ഐപിഎൽ ; വിജയം തുടരാൻ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസും വിജയ പാതയിൽ തിരിച്ചെത്താൻ ബെഗളൂരു റോയൽ ചലഞ്ചേഴ്സും ഇന്നിറങ്ങുന്നു

ഐ പി എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേരിടുന്നത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ. തുടർതോൽവികളിൽ നിന്ന് അവസാന മത്സരത്തിൽ വിജയത്തിലൂടെ കര കയറിയ മുംബൈ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ആർ സി ബി പക്ഷെ അവസാന മത്സരത്തിൽ കോഹ്ലിയുടെ സെഞ്ച്വറി നേട്ടമുണ്ടായിട്ടും രാജസ്ഥാൻ റോയല്സിനോട് തോറ്റത്തിന്റ ഷീണം മാറ്റാൻ ഉറപ്പിച്ചാണ് ഇറങ്ങുക. 5 മത്സരത്തിൽ നിന്ന്…

Read More

നൂറ് ക്യാച്ച് ക്ലബ്ബിൽ ഇടം നേടി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓൾ റൗണ്ടര്‍ രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് നേട്ടം. ഐപിഎല്ലില്‍ നൂറ് ക്യാച്ച് എടുത്ത താരങ്ങളുടെ പട്ടികയിലാണ് രവീന്ദ്ര ജഡേജ ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രണ്ടു ക്യാച്ചുകള്‍ എടുത്തതോടെയാണ് എലൈറ്റ് ക്ലബില്‍ ജഡേജയുടെ പേരും എഴുതി ചേര്‍ത്തത്. ഐപിഎല്ലില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ തുടങ്ങിയവരാണ് ഇതിന് മുന്‍പ് നൂറ് ക്യാച്ച് എന്ന നേട്ടം കൈവരിച്ചത്. രണ്ടു ക്യാച്ചിന് പുറമേ മൂന്ന് വിക്കറ്റുകള്‍ കൂടി നേടി കൊല്‍ക്കത്തയെ കുറഞ്ഞ സ്‌കോറില്‍…

Read More

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം; ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കൊൽക്കത്ത, വിജയവഴിയിൽ തിരിച്ചെത്താൻ ചെന്നൈ

ഐപിഎല്ലിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഇന്നത്തെ മത്സരം. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം ഗ്രൌണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് പോരാട്ടം. കളിച്ച മൂന്ന് മത്സരങ്ങളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയിച്ചപ്പോൾ അവസാനം കളിച്ച രണ്ട് മത്സരത്തിൽ ചെന്നൈയ്ക്ക് അടിതെറ്റിയിരുന്നു. പോയിന്റ് ടേബിളിൽ കൊൽക്കത്ത രണ്ടാം സ്ഥാനത്തും ചെന്നൈ നാലാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാൽ സഞ്ജു സാംസണിന്റെ രാജസ്ഥാനെ മറികടന്ന് നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ…

Read More

250 ട്വന്റി-20 കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ; ഒറ്റ മാച്ചിൽ നേടിയത് നാല് റെക്കോർഡുകൾ

ഐപിഎല്ലിൽ നാല് മത്സരങ്ങൾ അവസാനിക്കുമ്പോൾ റെക്കോർഡ് നേട്ടത്തിൽ ഇടം പിടിച്ച് രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലാണ് ഹിറ്റ്മാൻ നാല് റെക്കോർഡുകൾ സ്വന്തമാക്കിയത്. മത്സരത്തിന് ഇറങ്ങിയപ്പോൾ തന്നെ 250 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം മുംബൈ മുൻ നായകൻ നേടിയെടുത്തു. ഇതേ മാച്ചിൽ ഐപിഎല്ലിൽ 100 ക്യാച്ചെടുക്കുന്ന നാലാമത്തെ താരമാകുകയും ചെയ്തു. റിച്ചാർഡ്‌സന്റെ ക്യാച്ചെടുത്തതോടെയാണ് സെഞ്ച്വറി തികച്ചത്. 109 ക്യാച്ചുള്ള സുരേഷ് റെയ്നയാണ് ഒന്നാമത്. ഡൽഹിക്കിതിരെ മാത്രം ആയിരം റൺസും ഐപിഎല്ലിൽ ഒരു…

