
ഐപിഎല്‍ ഫൈനൽ മഴയിൽ കുതിരുമോ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരിന് ഭീഷണിയായി കാലവസ്ഥ
ഐപിഎല്‍ 17ാം സീസൺ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ ആരാധകരെ ആശങ്കയിലാക്കുന്നത് ചെന്നൈയിലെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കളിക്കിടെ മഴ പെയ്യുമെന്ന് പ്രവചചിട്ടില്ല, എങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് മൂലം മത്സരത്തിനിടെ അപ്രതീക്ഷിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് ഫ്ലഡ് ലൈറ്റിന് കീഴില്‍ പരിശീലനം നടത്താനായി കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായ മഴയെത്തിയിരുന്നു. തുടർന്ന് പരിശീലനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു….