ഇന്ത്യൻ പ്രീമിയർ ലീ​ഗ് രണ്ടാംഘട്ട മത്സരങ്ങള്‍ കടൽ കടക്കുമോ? മത്സരങ്ങള്‍ക്ക് വേദിയാവുക യു.എ.ഇ.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് യു.എ.ഇ വേദിയാകുമെന്ന് റിപ്പോർട്ട്. മാർച്ച് 22നാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ചെന്നൈ എം. എ. ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭ ഇലക്ഷന്‍ നടക്കാനിരിക്കുന്നത് കൊണ്ടാണ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ഫിക്ച്ചര്‍ പുറത്തുവിടാത്തത്. എന്നാൽ രാണ്ടാം ഘട്ട മത്സരങ്ങൾക്ക് യുഎഇ വേദിയാകുമെന്നാണ് ഒരു ദേശിയ മാധ്യമം റിപ്പോർട്ട്…

Read More

വനിതാ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യന്‍സിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; ആര്‍സിബി ഫൈനലിൽ

വനിതാ പ്രീമിയർ ലീ​ഗിൽ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു റണ്‍സിന് തകർത്തുകൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫൈനല്‍ പ്രവേശനം. ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം മറിക്കടക്കാൻ സാധിച്ചില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് ആറു റണ്‍സ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. അങ്ങനെ ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്ത മുംബൈക്ക് ആര്‍സിബിയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞ ആശ ശോഭനയുടെ ബൗളിങ്ങാണ് ടീമിനെ തുണച്ചത്. നേരത്തേ ടോസ്…

Read More

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍ ലൈനപ്പായി; മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡിനെ നേരിടും

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യൻ റയൽ മാഡ്രിഡിനെ നേരിടും. ബാഴ്‌സലോണ കരുത്തുറ്റ ഫ്രഞ്ച് പിഎസ്ജിയുമായി കൊമ്പു കോർക്കും. ഇംഗ്ലീഷ് ക്ലബ് ആഴ്‌സനൽ ജർമൻ ക്ലബ് ബയേൺ മ്യൂണികിനേയും ബൊറൂസിയ ഡോർട്ട്മുണ്ട് അത്‌ലറ്റികോ മാഡ്രിഡിനേയും നേരിടും. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പ്രിന്‍സസ് പാര്‍ക്കിൽ വെച്ച് ഏപ്രില്‍ ഒമ്പതിന് പിഎസ്ജി-ബാഴ്‌സിലോണ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അത്‌ലറ്റികോ, ബൊറൂസിയക്കെതിരെ കളിക്കും. മാഡ്രിഡിലാണ് ആദ്യപാദ മത്സരം. ഈ…

Read More

ഹാർദിക് പാണ്ഡ്യ എന്താ ചന്ദ്രനിൽനിന്ന് വന്നതാണോ ? രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ

മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശനമുന്നയിച്ച് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ മാറിനിന്ന ഹാർദിക് പാണ്ഡ്യയ്ക്കെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ട് ബിസിസിഐ മടിക്കുന്നു എന്ന് പ്രവീൺ കുമാർ യുട്യൂബ് വിഡിയോയിൽ ചോദിച്ചു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാർഷിക കരാറിൽനിന്നു പുറത്താക്കിയിരുന്നു. ഇതോടെയാണ് പാണ്ഡ്യയ്ക്കെതിരെയും നടപടി വേണമെന്ന് പ്രവീൺ കുമാർ ആവശ്യപ്പെട്ടത്. “ഹാർദിക് പാണ്ഡ്യ എന്താ ചന്ദ്രനിൽ നിന്ന് വല്ലതും വന്നതാണോ? ഹാർദിക്കും ആഭ്യന്തര ക്രിക്കറ്റിൽ…

Read More

ബിസിസിഐ ശ്രേയസ് അയ്യരുടെ വാർഷിക കരാർ പുന:സ്ഥാപിച്ചേക്കും

രഞ്ജി ട്രോഫി സെമിയിലും ഫൈനലിലും മുംബൈക്ക് വേണ്ടി കളത്തിലിറങ്ങിയ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ വാർഷിക കരാർ ബിസിസിഐ പുന:സ്ഥാപിച്ചേക്കും. നേരത്തെ രഞ്ജി ട്രോഫിയിൽ കളിക്കുന്നതിന് വിമുഖത കാണിച്ച താരത്തിനെ ബിസിസിഐ കരാറിൽ നിന്ന് പുറത്താക്കുകയായിരുന്നു. രഞ്ജി ട്രോഫിയിൽ ഫൈനലിൽ വിദർഭക്കെതിരായ മത്സരത്തിൽ അയ്യർ 95 റൺസെടുത്ത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പുറം വേദനയെന്ന കാരണത്താൽ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ശ്രേയസ് അയ്യർ പിൻമാറിയിരുന്നു. പിന്നീട് അയ്യർക്ക് പരിക്കില്ലെന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമി…