Read More

ഇനി ഹാർദ്ദിക്കിനെ കൂവിയാൽ പണികിട്ടും; മുന്നറിയിപ്പുമായി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ

ഐപിഎല്ലിന്റെ ഈ സീസൺ തുടക്കം മുതലേ ആരാധകരുടെ കൂവലും പ്രതിഷേധവും അറിഞ്ഞ താരമാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ തുടങ്ങിയ പ്രതിഷേധം ഹൈദരാബാദിലും തുടർന്നു. സ്വന്തം ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇതോടെ ടോസ് സമയത്ത് കമന്റേറ്റർ സഞ്ജയ് മഞ്ജറേക്കർക്ക് മാന്യത പുലർത്തൂ എന്ന് രൂക്ഷമായി ഗ്യാലറിയോട് പറേയണ്ടിയും വന്നു. അതേസമയം, നാലാം അങ്കത്തിന് മുംബൈ ഇന്ത്യൻസ് ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെ നേരിടാനിരിക്കെ ആരാധകർക്ക്…

Read More

സൂര്യകുമാർ യാദവ് മുംബൈ ക്യാമ്പിലേക്ക് മടങ്ങിയെത്തുന്നു; പ്രതീക്ഷയോടെ ആരാധകർ

പരുക്കിന്റെ പിടിയിൽ പെട്ട് പുറത്തായിരുന്നു സൂപ്പർ താരം സൂര്യകുമാർ യാദവ് ഏപ്രിൽ അഞ്ചിന് മുംബൈ ഇന്ത്യൻസിനൊപ്പം ചേരുമെന്ന് റിപ്പോർട്ടുകൾ. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ച സൂര്യ മുംബൈ ഇന്ത്യൻസിന്റെ അടുത്ത കളിയിൽ ടീമിലുണ്ടാവുമെന്നാണ് സൂചന. ഞായറാഴ്ച വാംഖഡെയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ താരം കളിച്ചേക്കും. 2023 ഡിസംബറിനു ശേഷം സൂര്യ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ പരുക്കേറ്റതും പിന്നീട് ഹെർണിയയുടെ ഓപ്പറേഷനു വിധേയനായതും താരത്തിന്റെ തിരിച്ചുവരവ് വൈകിക്കുകയായിരുന്നു.

Read More

സൗദി പ്രോ ലീഗ് ; ഗോൾ വേട്ട തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , താരം അപൂർവ നേട്ടത്തിന് അരികെ

സൗദി പ്രോ ലീഗിലും ഗോളുകൾ അടിച്ചുകൂട്ടി ഫുട്ബാൾ ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് അൽ നസറിന്‍റെ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചൊവ്വാഴ്ച ലീഗിൽ അബഹക്കെതിരെ നടന്ന മത്സരത്തിലും താരം ഹാട്രിക് നേടി. കരിയറിലെ 65ആം ഹാട്രിക്കാണ് റോണാൾഡോ കുറിച്ചത്. ലീഗിൽ താരത്തിന്റെ തുടർച്ചയായ രണ്ടാം ഹാട്രിക്കും. അതും 72 മണിക്കൂറിന്റെ ഇടവേളയില്‍. മൂന്നു ഗോളുകളിൽ രണ്ടെണ്ണവും ഫ്രീ കിക്കിൽ നിന്നായിരുന്നു. താരം കരിയറിൽ ഒരു മത്സരത്തിൽ രണ്ട് ഫ്രീ കിക്ക് ഗോളുകള്‍ നേടുന്നത് നാലാം തവണയാണ്. മത്സരത്തിൽ എതിരില്ലാത്ത…

