​ഗോളടിയിൽ റൊണാള്‍ഡോയ്ക്ക് വീണ്ടും റെക്കോഡ്; ഇത്തവണ സൗദി പ്രോ ലീഗിൽ

സൗദി പ്രോ ലീഗിൽ അല്‍ നസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെക്കോഡ്. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരായ പോരാട്ടത്തിലെ ഇരട്ട ​ഗോളുകളാണ് താരത്തിന് റെക്കോഡ് നേടിക്കൊടുത്തത്. സീസണിലെ 31 മത്സരങ്ങളിൽ നിന്ന് താരം സമ്പാദിച്ചത് 35 ​ഗോളുകളാണ്. ഇതോടെ 2019 സീസണില്‍ അല്‍ നസ്ര്‍ കളിക്കാരനായിരുന്ന അബ്ദുറസാഖ് ഹംദല്ല നേടിയ 34 ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇത്തിഹാദിനെ അല്‍ നസർ തകർത്തത്. ആദ്യ പകുതിയുടെ അധിക സമയത്തും 69-ാം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോ…

Read More

പ്രതിഫലത്തെക്കുറിച്ച് റിങ്കു സിംഗ്; 55 ലക്ഷം പോലും രൂപ തനിക്ക് വലുതാണ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗിന്‍റെ പ്രതിഫലം ഇപ്പോഴും ലക്ഷങ്ങളിൽ തന്നെ. 2018ൽ 80 ലക്ഷം രൂപക്കാണ് റിങ്കു സിംഗിനെ കൊൽക്കത്ത സ്വന്തമാക്കുന്നത്. എന്നാൽ 2022ൽ കൈവിട്ട റിങ്കുവിനെ 55 ലക്ഷം മുടക്കിയാണ് കൊൽക്കത്ത ടീമിൽ നിലനിർത്തിയത്. കോടികൾ വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കുന്ന ഐപിെല്ലിൽ റിങ്കുവിന്റെ പ്രതിഫലം തീരെ കുവാണ്. മറ്റു യുവതാരങ്ങൾക്ക്  ലഭിക്കുന്ന പ്രതിഫലവുമായി നോക്കുമ്പോൾ ചെറിയ തുകയാണ് റിങ്കുവിന് കിട്ടുന്നതെന്ന് ചൂണ്ടികാട്ടിയപ്പോൾ തന്നെ സംബന്ധിച്ച് 55 ലക്ഷമൊക്കെ വലിയ തുകയാണെന്നായിരുന്നു റിങ്കുവിന്റെ പ്രതികരണം….

Read More

ഇതെങ്ങനെ സംഭവിച്ചു; ഐപിഎൽ, ഡബ്ല്യുപിഎൽ ഫൈനലുകൾക്ക് അവിശ്വസ്നീയമായ സാമ്യങ്ങൾ

ഐപിഎല്‍ ഫൈനലില്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചതിന് പിന്നാലെ ഈ സീസണിലെ ഐപിഎല്‍, ഡബ്ല്യുപിഎല്‍ ഫൈനലുകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടിയ ഐപിഎൽ ഫൈനലും ഈ വര്‍ഷം മാര്‍ച്ച് 17-ന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡല്‍ഹി ക്യാപ്പിറ്റല്‍സും പോരടിച്ച ഡബ്ല്യുപിഎല്‍ ഫൈനലുമായുള്ള സാമ്യങ്ങളാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇരു ഫൈനലുകളിലും ടോസ് നേടിയ ക്യാപ്റ്റന്മാർ ബാറ്റിങ് തിരഞ്ഞെടുത്തു. ഐപിഎല്ലില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ കൊൽക്കത്ത 18.3…

Read More

ഗ്രൗണ്ട് സ്റ്റാഫിന് സര്‍പ്രൈസ് സമ്മാനവുമായി ജയ് ഷാ, 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു

ഐപിഎൽ കലാശക്കൊട്ടിന് പിന്നാലെ വലിയ പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. സീസണിന്റെ വിജയകരമായ നടത്തിപ്പിനായി അഹോരാത്രം പ്രയത്നിച്ച ഗ്രൗണ്ട് സ്റ്റാഫിനായി വലിയ സമ്മാനത്തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയായ പത്ത് സ്റ്റേഡിയങ്ങളിലെയും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും ബിസിസിഐ സെക്രട്ടറി 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ബിസിസിഐയുടെ പാരിതോഷികത്തിന് അര്‍ഹരായവര്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈഡൻ ഗാർഡൻസ്-കൊൽക്കത്ത, സൺറൈസേഴ്സ് ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻന്‍റനാഷണൽ സ്റ്റേഡിയം-ഹൈദരാബാദ്, എംഎ ചിദംബരം സ്റ്റേഡിയം- ചെന്നൈ, അരുൺ ജെയ്റ്റ്‌ലി…

Read More

ഓറഞ്ച് ക്യാപ്പ് കിട്ടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ അംബാട്ടി റായുഡു

