ഐപിഎൽ 2024 സീസൺ നാളെ ആരംഭിക്കും; ആഘോഷങ്ങൾക്ക് നിറം പകരാൻ അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ്‌, എ.ആർ. റഹ്‌മാൻ തുടങ്ങിയ താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ കൊടിയേറ്റം. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാ​ഗമാകാൻ എ.ആർ. റഹ്‌മാൻ, ബോളിവുഡ് നടൻ അക്ഷയ് കുമാർ, ഗായകൻ ഷോനു നിഗം, ടൈഗർ ഷെറോഫ്‌, തുടങ്ങിയ താരങ്ങളെത്തും. നാളെ വൈകീട്ട് 6.30 മുതൽ ആഘോഷങ്ങൾ ആരംഭിക്കും. 7.30-ക്കാണ് ഉദ്ഘാടന മത്സരം. വാശിയേറിയ ആദ്യ പോരാട്ടം നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ്. സാധാരണ മുൻ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പും തമ്മിലായിരിന്നു ഉദ്ഘാടന മത്സരത്തിൽ…

Read More

ഐപിഎല്ലിന് മുന്നോടിയായി പേര് മാറ്റി ആർസിബി; ഒപ്പം ലോ​ഗോയിലും മാറ്റം

ഇനി ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇല്ല പകരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വരും. ഇന്ത്യൻ പ്രീമിയർ ലീ​ഗിന് മുന്നോടിയായി ടീമിന്റെ പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് ആർസിബി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന പേരിലായിരിക്കും ഇനി ടീം അറിയപ്പെടുക. പേരിൽ മാത്രമല്ല മാറ്റം ടീമിന്റെ ലോ​ഗോയിലും മാറ്റമുണ്ട്. പേരുമാറ്റ പ്രഖ്യാപന ചടങ്ങിൽ ആർസിബിയുടെ ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ബാറ്റിങ് താരം വിരാട് കോലി, വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ പങ്കെടുത്തു. വനിതാ…

Read More

ഐപിഎൽ ജേഴ്സിയിൽ 3 നിറങ്ങൾ വിലക്കി ബിസിസിഐ; വെളിപ്പെടുത്തലുമായി പ്രീതി സിന്‍റ

മാർച്ച് 22ന് ക്രിക്കറ്റ് ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീ​ഗ് ആരംഭിക്കുകയാണ്. ഇതിനിടെയിലാണ് പഞ്ചാബ് കിംഗ്സിന്റെ ഉടമ പ്രീതി സിന്‍റ ടീമിന്‍റെ ജേഴ്സിയുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബി സി സി ഐ ഇത്തവണ 3 നിറങ്ങൾ ഒഴിവാക്കണമെന്ന് ഐ പി എൽ ടീമുകളോട് ആവശ്യപ്പെട്ടന്നാണ് പ്രീതി സിന്‍റ വെളിപ്പെടുത്തിയത്. സിൽവർ, ഗ്രേ, വൈറ്റ് നിറങ്ങൾ ടീമുകളുടെ ജേഴ്സിയിൽ പാടില്ല. ഈ നിറങ്ങൾക്ക് വിലക്ക് കൽപ്പിക്കാൻ കാരണം മത്സരത്തിന് ഉപയോ​ഗിക്കുന്ന പന്തുകൾ വെള്ള നിറത്തിലായതുകൊണ്ടാണെന്ന്…

Read More

യുവതാരങ്ങളെ വാർഷിക കരാറിൽ ഉൾപ്പെടുത്തി ബിസിസിഐ; ജുറേലും സർഫറാസും ഇനി സി ഗ്രേഡ് താരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങിയ ധ്രുവ് ജുറേലിനേയും സർഫറാസ് ഖാനേയും ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച യുവതാരങ്ങൾക്ക് ഒരു കോടി രൂപ വാർഷിക പ്രതിഫലമുള്ള സി ഗ്രേഡ് കരാറാണ് നൽകിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുവരുടേയും മികച്ച പ്രകടനമായിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ സർഫറാസ് അർധ സെഞ്ചുറി നേടി. ജുറേലാകട്ടെ അവസാന ടെസ്റ്റിലെ മാൻഓഫ്ദിമാച്ച് പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. ഇന്ത്യക്കായി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ടി20 മത്സരങ്ങളോ കളിച്ച താരങ്ങളാണ്…

Read More

കമന്ററി ബോക്‌സിൽ ഇനി വീണ്ടും ‘സിദ്ദുയിസം’; ഐപിഎല്ലിലൂടെ മടങ്ങിവരവിനൊരുങ്ങി നവ്‌ജ്യോത് സിങ് സിദ്ദു

ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കമന്ററി ബോക്‌സിലേക്ക് തിരികെവരാൻ തയാറെടുക്കുകയാണ് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു. വരുന്ന ഐ.പി.എല്‍. സീസണില്‍ സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റ് ടീമിന്റെ ഭാഗമാവും. 1999 മുതല്‍ 2014-15 വരെ ഈ രംഗത്തു പ്രവർത്തിച്ചിരുന്ന സിദ്ദു ഐ.പി.എലിന്റെ ആദ്യ ഘട്ടങ്ങളിലും കമന്ററി ബോക്‌സിലെ സാനിധ്യമായിരുന്നു. കമന്ററിയിലെ സ്വതസിദ്ധമായ ശൈലികൊണ്ട് സിദ്ദു സ്വീകാര്യനായി. അങ്ങനെ സിദ്ദുയിസം എന്ന വാക്ക് തന്നെ ഉണ്ടായി. ആദ്യ കാലങ്ങളിൽ ഒരു ടൂര്‍ണമെന്റിന് 60-70 ലക്ഷം…

