ഒളിംപിക്‌സ് അത്‌ലറ്റിക്‌സിനു ഇന്ന് തുടക്കം; ഇന്ത്യക്ക് 3 മെഡല്‍ പോരാട്ടങ്ങള്‍

ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യക്ക് അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ മെഡല്‍ പോരാട്ടമുണ്ട്. 20 കിലോ മീറ്റര്‍ റെയ്‌സ്‌വാക്കില്‍ ഇന്ത്യയുടെ അക്ഷ്ദീപ്, വികാസ്, പരംജീത് സിങ് എന്നിവര്‍ മത്സരിക്കാനിറങ്ങും. വനിതകളുടെ റെയ്‌സ്‌വാക്കിലും ഇന്ത്യന്‍ താരം മെഡല്‍ പോരിനിറങ്ങുന്നുണ്ട്. പ്രിയങ്ക ഗോസ്വാമിയാണ് മത്സരിക്കുന്നത്. ഷൂട്ടിങിലും ഇന്ന് ഇന്ത്യക്ക് മെഡല്‍ പോരാട്ടമുണ്ട്. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ പോരാട്ടത്തില്‍ സ്വപ്‌നില്‍ കുസാലെയാണ് പ്രതീക്ഷകളുമായി ഇറങ്ങുന്നത്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടര്‍ ഇന്ത്യന്‍ താരങ്ങള്‍…

Read More

ഒളിമ്പിക്സ് ബാഡ്‍മിന്‍റണ്‍; പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍

ഒളിമ്പിക്‌സ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ദു ക്വാർട്ടറിൽ. എസ്റ്റോണിയയുടെ ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു അനായാസം പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്‌കോർ 21-15, 21-10. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാലി ദ്വീപിന്റെ ഫാത്തിമ അബ്ദുൽ റസാഖിനേയും സിന്ധു അനായാസം പരാജയപ്പെടുത്തിയിരുന്നു. ഷൂട്ടിങ് 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്‌നിൽ കുസാലെ ഫൈനലിൽ പ്രവേശിച്ചു. ഏഴാംസ്ഥാനക്കാരനായാണ് കുസാലെയുടെ ഫൈനൽ പ്രവേശനം. മൂന്ന് ഇനങ്ങളിലുമായി 590 പോയിന്റ് നേടിയാണ് കുസാലെ ഏഴാം സ്ഥാനത്തെത്തിയത്.

Read More

പാരിസ് ഒളിംപിക്സിൽ ഹോക്കിയിൽ രണ്ടാം അങ്കത്തിന് ഇന്ത്യ; അർജന്റീന എതിരാളി

പാരീസ് ഒളിംപിക്സിൽ ന്യൂസിലാൻഡിനെതിരെ ആദ്യ മത്സരം വിജയിച്ച് തുടങ്ങിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഇന്ന് രണ്ടാം മത്സരം. അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി. വിജയത്തുടർച്ച തേടിയായിരിക്കും ഇന്ത്യ ഇറങ്ങുക. കരുത്തരായ ബെൽജിയം, ഓസ്ട്രേലിയ എന്നിവരുള്ള ഗ്രൂപ്പിൽ വിജയവുമായി അടുത്ത ഘട്ടം ഉറപ്പിക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം. ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബെൽജിയത്തിന് പിറകിൽ രണ്ടാമതാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ അർജന്റീനയെയും അടുത്ത മത്സരത്തിൽ അയർലൻഡിനെയും കീഴടക്കിയാൽ ഇന്ത്യക്ക് ക്വാർട്ടർ സാധ്യതകൾ സജീവമായി നിലനിർത്താം. പന്ത്രണ്ട് ടീമുകളുള്ള ടൂർണമെന്റിൽ രണ്ട്…

Read More

പാരിസ് ഒളിംപിക്‌സിൽ ആദ്യ മെഡൽ നേടി ഇന്ത്യ; ഷൂട്ടിങ്ങിൽ മനു ഭാക്കറിന് വെങ്കലം

പാരിസ് ഒളിംപിക്‌സിൽ ആദ്യ മെഡൽ നേടി ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ.ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലു താരങ്ങൾ പുറത്തായി നാലു പേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്ഥാനത്തെത്താൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു. എന്നാൽ അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. ദക്ഷിണ…

Read More

ഇറ്റാലിയന്‍ സീരി എ കിരീടം ഇന്റര്‍ മിലാന്; ഇന്ററിന്റെ 20-ാം കിരീടധാരണം; 17 പോയന്റ് ലീഡ്

ഇറ്റാലിയന്‍ സീരി എ കിരീടം സ്വന്തമാക്കി ഇന്റര്‍ മിലാൻ. സാന്‍സിറോയില്‍ നടന്ന മിലാന്‍ ഡെര്‍ബിയില്‍ എതിരാളികളായ എസി മിലാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്റര്‍ കീഴടക്കിയത്. ജയത്തോടെ ഇന്റര്‍ തങ്ങളുടെ 20-ാം ഇറ്റാലിയന്‍ ലീഗ് കിരീടമാണ് സ്വന്തമാക്കിയത്. ലീഗില്‍ അഞ്ചുമത്സരം ശേഷിക്കെയാണ് ഇന്ററിന്റെ തകർപ്പൻ ജയം. 33 മത്സരങ്ങളില്‍ നിന്ന് 27 ജയവും അഞ്ച് സമനിലകളുമായി 86 പോയന്റോടെയാണ് ഇന്റർ ഒന്നാമത്തെത്തിയത്. ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇന്ററിന് നഷ്ടമായത്. ഇന്ററിന് രണ്ടാമതുള്ള എസി മിലാനേക്കാള്‍ 17…

