പാരീസിൽ വീണ്ടും മോഷണം; ബ്രസീൽ ഇതിഹാസ താരം സീക്കോയെ കൊള്ളയടിച്ചു

ഒളിംപിക്സിനായി പാരീസിലെത്തിയ ബ്രസീൽ ഇതിഹാസ താരം സീകോയെ കൊള്ളയടിച്ചതായി പരാതി. വജ്രാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, പണം എന്നിവ അടങ്ങിയ ബാഗാണ് മോഷണം പോയത്. നിർത്തിയിട്ട കാറിൽ നിന്നാണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. ഒളിംപിക്സ് കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ഉദ്ഘാടന ചടങ്ങിനായി മുൻ ബ്രസീൽ ഫുട്ബോളർ പാരീസിലെത്തിയത്. നാലര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സികോയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാക്സി കാറിൽ സഞ്ചരിക്കവെയാണ് കവർച്ച നടന്നത്. ടാക്സി ഡ്രൈവറുടെ ശ്രദ്ധ തിരിക്കാനായി…

Read More

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് പി.ആര്‍. ശ്രീജേഷ്

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമാണ് ഈ മലയാളി സൂപ്പര്‍ താരം. കരിയറില്‍ പിന്തുണച്ച കുടുംബം, ടീമംഗങ്ങള്‍, ആരാധകര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. 2006-ലാണ് ശ്രീജേഷിന്റെ ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം. ജി.വി. രാജ സ്‌കൂളില്‍നിന്നാണ് ശ്രീജേഷിന്റെ ഹോക്കിയിലെ തുടക്കം. അച്ഛന്‍ പശുവിനെ വിറ്റാണ് ആദ്യമായി കിറ്റ് വാങ്ങിത്തന്നതെന്ന…

Read More

ഏകദിനത്തിലും ടെസ്റ്റിലും ഫിറ്റ്‌നസുള്ളിടത്തോളം കാലം കോലിയും രോഹിതും തുടരും; ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ ശേഷം ഗൗതം ഗംഭീര്‍ നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനമാണ് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ നടന്നത്. ടീമിനെക്കുറിച്ചും സെലക്ഷന്‍ പ്രക്രിയയെക്കുറിച്ചും ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ചുമെല്ലാം നിലനിന്നിരുന്ന പല ഊഹാപോഹങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ടി20 ലോകകപ്പോടെ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ച വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവിയെപ്പറ്റിയുള്ള സൂചനകളും അദ്ദേഹം നല്‍കി. ഇരുവരും ഏകദിനത്തിലും ടെസ്റ്റിലും ഫിറ്റ്‌നസുള്ളിടത്തോളം കാലം തുടരുമെന്നാണ് ഗംഭീറിന്റെ നിലപാട്. രോഹിത് 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിലുണ്ടാവുമെന്ന് നേരത്തേ ബി.സി.സി.ഐ….

Read More

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും നടാഷയും പി​രി​യു​ന്നു

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഹാ​ര്‍​ദി​ക് പാ​ണ്ഡ്യയും ഭാ​ര്യ ന​ടാ​ഷ സ്റ്റാ​ൻ​കോ​വി​ച്ചും വിവാഹബന്ധം വേർപെടുത്തുന്നു. “നാ​ലു​വ​ര്‍​ഷം ഒ​രു​മി​ച്ചു ക​ഴി​ഞ്ഞ​ശേ​ഷം ഞാ​നും ന​ടാ​ഷ​യും പ​ര​സ്പ​ര സ​മ​ത​ത്തോ​ടെ വ​ഴി പി​രി​യാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഒ​രു​മി​ച്ചു ജീ​വി​ക്കാ​നാ​യി ഞ​ങ്ങ​ള്‍ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു. എ​ന്നാ​ല്‍ വേ​ര്‍​പി​രി​യു​ക​യാ​ണു ര​ണ്ടു​പേ​രു​ടെ​യും ഭാ​വി​ക്കു ന​ല്ല​തെ​ന്നു തി​രി​ച്ച​റി​ഞ്ഞു ക​ഠി​ന​മാ​യ ആ ​തീ​രു​മാ​നം ഞ​ങ്ങ​ള്‍ എ​ടു​ക്കു​ക​യാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ള്‍ ആ ​തീ​രു​മാ​നം എ​ടു​ത്തത്…’ ഹാ​ര്‍​ദി​ക്ക് എ​ക്സ് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. ഹാർദിക് പാണ്ഡ്യയുടെയും നടാഷ സ്റ്റാങ്കോവിച്ചിന്‍റെയും വിവാഹമോചന പ്രഖ്യാപനം കായിക-…

Read More

അർജന്റീന തന്നെ ഒന്നാമൻ ; ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന , ഫ്രാൻസ് രണ്ടാമത് ; ബ്രസീലിനും പോർച്ചുഗലിനും തിരിച്ചടി

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ലോക ചാംമ്പ്യൻമാരായ അര്‍ജന്റീന. യൂറോ കപ്പ് ചാംപ്യന്മാരായ സ്‌പെയ്‌നും നേട്ടമുണ്ടാക്കി. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്പാനിഷ് ടീം മൂന്നാം സ്ഥാനത്തേക്ക് കയറി. ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. യൂറോ ഫൈനില്‍ തോറ്റ ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമെത്തി. കോപ്പയില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായ ബ്രസീലിന് ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. ഇന്ത്യ മാറ്റമില്ലാതെ 124ആം സ്ഥാനത്ത് തുടരുകയാണ്….

