക ബൗളിങ്. താരത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ വിയര്‍ത്ത നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് 19 ഓവറില്‍ 113 റണ്‍സില്‍ പുറത്തായി. മലയാളി താരം സജന സജീവന്‍,…

Read More

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് പുതിയ പിങ്ക് ജേഴ്സി; രാജ്യത്തെ വനിതകൾക്കുള്ള ആദരം

ഐപിഎല്ലിലെ പുതിയ സീസണില്‍ ഒരു മത്സരത്തില്‍ സവിശേഷ ജേഴ്‌സിയുമായി രാജസ്ഥാന്‍ റോയല്‍സ് കളിക്കാനിറങ്ങും. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ സവിശേഷ ജേഴ്‌സിയണിഞ്ഞ് ടീം കളത്തിലെത്തുന്നത്. ഏപ്രില്‍ ആറിനു നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിലാണ് ഈ പ്രത്യേക പിങ്ക് നിറത്തിലുള്ള ജേഴ്‌സി അണിയുന്നത്. രാജസ്ഥാനിലേയും ഇന്ത്യയിലേയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീക്ഷകളാണ് ജേഴ്‌സി മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഇംപാക്ട് മത്സരമെന്ന നിലയില്‍ ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ ഈ ജേഴ്‌സി അണിയാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്….

Read More

ബെംഗളൂരു നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; ഐപിഎൽ മത്സരങ്ങൾ മാറ്റിയേക്കുമെന്ന് ആശങ്ക

ഇന്ത്യയുടെ ഉദ്യാന നഗരിയായ ബെംഗളൂരു രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. ഐടി നഗരം എന്ന വിശേഷണം കൂടിയുള്ള ബെംഗളൂരുവിലെ കമ്പനികള്‍ ജോലിക്കാരെ നിര്‍ബന്ധിത വര്‍ക്ക്‌ഫ്രം ഹോമിന് അയക്കുകയാണ്. ഈ അസാധാരണ സാഹചര്യത്തിനിടെയാണ് ഐപിഎല്‍ 2024 സീസണിലെ മത്സരങ്ങള്‍ക്ക് ബെംഗളൂരു വേദിയാവാന്‍ പോകുന്നത്. ഒരിറ്റ് കുടിവെള്ളമില്ലാതെ ബെംഗളൂരു നിവാസികള്‍ പ്രയാസപ്പെടുമ്പോള്‍ പക്ഷേ ഐപിഎല്‍ മത്സരങ്ങളുടെ നടത്തിപ്പ് കാര്യത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍. മാര്‍ച്ച് 25 മുതലാണ് ഐപിഎല്‍ 2024 സീസണിലെ മത്സരങ്ങള്‍ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം…

Read More

തേങ്ങയും ഉടച്ച് , തിരിയും തെളിയിച്ച് തുടക്കം; മുംബൈ ക്യാമ്പിൽ പൂജ ചെയ്ത് ഹാർദിക് പാണ്ഡ്യയും കോച്ചും

ക്യാപ്റ്റനായ ശേഷം ആദ്യമായി മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി ഹാര്‍ദിക് പാണ്ഡ്യ. പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി തിങ്കളാഴ്ചയാണ് ക്യാമ്പിലെത്തിയത്. ഡ്രസ്സിം​ഗ് റൂമിലെ പ്രാർത്ഥന ഏരിയയിൽ വിളക്കു തെളിയിച്ചും തേങ്ങ ഉടച്ചുമാണ് അവർ പരിശീലന ക്യാമ്പിന് തുടക്കമിട്ടത്. ഡ്രസിങ് റൂമിലെത്തിയ ഹാര്‍ദിക് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്കൊപ്പം പൂജ നടത്തുന്ന വിഡിയോ, ടീം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഹാര്‍ദിക് വിളക്ക് കത്തിക്കുകയും ബൗച്ചര്‍ തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം….