Read More

ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ താരങ്ങൾക്ക് പ്രാധാന്യം നൽകാമായിരുന്നു; വിമർശനവുമായി പി.ടി ഉഷ

ഒളിംപിക്സ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ വിമർശനവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസി‍ഡന്റ് പി ടി ഉഷ. ഒളിംപിക്സ് നിരവധി കായികതാരങ്ങളുടെ ആഘോഷമാണ്. ഉദ്ഘാടന ചടങ്ങിൽ കുറച്ച് സമയം മാത്രമെ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളു. അതൊഴിവാക്കിയാൽ മറ്റെല്ലാം മികച്ച രീതിയിൽ സംഘാടകർ നടത്തിയിട്ടുണ്ടെന്നും പി ടി ഉഷ പ്രതികരിച്ചു. കായിക താരങ്ങൾക്കായി ഇന്ത്യൻ സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചും മുൻ താരം പ്രതികരിച്ചു. താൻ മത്സരിച്ചിരുന്ന കാലത്ത് താരങ്ങൾക്ക് സർക്കാരിൽ നിന്നോ മറ്റെവിടെനിന്നെങ്കിലുമോ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. യൂറോപ്പിന് പുറത്ത്…

Read More

ഇന്ത്യക്ക് ആദ്യ മെഡൽ പ്രതീക്ഷ; ഷൂട്ടിങ്ങിൽ മനു ഭാകർ ഫൈനലിൽ

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ ഫൈനൽ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മനു ഭാകറാണ് ഇന്ത്യയ്ക്ക് ആദ്യ മെഡൽ പ്രതീക്ഷ നൽകി മുന്നേറിയത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ മനു ഭാകർ ഫൈനലിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാകറിൻറെ മുന്നേറ്റം. മറ്റൊരു ഇന്ത്യൻ താരം റിഥം സംഗ്വാൻ യോഗ്യതാ റൗണ്ടിൽ പുറത്തായി. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്. നാളെ…

Read More

പാരിസ് ഒളിംപിക്‌സ്; ആദ്യ സ്വർണം ചൈനയ്ക്ക്; സുവർണ നേട്ടം ഹ്വാങ്- ഷെങ് സഖ്യത്തിന്

പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണ മെഡൽ ചൈന സ്വന്തമാക്കി. നേട്ടം 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം പോരാട്ടത്തിലാണ് നേട്ടം. ചൈനയുടെ ഹ്വാങ് യുടിങ്- ഷെങ് ലിയാവോ സഖ്യത്തിനാണ് സുവർണ നേട്ടം. 16-12 എന്ന സ്‌കോറിനാണ് ചൈനീസ് സഖ്യം വിജയവും സ്വർണവും പിടിച്ചെടുത്തത്. ദക്ഷിണ കൊറിയയുടെ കിം ജിഹ്വോൻ- പാർക് ഹജുൻ സഖ്യത്തെയാണ് ചൈനീസ് സഖ്യം വീഴ്ത്തിയത്. കൊറിയൻ സഖ്യത്തിനാണ് വെള്ളി. ഇതേ ഇനത്തിൽ കസാഖിസ്ഥാനാണ് വെങ്കലം. അലക്‌സാൻഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് വെങ്കല…

Read More

പാരീസിൽ വീണ്ടും മോഷണം; ബ്രസീൽ ഇതിഹാസ താരം സീക്കോയെ കൊള്ളയടിച്ചു

ഒളിംപിക്സിനായി പാരീസിലെത്തിയ ബ്രസീൽ ഇതിഹാസ താരം സീകോയെ കൊള്ളയടിച്ചതായി പരാതി. വജ്രാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, പണം എന്നിവ അടങ്ങിയ ബാഗാണ് മോഷണം പോയത്. നിർത്തിയിട്ട കാറിൽ നിന്നാണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. ഒളിംപിക്സ് കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ഉദ്ഘാടന ചടങ്ങിനായി മുൻ ബ്രസീൽ ഫുട്ബോളർ പാരീസിലെത്തിയത്. നാലര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സികോയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാക്സി കാറിൽ സഞ്ചരിക്കവെയാണ് കവർച്ച നടന്നത്. ടാക്സി ഡ്രൈവറുടെ ശ്രദ്ധ തിരിക്കാനായി…

Read More

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് പി.ആര്‍. ശ്രീജേഷ്

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമാണ് ഈ മലയാളി സൂപ്പര്‍ താരം. കരിയറില്‍ പിന്തുണച്ച കുടുംബം, ടീമംഗങ്ങള്‍, ആരാധകര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. 2006-ലാണ് ശ്രീജേഷിന്റെ ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം. ജി.വി. രാജ സ്‌കൂളില്‍നിന്നാണ് ശ്രീജേഷിന്റെ ഹോക്കിയിലെ തുടക്കം. അച്ഛന്‍ പശുവിനെ വിറ്റാണ് ആദ്യമായി കിറ്റ് വാങ്ങിത്തന്നതെന്ന…

Read More