Read More

ചേട്ടൻ മടയിലെത്തി! സഞ്ജുവിന് രാജകീയ വരവേൽപ്പ് നൽകി രാജസ്ഥാൻ, വൈറലായി വിഡിയോ

ഐ.പി.എൽ 2024 സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ചേരാനെത്തിയ മലയാളി ക്രിക്കറ്ററും നായകനുമായ സഞ്ജു സാംസണ് രാജകീയ വരവേൽപ്പ്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ടീമിന്റെ ഭാഗമാകുന്ന സഞ്ജുവിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടു. Chettan has arrived at his den! pic.twitter.com/HKfC0dTtFH — Rajasthan Royals (@rajasthanroyals) March 14, 2024 ‘ചേട്ടൻ മടയിലെത്തി’ എന്ന കുറിപ്പോടെയാണ് വിഡിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കാറിൽ ഹോട്ടലിൽ വന്നിറങ്ങുന്നതും സഞ്ജുവിനെ കൊട്ടും മേളവും കുഴൽവിളിയുമായി സ്വീകരിക്കുന്നതുമാണ് വിഡിയോയിൽ….

Read More

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈക്ക് 42ാം കിരീടം, വിദർഭയെ കീഴടക്കിയത് 169 റൺസിന്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈക്ക് 42ാം കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ വിദർഭയെ 169 റൺസിന് കീഴടക്കിയാണ് അജിൻക്യ രഹാനെയും സംഘവും ​ചാമ്പ്യന്മാരായത്. രണ്ടാം ഇന്നിങ്സിൽ 538 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ വിദർഭ, ക്യാപ്റ്റൻ അക്ഷയ് വാദ്കറുടെ സെഞ്ച്വറിയുടെയും (102), കരുൺ നായറുടെയും (74), ഹർഷ് ദുബെയുടെയും (65) അർധസെഞ്ച്വറികളുടെയും മികവിൽ പൊരുതിയെങ്കിലും അവസാന നാല് വിക്കറ്റുകൾ 15 റൺസ് ചേർക്കുന്നതിനിടെ വീണതോടെ പോരാട്ടം 368 റൺസിൽ അവസാനിക്കുകയായിരുന്നു. അഞ്ചാം ദിനം അഞ്ചിന്…

Read More

ഐഎസ്എൽ ഫുട്ബോൾ; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ ആണ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്‌റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ട ഗോളുകള്‍ നേടിയെങ്കിലും മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങുകയായിരുന്നു. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ടീമിനായി അര്‍മാന്‍ഡോ സാദികു ഇരട്ടഗോളുകള്‍ഡ നേടി. കളിയുടെ 54-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം വിബിന്‍ മോഹനന്‍…

Read More

ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍ അശ്വിന്‍; ബുംറയും, ജഡേജയും പിന്നാലെ

ഐ.സി.സി. ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍. നൂറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒന്‍പത് വിക്കറ്റ് നേടിയതും, പരമ്പരയിലെ മികച്ച പ്രകടനവും അശ്വിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. രണ്ടാംസ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ്. അതേസമയം ജസ്പ്രീത് ബുംറ മൂന്നാമതും, രവീന്ദ്ര ജഡേജ ഏഴാമതുമെത്തി. ഇവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം നടത്തിയ സ്പിന്‍ താരം കുല്‍ദീപ് യാദവ് പതിനാറാം സ്ഥാനമാണ് നേടിയത്. അതേസമയം ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത്…

Read More

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായി ഡേവിഡ് മില്ലര്‍ വിവാഹം നീട്ടിവെച്ചു; വെളിപ്പെടുത്തലുമായി വസീം അക്രം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ വേണ്ടി ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ വിവാഹം നീട്ടിവെച്ചിരുന്നതായി വെളിപ്പെടുത്തി പാകിസ്താന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ബംഗ്ലാദേശ് ലീഗിലെ ഫോര്‍ച്യൂണ്‍ ബാരിഷല്‍ ടീമംഗമായ മില്ലറിനെ ടീമിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കുന്നതിനായി വിവാഹം നീട്ടിവയ്പ്പിക്കുകയായിരുന്നു. ഇതിനായി താരത്തിന് 1.24 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും വസീം പറഞ്ഞു. മില്ലര്‍ എത്തിയതോടെ ടീം അവസാന മൂന്ന് മത്സരങ്ങളും വിജയിച്ചിക്കുകയും ടൂര്‍ണമെന്റ് വിജയികളാവുകയും ചെയ്തു. ലീഗ് അവസാനിച്ചതിന് പിന്നാലെ മാർച്ച് പത്തിന്…

Read More