
കിലിയൻ എംബാപ്പെയുമായി കരാറിലെത്തി റയൽ മഡ്രിഡ് ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
15ആം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂട്ടി റയൽ മാഡ്രിഡ്. ഫ്രഞ്ച് ക്യാപ്റ്റനും സൂപ്പർ താരവുമായ കിലിയൻ എംബാപെയുമായി ക്ലബ് കരാറിലെത്തി. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുമെന്ന് പ്രമുഖ സ്‌പോർട്‌സ് മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം തന്നെ പി.എസ്.ജി വിടുന്നതായി എംബാപെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റയലിലേക്ക് 25 കാരൻ ചേക്കേറുമെന്നുള്ള വാർത്തകളും പ്രചരിച്ചു. എന്നാൽ റയലോ എംബാപെയോ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിരുന്നില്ല….