Read More

നവജോത് സിങ് സിദ്ധു കമന്ററി ബോക്‌സില്‍ തിരിച്ചെത്തുന്നു

മുന്‍ ഇന്ത്യന്‍ ഓപ്പണറും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ധു കമന്ററി ബോക്‌സില്‍ തിരിച്ചെത്തുന്നു. വരാനിരിക്കുന്ന ഐപിഎല്ലില്‍ മുന്‍ താരം കമന്ററി പറയാനുണ്ടാകും. ഐപിഎല്‍ കമന്ററി പാനലില്‍ സിദ്ധുവുമുണ്ട്. നേരത്തെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിരമിച്ച ശേഷം സിദ്ധു കമന്ററിയില്‍ സജീവമായിരുന്നു. അതിനിടെയാണ് രാഷ്ട്രീയ പ്രവേശം. ഈ മാസം 22 മുതലാണ് പുതിയ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നത്. ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. ഈ മത്സരം മുതല്‍…

Read More

സർഫറാസ് ഖാനും ധ്രുവ് ജുറൈലിനും നേട്ടം; ബിസിസിഐയുടെ വാർഷിക കരാറിൽ ഇടംപിടിച്ച് താരങ്ങൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ രണ്ട് യുവതാരങ്ങള്‍ക്ക് കൂടി ബിസിസിഐ വാര്‍ഷിക കരാര്‍ ലഭിച്ചു. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍, മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്കാണ് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ ലഭിച്ചത്. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡ് കരാറിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കായി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ട്വനറി-20 മത്സരങ്ങളോ കളിച്ച താരങ്ങള്‍ സ്വാഭാവികമായും സി ഗ്രേഡ് കരാറിന് അര്‍ഹരാകും. മൂന്ന് ടെസ്റ്റുകള്‍ കളിച്ചതോടെയാണ് സര്‍ഫറാസിനും ജുറെലിനും…

Read More

ഐപിഎൽ; ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി, കോണ്‍വെക്കും, പതിരണയ്ക്കും പിന്നാലെ ബം​ഗ്ലാ പേസർക്കും പരിക്ക്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. ബം​ഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാന് പരിക്കേറ്റതാണ് തിരിച്ചടിയായത്. നേരത്തെ ഓപ്പണിങ് ബാറ്റ്സ്മാൻ ഡെവോണ്‍ കോണ്‍വെക്കും ശ്രീലങ്കൻ പേസർ മതീഷ പതിരണയ്ക്കും പരിക്കേറ്റിരുന്നു. ഇന്നലെ ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ 48-ാം ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ ബൗളിംഗ് പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. ആദ്യ പന്തെറിഞ്ഞതിന് പിന്നാലെ കടുത്ത പേശിവലിവ് കാരണം താരം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നിലത്ത് വീഴുകയായിരുന്നു. പിന്നീട് സ്ട്രെച്ചറിലാണ് ബം​ഗ്ലാ പേസറെ ഗ്രൗണ്ടില്‍…

Read More

രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു എന്തിനു മാറ്റി? ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി മുംബൈ പരിശീലകൻ

ഇന്ത്യൻ പ്രീമീയര്‍ ലീഗ് 2024 സീസണിനുള്ള ഒരുക്കത്തിലാണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. പരിശീലന ക്യാംപിനിടെ ഇന്ന് മുംബൈ പാണ്ഡ്യയും പരിശീലകൻ മാർക്ക് ബൗച്ചറും വാർത്താ സമ്മേളനം നടത്തിയിരുന്നു. ടീം മത്സരത്തിനുവേണ്ടി എങ്ങനെ തയാറെടുക്കുന്നു എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. എന്നാൽ രോഹിത് ശർമയെക്കുറിച്ചുള്ള ചോ​​ദ്യത്തിൽ നിന്ന് മുംബൈ പരിശീലകൻ ഒഴിഞ്ഞുമാറുകയായിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ ആരാധകരുടെ അതൃപ്തി ടീം മനസിലാക്കിയതാണ്. ഇപ്പോഴും പ്രതിഷേധങ്ങൾ പൂർണമായിട്ടും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിനിടെ ആരാധകർ എങ്ങനെ പ്രതികരിക്കും എന്ന…

Read More

മക്കൾക്ക് ഐപിഎൽ ഉദ്ഘാടന മത്സരം കാണാൻ ആ​ഗ്രഹം, ടിക്കറ്റ് കിട്ടാൻ സഹായിക്കുമോ എന്ന് ആർ. അശ്വിൻ

മാർച്ച് 22ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന്റെ ഉദ്ഘാടന ചടങ്ങും, ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരവും കാണാൻ തന്റെ മക്കൾക്ക് ആ​ഗ്രഹമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. എന്നാൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണെന്നും താരം എക്സിൽ കുറിച്ചു. അതുകൊണ്ടു തന്നെ ടിക്കറ്റ് ലഭിക്കാനായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സഹായം അഭ്യർഥിച്ചിരിക്കുകയാണ് അശ്വിൻ. തിങ്കളാഴ്ച മുതലാണ് ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ…

Read More