
ആരാധകർക്ക് ആശ്വാസമായി വിരാട് കോലി ഇന്ത്യയില്‍ തിരിച്ചെത്തി, ആസിബി ടീമിനൊപ്പം ഉടൻ ചേരും
വിരാട് കോലി ഇന്ത്യയില്‍ തിരിച്ചെത്തി, ആരാധകർക്ക് ആശ്വാസം. കോലി ഉടന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേരും. ഐപിഎല്ലിന് മുന്നോടിയായി താരം മുംബൈയില്‍ വന്നിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് കോലി ഏറെ നാളുകളായി ലണ്ടനിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും കോലി വിട്ടുനിന്നു. പിന്നാലെ വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ഐപിഎല്ലിലും കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് കോലി ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്. മാർച്ച 22ന് ഉദ്ഘാടന…