ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ഇന്ന് അഗ്നി പരീക്ഷ; എതിരാളികൾ സൺറൈസേഴ്സ് ഹൈദരാബാദ്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തോറ്റ് തുടങ്ങിയ മുംബൈയും ഹൈദരാബാദും ആദ്യ ജയത്തിനായാണ് ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നത്. സൺറൈസേഴ്സ് കൊൽക്കത്തയിൽ നൈറ്റ് റൈഡേഴ്സിനോട് പൊരുതിതോറ്റപ്പോൾ,തോറ്റ് തുടങ്ങുന്ന ശീലമുള്ള മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ കീഴടങ്ങി. തോൽവിയുടെ ഭാരം മുഴുവൻ ഏറ്റെടുക്കേണ്ടിവന്ന ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ തന്നെയാവും ഇന്നും ശ്രദ്ധാകേന്ദ്രം. ടീം മാനേജ്മെന്റിന്റെ ഉറച്ച പിന്തുണയുണ്ടെങ്കിലും ഹാർദിക്കിനെ പൂർണമായി ഉൾക്കൊള്ളാൻ ടീമംഗങ്ങൾക്കും ആരാധകർക്കും കഴിഞ്ഞിട്ടില്ല. ആദ്യമത്സരത്തിൽ…

Read More

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തുടർച്ചയായ രണ്ടാം ജയം; ഗുജറാത്ത് ടൈറ്റൻസിനെ തകർത്തത് 63 റൺസിന്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് രണ്ടാം വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദുബെ (51), റുതുരാജ് ഗെയ്കവാദ്…

Read More

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ മത്സരക്രമമായി; ആദ്യ ടെസ്റ്റ് നവംബർ 22ന് പെർത്തിൽ

ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ടു. നവംബര്‍ 22ന് പെര്‍ത്തിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. 1991-92നുശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റമുട്ടുന്നത്. അതിനുശേഷം നടന്ന പരമ്പരകളെല്ലാം മൂന്ന് മത്സരങ്ങളോട നാലു മത്സരങ്ങളോ അടങ്ങുന്ന പരമ്പരകളായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പര ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതിലും നിര്‍ണായകമായിരിക്കും. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ…

Read More

ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരം ; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. മത്സരം സ്പോർട്സ് 18 ചാനലിലിലും ജിയോ സിനിമയിലും തത്സമയം കാണാനാകും. ലോകകപ്പ് യോഗ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കിത് ജീവൻമരണ പോരാട്ടമാണ്. മൂന്നാം റൗണ്ട് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് മുന്നില്‍ ജയിക്കാതെ മറ്റ് വഴികൾ ഒന്നുമില്ല. മൂന്ന് കളിയിൽ നാല് പോയിന്‍റുള്ള ഇന്ത്യ ഗ്രൂപ്പ് എയിൽ രണ്ടും ഒരു പോയിന്‍റുള്ള അഫ്ഗാനിസ്ഥാൻ നാലും സ്ഥാനത്താണ്. വെള്ളിയാഴ്ച സൗദിയിൽ…

Read More

ലഖ്‌നൗവിനെ വീഴ്ത്തി രാജകീയമായി തുടങ്ങി രാജസ്ഥാൻ റോയൽസ്; സഞ്ജു സാംസണിന് അർധ സെഞ്ചുറി

അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും നികോളാസ് പൂരന്റെയും ഇന്നിങ്‌സുകൾക്കും ലഖ്‌നൗവിനെ രക്ഷിക്കാനായില്ല. ഐ.പി.എൽ ആദ്യ പോരാട്ടത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് 20 റൺസിന്റെ തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാനായി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് ആദ്യ ഓവറിൽ തന്നെ ക്വിന്റൻ ഡീക്കോക്കിനെ നഷ്ടമായി. മൂന്നാം ഓവറിൽ ദേവ്ദത്ത് പടിക്കലും നാലാം…

Read More

ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി; ലോക റെക്കോർഡുമായി ശ്രീലങ്കൻ താരം കാമിന്ദു മെന്‍ഡിസ്

ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ ബാറ്റര്‍ കാമിന്ദു മെന്‍ഡിസ്. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ശ്രീലങ്കക്കായി രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടി ചരിത്രം കുറിച്ചരിക്കുകയാണ് കാമിന്ദു മെന്‍ഡിസ്. അങ്ങനെ ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് മെന്‍ഡിസ് കരസ്ഥമാക്കി. ആദ്യ ഇന്നിംഗ്സില്‍ 57-5 എന്ന സ്കോറില്‍ നേടി തകര്‍ന്ന ശ്രീലങ്കയെ 202 റണ്‍സിലൂടെ പിടിച്ചുകയറ്റിയത് മെന്‍ഡിസും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നായിരുന്നു. 127…