Read More

ഋഷഭ് പന്ത് ഐപിഎൽ കളിക്കും; ഫുൾ ഫിറ്റെന്ന് ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീന്റെ (ഐപിഎൽ) ഈ സീസണിൽ സൂപ്പർ താരം ഋഷഭ് പന്ത് കളിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പന്ത് കായികക്ഷമത കൈവരിച്ചതായി ബിസിസിഐ. 14 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്ററെന്ന നിലയിൽ പൂർണമായും ഫിറ്റാണ് ബിസിസിഐ അറിയിച്ചു. ഇതോടെ ഈ ഐപിഎൽ സീസണിൽ പന്തിന് കളിക്കാനാകുമെന്നും ഉറപ്പായി. 2022 ഡിസംബർ 30ന് ഉത്തരാഖണ്ഡിലെ റൂർക്കെയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു പന്തിന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. താരത്തിന്റെ വലതുകാലിന് ഗുരുതര…

Read More

ഷമിക്ക് ടി20 ലോകകപ്പും, ഐ.പി.എല്ലും നഷ്ടമാകും; തിരിച്ചെത്തുക സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരേയുള്ള പരമ്പരയിൽ

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ജൂണിൽ നടക്കാനിരിക്കെ ഇന്ത്യൻ ടീമിന് നിരാശയുടെ വാർത്ത. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഇത്തവണ ലോകകപ്പിൽ കളിക്കാനാവില്ല. പരിക്കേറ്റ് വിശ്രമത്തിലുള്ള പേസർ മുഹമ്മദ് ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) സെക്രട്ടറി ജയ് ഷായാണ് അറിയിച്ചത്. ജൂണിൽ വെസ്റ്റിൻഡീസ്, യു.എസ്. എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. മാർച്ച് 22 ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) പൂർണമായും ഷമിക്ക് നഷ്ടമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 2023 ൽ…

Read More

ഈ വർഷത്തെ സൗദി സൂപ്പർ കപ്പ് അബൂദബിയിൽ

ഈ വർഷത്തെ സൗദി സൂപ്പർ കപ്പിന് അബുദബി ആതിഥേയത്വം വഹിക്കും. ഏപ്രിൽ എട്ടിനാണ് മൂന്നു മാച്ചുകൾ അടങ്ങിയ ടൂർണമെൻറിൻറെ കിക്കോഫ്. 11ന് ചെറിയ പെരുന്നാൾ ദിനത്തിലായിരിക്കും ഫൈനൽ എന്നാണ് കണക്കുകൂട്ടൽ. സൗദി അറേബ്യക്ക് പുറത്ത് ആദ്യമായാണ് മറ്റൊരു മിഡിലീസ്റ്റ് രാജ്യത്തേക്ക് മത്സരം എത്തുന്നത്. ഏപ്രിൽ എട്ടിന് രാത്രി ഒമ്പതിനാണ് മത്സരങ്ങൾ തുടങ്ങുക. അബൂദബിയിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ എട്ടിന് ആൽ നഹ്യാൻ സ്റ്റേഡിയത്തിൽ അൽ ഇത്തിഹാദ് ക്ലബും അൽ വഹ്ദ എഫ്.സിയും തമ്മിലാണ് ആദ്യ…

Read More

സ്പാനിഷ് ലാ ലിഗയിൽ സെൽറ്റ വിഗോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് റയൽ മാഡ്രിഡ്

സ്പാനിഷ് ലാ ലിഗയിൽ സെൽറ്റ വിഗോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ഒന്നാം സ്ഥാനം ഭദ്രമാക്കി റയൽ മാഡ്രിഡ്. മത്സരം തുടങ്ങിയയുടൻ രണ്ടുതവണ എഡ്വാർഡോ കമവിംഗ എതിർ ഗോൾകീപ്പർ വിൻസന്റെ ഗ്വെയ്റ്റയെ പരീക്ഷിച്ചെങ്കിലും കീഴടക്കാനായില്ല. 21ാം മിനിറ്റിലാണ് റയൽ അക്കൗണ്ട് തുറന്നത്. ലൂക മോഡ്രിച്ചിന്റെ ഫ്രീകിക്ക് റൂഡ്രിഗർ ഹെഡറിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ തടഞ്ഞു. എന്നാൽ, റീബൗണ്ടിൽ പന്ത് ലഭിച്ച വിനീഷ്യസിന്റെ ​ആദ്യ ഷോട്ട് ഗോൾകീപ്പർ ത​ടഞ്ഞെങ്കിലും രണ്ടാം തവണ അനായാസം വലയിലെത്തിച്ചു. 38ാം മിനിറ്റിൽ അവസരം…

Read More