Read More

ഇഞ്ചോടിഞ്ച് പോരാട്ടം , ആകാംക്ഷ , പ്രതീക്ഷ , ഒടുവിൽ കോപ്പ അർജന്റീനയ്ക്ക് തന്നെ ; കൊളംബിയയെ വീഴ്ത്തിയത് ഒരു ഗോളിന്

ഇഞ്ചോടിഞ്ച് പോരിൽ അധിക സമയത്ത് കൊളംബിയൻ ഹൃദയം തുളച്ച് ലൗതാരോ മാർട്ടിനസ് നേടിയ ഗോളിൽ കോപ്പയിൽ മുത്തമിട്ട് അർജന്റീന. നിശ്ചിത സമയത്ത് ഇരു​ടീമുകളും ഗോൾ രഹിത സമനിലയിൽ തുടർന്നതിനെത്തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 112ആം മിനുറ്റിലായിരുന്നു അർജന്റീനയുടെ പ്രതീക്ഷകൾക്ക് മേൽ ലൗതാരോ ഉദിച്ചുപൊന്തിയത്. ഈ കോപ്പയിലുടനീളം അർജന്റീനയുടെ രക്ഷകനായ ലൗതാരോയുടെ അഞ്ചാംഗോളാണിത്. 16ആം കോപ്പ കിരീടത്തോടെ അർജന്റീന ഇക്കാര്യത്തിലും റെക്കോർഡിട്ടു. ടിക്കറ്റില്ലാതെ കൊളംബിയൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് കയറിയതിനെത്തുടർന്ന് 75 മിനുറ്റ് വൈകിയാണ് കോപ്പ ഫൈനൽ ആരംഭിച്ചത്….

Read More

മൈതനാത്ത് പൊട്ടിക്കരഞ്ഞ് ലിയോണൽ മെസി ; പരുക്കിനെ തുടർന്ന് താരത്തെ പിൻവലിച്ചു

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കെതിരെ പരിക്കേറ്റ് സൂപ്പർ താരം ലയണൽ മെസ്സി പുറത്ത്. 62-ആം മിനിറ്റിലാണ് മെസി പരിക്കേറ്റ് പുറത്തായത്. രണ്ടാം പകുതിയിൽ കണങ്കാലിന് പരിക്കേറ്റാണ് മെസി പുറത്തുപോയത്. ​ഡ​ഗ് ഔട്ടിൽ പൊട്ടിക്കരഞ്ഞാണ് മെസി നിരാശ പ്രകടിപ്പിച്ചത്. മെസി വീണതോടെ സ്റ്റാഫിന്റെ സഹായം തേടി. മെസിക്ക് പകരം നിക്കോളാസ് ഗോൺസാലസ് കളത്തിലിറങ്ങി.

Read More

യൂറോ കപ്പിൽ വീണ്ടും സ്പാനിഷ് ചുംബനം ; ഇംഗ്ലണ്ടിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

യൂറോ കപ്പിൽ സ്പാനിഷ് വസന്തം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ നാലാം യൂറോ കിരീടത്തിൽ മുത്തമിട്ടത്. ബെർലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നിക്കോ വില്യംസും മൈക്കിൽ ഒയർസാബലുമാണ് സ്‌പെയിനായി വലകുലുക്കിയത്. കോൾ പാൽമറിന്റെ വകയായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ ഗോൾ. ഈ സീസണിലുടനീളം സ്പാനിഷ് അർമാഡ നടത്തിയ അതിശയക്കുതിപ്പിന് അങ്ങനെ മനോഹരമായൊരന്ത്യം. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്ത് കൈവശം വച്ചും നിരന്തരം മുന്നേറ്റങ്ങളുമായും സ്പാനിഷ് സംഘം തന്നെയാണ് കളംപിടിച്ചത്. ഇരുവിങ്ങുകളിലൂമായി…

Read More

ഇന്ത്യ – സിംബാബ്‌വെ നാലാം ട്വന്റി-20 ; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും, ടീമിൽ മാറ്റത്തിന് സാധ്യത

സിംബാബ്‌വെക്കെതിരെ നാളെ നാലാം ട്വന്റി-20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണിപ്പോള്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ മുന്നിലെത്തുകയായിരുന്നു. നാളെ ഹരാരെയില്‍ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ട്വന്റി-20 കളിച്ച ടീമില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുമോ എന്നുള്ളതാണ് പ്രധാന ചോദ്യം….

Read More

യൂറോ കപ്പ് സെമിയിൽ വീണ്ടും ഡെച്ച് പടയുടെ കണ്ണീർ വീണു ;അവസാന നിമിഷം വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് , ഫൈനലിൽ സ്പെയിൻ എതിരാളി

90ആം നിറ്റിൽ വിജയം പിടിച്ചെ‌ടുത്ത് ഇം​ഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയും യൂറോകപ്പ് ഫൈനലിൽ. പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസാണ് ഇം​ഗ്ലീഷ് പടക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. മത്സരം അധിക സമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു 28കാരനായ വാറ്റ്കിൻസിന്റെ വിജയ​ഗോൾ. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ നെതർലൻഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കീഴടക്കിയാണ് ഇം​ഗ്ലണ്ട് ഫൈനലിൽ എത്തിയത്. ഫൈനലിൽ സ്പെയിനിനെ നേരിടും. നോക്കൗട്ടിൽ തുടർച്ചയായ മത്സരങ്ങളിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ഇത്തവണയും ഇം​ഗ്ലണ്ട് ജയിച്ചുകയറിയത്. ഇം​ഗ്ലണ്ടിനായി ഹാരി കെയ്ൻ (പെനാൽറ്റി…

Read More