Read More

ഐപിഎൽ; ഇന്ന് രാജ്സ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തീപാറും പോരാട്ടത്തിനൊരുങ്ങുകയാണ് രാജ്സ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ഇരു ടീമുകളുടേയും ആദ്യ മത്സരമാണ് ഇന്ന് മൂന്നരയ്ക്ക് നടക്കാൻ പോകുന്നത്. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് രാജ്സ്ഥാന്‍ റോയല്‍സിന്റെ വിജയ സാധ്യതകൾ വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജ്സ്ഥാന്‍ റോയല്‍സ് പ്രതിഭകളുടെ സംഘമാണ്. ഏക തിരിച്ചടി ഓസീസ് സ്പിന്നര്‍ ആഡം സാംപ അവസാന നിമിഷം പിന്മാറിയത് മാത്രാണ്. ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണിംഗില്‍ റൺസുകൾ പായിക്കുന്ന ജോസ് ബട്ലറും ഉഗ്രന്‍ ഫോമിലുള്ള…

Read More

എല്‍ സാല്‍വദോറിനെതിരെ അർജന്‍റീനക്ക് എതിരില്ലാത്ത മൂന്ന് ഗോൾ വിജയം

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അർജന്‍റീനയ്ക്ക് തകർപ്പൻ ജയം. എതിരാളികളായ എല്‍ സാല്‍വദോറിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്‍റീന തറപ്പറ്റിച്ചത്. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ അഭാവത്തിലും അടിപതറാതെ പൊരുതി എന്ന് മാത്രമല്ല, എല്‍ സാല്‍വദോറിന് പ്രതിരോധിക്കാനാവത്ത വിധം മിക്കച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു ചാമ്പ്യന്മാർ. ലിയോണല്‍ മെസിയുടെ അഭാവത്തിൽ സീനിയർ താരം ഏഞ്ചല്‍ ഡി മരിയയാണ് അർജന്‍റീനയെ നയിച്ചത്. ക്രിസ്റ്റ്യന്‍ റൊമേറോയും എന്‍സോ ഫെർണാണ്ടസും ജിയോവാനി ലോ സെല്‍സോയുമാണ് അർജന്‍റീനയുടെ സ്കോറർമാർ. ആക്രമണത്തില്‍ ഡി മരിയക്കൊപ്പം…

Read More

ആർസിബിയെ വീഴ്ത്തി ചെന്നൈ: ആറ് വിക്കറ്റ് ജയം

റോയൽ ചലഞ്ചേഴ്‌സ് ബം?ഗളൂരുവിനെതിരെ വമ്പൻ വിജയവുമായി ഐപിഎല്ലിന് തുടക്കമിട്ട് ചെന്നൈ സൂപ്പർകിങ്‌സ്. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആർസിബി 174 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിൽ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ ആർസിബി 20 ഓവറിൽ 173-6, സി എസ് കെ 18.4 ഓവറിൽ 176-4. ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. ഫാഫ് ഡുപ്ലേസിയും വിരാട്എ കോഹ്ലിയും ചേർന്ന്…

Read More

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അവസരങ്ങള്‍ പാഴാക്കി ഇന്ത്യ; അഫ്ഗാനെതിരേ സമനില

ഫിഫ പുരുഷ ലോകകപ്പ് യോഗ്യതാ മത്സരം മൂന്നാം റൗണ്ടിൽ ഇന്ത്യയ്ക്ക് അഫ്ഗാനിസ്താനെതിരേ ഗോള്‍രഹിത സമനില. സൗദി അറേബ്യയിലെ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന കളിയിലുടനീളം ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച രീതിയിൽ മുന്നേറുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തെങ്കിലും ഗോളടിക്കാന്‍ മാത്രം സാധിച്ചില്ല. അങ്ങനെ ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ കളഞ്ഞുകുളിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും ​ഗോളടിക്കാനുള്ള അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. ഇവര്‍ക്കൊപ്പം മന്‍വീര്‍ സിങ്ങിനെയും പകരക്കാരായി ലിസ്റ്റണ്‍ കൊളാസോ,…

Read More