ഐപിഎൽ 17ാം സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിന് പിന്നാലെ ഓറഞ്ച് ക്യാപ് നേടിയ ആര്‍സിബി താരം വിരാട് കോലിക്കെതിരെ പരോക്ഷ പരാമർശവുമായി മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു. അഭിനന്ദനങ്ങള്‍ കൊല്‍ക്കത്ത, സുനില്‍ നരെയ്നും ആന്ദ്രെ റസലിനും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊപ്പം അവസരത്തിന് ഒത്ത് ഉയര്‍ന്നതിന്. കുറെ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നതാണിത്, ഓറഞ്ച് ക്യാപ് ഒന്നുമല്ല നിങ്ങള്‍ക്ക് ഐപിഎല്‍ കിരീടം നേടിത്തരുക. അതിന് പകരം ടീമിലെ ഓരോ താരങ്ങളും…

Read More

ഐപിഎൽ കപ്പിൽ മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ; സൺറൈസേഴ്സ് ഹൈദ്രബാദിനെ തോൽപ്പിച്ചത് 8 വിക്കറ്റിന്

മൂന്നാം തവണയും ഐപിഎല്‍ കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് 114 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുന്നോട്ട് വെക്കാനായത്. 18.3 ഓവറില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ്…

Read More

ഇന്ത്യന്‍ ടീമിന്‍റെ രണ്ടാം സംഘം അമേരിക്കയിലേക്ക്; കോലിയും സഞ്ജുവും പാണ്ഡ്യയും വിട്ടുനിൽക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ സംഘം നാളെ യാത്ര തിരിക്കാനിരിക്കുകയാണ്. പക്ഷെ അമേരിക്കയിലേക്ക് പോകുന്ന രണ്ടാമത്തെ സംഘത്തിനൊപ്പം വിരാട് കോലിയും സഞ്ജു സാംസണും ഹാര്‍ദ്ദിക് പാണ്ഡ്യയും ഉണ്ടാവില്ല. ഐപിഎൽ എലിമിനേറ്ററിന് ശേഷം ഒരു ഇടവേള കോലി ആവശ്യപ്പെട്ടിരുന്നു. 30ന് മാത്രമെ കോലി അമേരിക്കയിലേക്ക് പോകു എന്നാണ് സൂചന. ഇപ്പോൾ കോലി കുടുംബത്തോടൊപ്പമാണുള്ളത്. ഇതോടെ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ കോലി കളിക്കില്ലെന്ന് ഉറപ്പായി. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കളിച്ച രാജസ്ഥാന്‍ റോയൽസ്…

Read More

ഒരു പക്ഷത്ത് ഇന്ത്യൻ കോച്ച് സ്ഥാനം മറു പക്ഷത്ത് ഷാരൂഖ് ഖാന്‍റെ മോഹന വാഗ്ദാനം; ധർമസങ്കടത്തിലായി ഗൗതം ഗംഭീർ

ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ചെന്നൈയില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ, മറ്റു ബിസിസിഐ ഭാരവാഹികൾ എന്നിവരുമായി ഗംഭീര്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്, ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെയൊക്കെ ഇന്ത്യൻ ടീം പരിശീലകനാകാനായി ബിസിസിഐ സമീപിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷ കരാറില്‍ മുഴുവന്‍സമയ…

Read More

ഐപിഎല്‍ ഫൈനൽ മഴയിൽ കുതിരുമോ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരിന് ഭീഷണിയായി കാലവസ്ഥ

ഐപിഎല്‍ 17ാം സീസൺ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ ആരാധകരെ ആശങ്കയിലാക്കുന്നത് ചെന്നൈയിലെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കളിക്കിടെ മഴ പെയ്യുമെന്ന് പ്രവചചിട്ടില്ല, എങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് മൂലം മത്സരത്തിനിടെ അപ്രതീക്ഷിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് ഫ്ലഡ് ലൈറ്റിന് കീഴില്‍ പരിശീലനം നടത്താനായി കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായ മഴയെത്തിയിരുന്നു. തുടർന്ന് പരിശീലനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു….

Read More

ഓറഞ്ച് ക്യാപ് കോലിക്ക് തന്നെ; ഭീഷണി ഹെഡ് മാത്രം

ഐപിഎല്‍ ഓറഞ്ച് ക്യാപ് ഉറപ്പിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. 15 മത്സരങ്ങളിൽ നിന്ന് 741 റണ്‍സാണ് കോലി അടിച്ചെടുത്തത്. 61.75 ശരാശരിയിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. ഇനി കോലിക്ക് ഭീഷണി ഉയർത്താൻ സാധ്യതയുള്ള ഏക താരം നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ട്രാവിസ് ഹെഡാണ്. 14 മത്സരങ്ങളില്‍ നിന്ന് 567 റണ്‍സാണ് ഹെഡിന്റെ സമ്പാദിച്ചത്. എന്നാൽ കോലിയെ ഹെഡ് മറികടക്കണമെങ്കിൽ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള കളിയിൽ 175 റണ്‍സ്…

Read More