
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബെംഗലൂരു; ഹൈദരാബാദിനെതിരെ 35 റണ്‍സിന്റെ ജയം
ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള പോരാട്ടത്തിൽ വിജയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. ഈ ജയത്തോടെ ബെംഗലൂരു പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. 35 റൺസിനാണ് ഹൈദരാബാദിനെ ബെംഗലൂരു തോൽപ്പിച്ചത്. ബെംഗലൂരുവിന് ഇന്നലെ ജീവൻമരണപോട്ടം തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 207 റണ്‍സ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഹൈദരാബാദിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് ആര്‍സിബി ഒരു മത്സരം ജയിക്കുന്നത്. ഇതോടെ 9 കളികളില്‍ നിന്ന് നാല് പോയിന്റ്…