ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പ്; 4X400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് ദേശീയ റെക്കോർഡ്

ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വര്‍ണം. 4X400 മീറ്റര്‍ മിക്‌സഡ് റിലേയിലാണ് ഇന്ത്യക്ക് സുവർണ്ണ നേട്ടം. ബാങ്കോക്കില്‍ നടന്ന കന്നി ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അജ്മല്‍, ജ്യോതികശ്രീ ദന്ദി, അമോജ് ജേക്കബ്, സുഭ വെങ്കടേഷന്‍ എന്നിവർ വിജയിച്ചത്. ഇവർ 3:14:12 മിനിറ്റില്‍ ലക്ഷ്യത്തിലെത്തി ദേശീയ റെക്കോഡിട്ടു. 3:17:00 മിനിറ്റിൽ ശ്രീലങ്ക രണ്ടാമതും 3:18:45 മിനിറ്റിൽ വിയറ്റ്‌നാം മൂന്നാമതും ഫിനിഷ് ചെയ്തു. വിജയിച്ചെങ്കിലും പാരീസ് ഒളിമ്പിക്‌സ് യോഗ്യത കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ…

Read More

മഴ ഇല്ല, പക്ഷേ ഉഷ്ണതരംഗ മുന്നറിയിപ്പ്; ഐപിഎല്‍ ക്വാളിഫയറില്‍ ഇന്ന് ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടും

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ഫൈനൽ ചെന്നൈയിലാണെന്നതിനാൽ ക്വാളിഫയറിനും എലിമിനേറ്ററിനും വേദിയാകുന്നത് അഹമ്മദാബാദാണ്. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദ് കൊല്‍ക്കത്ത പോരാട്ടമാണ്. അവസാന റൗണ്ട് മത്സരങ്ങള്‍ളെല്ലാം മഴയിൽ കുതിർന്നിരുന്നു. എന്നാൽ മഴ ഭീഷണിയില്ലാത്ത ആദ്യത്തെ മത്സരമാണ് ഇന്ന് അഹമ്മദാബാദി നടക്കാൻ പോകുന്നത്. അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ടോടെ ആകാശം മേഘാവൃതമാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത തീരെ കുറവാണ്. അതേസമയം, ഉഷ്ണ തരംഗത്തിനെതിരെ മുന്നറിയിപ്പുണ്ട്. അന്തരീക്ഷ താപനില 41-42 ഡിഗ്രി സെല്‍ഷ്യസ്…

Read More

പിടിക്കൊടുക്കാതെ ധോണി; ഐപിഎല്ലിൽ തുടരുമോ, ഇല്ലയോ? ഉത്തരമില്ല

ഐപിഎല്ലിൽ തുടരുമോ എന്ന് വ്യക്തമാക്കാതെ എം എസ് ധോണി. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായതിന് ശേഷം വിക്കറ്റ് കീപ്പറായ ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ തോല്‍വിക്ക് പിന്നലെ താരം സ്വന്തം നാടായ റാഞ്ചിയിലേക്ക് പോയി. ഈ സീസൺ തുടങ്ങിയ നാൾ മുതൽ ധോണി അടുത്ത സീസൺ കളിക്കുമോ എന്ന ചർച്ച സജീവമായിരുന്നു. ചെന്നൈ സൂപ്പർ കിം​ഗ്സ് സിഇഒ കാശി വിശ്വനാഥനും ഇക്കാര്യത്തിൽ മറുപടിയില്ല. എല്ലാം ധോണി തീരുമാനിക്കും പോലെ എന്നാണ് ടീം മാനേജ്മെന്റിന്റെ…

Read More

ഐപിഎൽ; പഞ്ചാബിനെ കിംഗ്സിനെ തകർത്ത് സൺറൈസേഴ്സ് ഹൈദ്രബാദ്

പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഓപ്പണർ അഭിഷേക് ശർമയുടെയും ഹെൻഡ്രിച്ച് ക്ലാസന്റേയും വെടിക്കെട്ട് പ്രകടനങ്ങളാണ് ഹൈദരാബാദിന് തകർപ്പൻ ജയം സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 215 റൺസ് വിജയ ലക്ഷ്യം ഹൈദരാബാദ് അഞ്ച് പന്ത് ബാക്കി നിൽക്കേ മറികടന്നു. മറുപടി ബാറ്റിങ്ങിൽ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ കൂറ്റനടിക്കാരൻ ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ച് അർഷദീപ് സിങ് ഹൈദരാബാദിനെ ഞെട്ടിച്ച് കളഞ്ഞു. എന്നാൽ സമ്മർദമേതുമില്ലാതെ കളിച്ച അഭിഷേക്…

Read More

ഗവാസ്കര്‍ക്കറുടെ വിമർശനത്തിനെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി വിരാട് കോലി

സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള സുനില്‍ ഗവാസ്കര്‍ക്കറുടെ വിമർശനത്തിന് മറുപടിയുമായി ആര്‍സിബി താരം വിരാട് കോലി. വിമർശനത്തിനെതിരെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരോക്ഷമായാണ് കോലി പ്രതികരിച്ചത്. ആരുടെയും അംഗീകാരം തനിക്ക് ആവശ്യമില്ലെന്നും ആരുടെയും ഉപദേശം ചോദിച്ച് പോവാറില്ലെന്നും കോലി പറഞ്ഞു. പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് താൻ ചെവി കൊടുക്കാറില്ല. ഗ്രൗണ്ടില്‍ എനിക്കെന്ത് ചെയ്യാനാവുമെന്ന് എനിക്കറിയാം. താന്റെ കഴിവുകള്‍ എന്തൊക്കെയാണെന്നും ആരും തന്നോട് പറയേണ്ട കാര്യമില്ല. ഒരു കളി എങ്ങനെ ജയിക്കാമെന്ന് താൻ ആരോടും ഉപദേശം ചോദിച്ചിട്ടില്ലെന്നും കോലി പറഞ്ഞു. തന്റെ…

Read More

ഐപിഎൽ പ്ലേ ഓഫിൽ ആർസിബിയോ ചെന്നൈ സൂപ്പർ കിം​ഗ്സോ? നിർണായക മത്സരത്തിന് ഭീഷണിയായി മഴ

ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7:30ന് ആർസിബി ചെന്നൈ സൂപ്പർ കിം​ഗ്സ് മത്സരം നടക്കാനിരിക്കുകയാണ്. ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എന്നാൽ ആർസിബി ആരാധകരെ ആശങ്കയിലാഴ്ത്തിയത് പലയിടത്തുമുണ്ടായ ഒറ്റപെട്ട മഴയാണ്. മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിയോടെ മഴപെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും നഗരത്തിന്‍റെ മറ്റ് പലയിടങ്ങളിലും നേരത്തെ മഴ പെയ്യാന്‍ തുടങ്ങിയത് ആശങ്ക വർദ്ധിപ്പിച്ചു. അതേസമയം, മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരങ്ങളിലും ഇപ്പോള്‍…

Read More

ഐപിഎല്ലിൽ ആർസിബിയും ചെന്നൈയും നേർക്കുനേർ; പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ ഇന്നറിയാം

ഐപിഎൽ പ്ലേ ഓഫിലെത്തുന്ന നാലമത്തെ ടീമിനെ ഇന്നറിയാം. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് 7.30ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം ഇരു ടീമുകൾക്കും നിർണായകമാണ്. ഈ മത്സരത്തിലെ വിജയിയായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം. കൊൽക്കത്തയും രാജസ്ഥാനും ഹൈദരാബാദുമാണ് ഇതുവരെ ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍. സീസണിന്റെ തുടക്കത്തിൽ തുടരെ തോൽവി ഏറ്റു വാങ്ങിയ ആർസിബി പിന്നീട് ഫോമിലേക്ക് തിരിച്ചു വരികയായിരുന്നു. തുടർച്ചയായ അഞ്ചാം ജയത്തോടെ അവർ പ്ലേ ഓഫിന്…

Read More

കനത്ത മഴ; ഹൈദരാബാദ്-ഗുജറാത്ത് പോരാട്ടം ഉപേക്ഷിച്ചു; ഹൈദരാബാദ് പ്ലേ ഓഫിൽ

കനത്ത മഴയെ തുടർന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഉപേക്ഷിക്കേണ്ടി വന്നതോടെ ഹൈദരാബാദ് പ്ലേ ഓഫിൽ കയറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും പിന്നാലെ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമാണ് ഹൈദരാബാദ്. ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ പിച്ചും ഔട്ട് ഫീല്‍ഡും നനഞ്ഞു കുതിര്‍ന്നിരുന്നു. ഇതോടെ ടോസ് പോലും സാധ്യമാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കിട്ടു. 15 പോയിന്റെ ലഭിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇതോടെ പ്ലേ ഓഫിലെത്തുകയായിരുന്നു. ഇതോടെ ഇനി…

Read More

ഐപിഎല്ലിൽ ആര്‍സിബി-സിഎസ്‌കെ പോരിന് തടയിടാൻ മഴ; ബം​ഗളൂരുവിൽ ഓറഞ്ച് അലേര്‍ട്ട്

ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച നടക്കാനിരിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴയെടുക്കാന്‍ സാധ്യത. ഈ മത്സരത്തിൽ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാൽ കനത്ത മഴയാണ് വില്ലനായത്. ഇതോടെ ബംഗളൂരുവില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മത്സരം നടക്കേണ്ട ശനി മുതല്‍ തിങ്കള്‍ വരെയാണ് ഓറഞ്ച് അലേര്‍ട്ട്. ശനിയാഴ്ച്ച 75 ശതമാനം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അതും ഇടിയോടു കൂടിയ മഴ….

Read More

ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പാക്കാൻ ഹൈദരാബാദ്; ആധികാരിക വിജയത്തോടെ മടങ്ങാൻ ഗുജറാത്ത്

ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പാക്കാനുള്ള പോരിലാണ് ടീമുകൾ. ഇതിനായി ഇന്ന് കളത്തിലി‌റങ്ങുന്നത് ​സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മത്സരം. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി. ജയിച്ചാൽ ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാനാവും ഒപ്പം രാജസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താനും സാധിക്കും. 14 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍സ്, 12 പോയിന്റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നി ടീമുകളാണ് പ്ലേ ഓഫ്നായി കിടപ്പിടിക്കുന്നത്. എന്നാൽ കുറഞ്ഞ…

Read More