
യുറുഗ്വോയെ വീഴ്ത്തി കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ ; എതിരാളികൾ അർജന്റീന
കോപ്പ അമേരിക്ക ഫുട്ബോൾ സെമിയില്‍ യുറുഗ്വോയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിയില്‍ 39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെർമ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് കൊളംബിയ രണ്ടാം പകുതിയില്‍ പൊരുതിയത്. 10 പേരുമായി പൊരുതിയ കൊളംബിയ ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലായിരുന്ന യുറുഗ്വേയുടെ മുന്നേറ്റനിരയെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതെ രണ്ടാം പകുതിയില്‍ പിടിച്ചു നിന്നു.മത്സരത്തില്‍ രണ്ടാം…