Read More

മത്സരം തീരം മുൻപേ കളിക്കളത്തിൽ നിന്ന് പിൻവലിച്ചു; പിഎസ്ജി പരിശീലകനോട് മോശമായി പ്രതികരിച്ച് കിലിയൻ എംബാപ്പെ

ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിടിനൊരുങ്ങുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെ വിവാദത്തിൽ. ലീഗ് വണ്ണിൽ മാർസെലെക്കെതിരായ മാച്ചിൽ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഇതോടെ സബ്‌സ്റ്റിറ്റിയൂട്ടായി പുറത്തേക്ക് മടങ്ങിയ എംബാപെ ഡഗൗട്ടിലിരിക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പരിശീലകൻ ലൂയിസ് എൻറികക്കെതിരെ മോശം കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഫ്രാൻസ് ടീം ക്യാപ്റ്റൻ കൂടിയായ എംബാപെയെ 65ആം മിനിറ്റിലാണ് പിൻവലിച്ചത്. പകരക്കാരനായി പോർച്ചുഗീസ് യുവതാരം ഗോൺസാലോ റാമോസിനെയാണ് ഇറക്കിയത്….

Read More

ഐപിഎൽ; ഫീല്‍ഡിങിനിടെ ആവേശത്തിൽ ഓടിയെത്തിയ ആരാധകനെ കണ്ട് ഞെട്ടി രോഹിത് ശര്‍മ

പിന്നിലൂടെ ഓടിയെത്തിയ ആരാധകൻ, ഞെട്ടിത്തരിച്ച് രോഹിത് ശര്‍മ. ഇന്നലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയെല്ലാം കണ്ണുവെട്ടിച്ച് ഒരു ആരാധകൻ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി രോഹിത് ശര്‍മയെ ഉന്നം വെച്ച് പാഞ്ഞു. രോഹിത് ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ആരാധകന്‍ തൊട്ടു പുറകിലെത്തിയപ്പോഴാണ് രോഹിത് അതറിഞ്ഞത്. പെട്ടെന്ന് അപരിചിതനായൊരാളെ കണ്ടപ്പോള്‍ രോഹിത് ഞെട്ടിത്തരിച്ചുപോയി. എന്നാൽ ഞെട്ടല്‍ മാറും മുമ്പ് തന്നെ ആരാധകന്‍ രോഹിത്തിനെ കെട്ടിപിടിച്ചു. പിന്നീട് തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ഇഷാന്‍ കിഷനെയും കെട്ടിപ്പിടിച്ച് ശേഷം തിരിച്ചു…

Read More

സുരക്ഷാ ഭീഷണി ; രാജസ്ഥാൻ റോയൽസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് , ഗുജറാത്ത് ടൈറ്റൻസ് – ഡൽഹി ക്യാപിറ്റൽസ് മത്സരങ്ങൾ പരസ്പരം മാറ്റി ബിസിസിഐ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -രാജസ്ഥാന്‍ റോയല്‍സ് മത്സരം നേരത്തെയാക്കി ബിസിസിഐ. ഏപ്രി 17ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സിൽ നടക്കേണ്ട മത്സരം 16ആം തീയതി ഇതേവേദിയില്‍ നടക്കും. 16ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കേണ്ട ഗുജറാത്ത് ടൈറ്റന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം 17ന് നടത്തും. കൊല്‍ക്കത്തയിലെ ശ്രീരാമ നവമിയെ തുടര്‍ന്നാണ് മത്സരങ്ങള്‍ പരസ്പംര മാറ്റിയത്. നവമി ആഘോഷങ്ങ നടക്കുന്നതിനാല്‍ ഐപിഎല്‍ മത്സരത്തിന് മതിയായ സുരക്ഷ നല്‍കാനാകുമോ എന്ന് അധികൃതര്‍ക്ക് ഉറപ്പില്ലാത്താണ് മത്സരം മാറ്റാന്‍ കാരണം. നിലവില്‍ പോയന്‍റ്…

Read More