
പാരിസ് ഒളിമ്പിക്‌സ്; ഫൈനൽ ലക്ഷ്യമിട്ട് ഹോക്കിടീം, നീരജും വിനേഷ് ഫോഗട്ടും ഇന്നിറങ്ങും
പാരിസ് ഒളിംപിക്സിൽ ഹോക്കിയിൽ ഫൈനൽ സീറ്റുറപ്പിക്കാൻ പി ആർ ശ്രീജേഷും സംഘവും ഇന്നിറങ്ങും. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും ഗുസ്തിയിൽ വിനേഷ് ഫോഗട്ടും ഇന്നിറങ്ങും. ക്വാർട്ടറിൽ ബ്രിട്ടനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഇന്ത്യൻ ഹോക്കി ടീം സെമിയിൽ എത്തിയത്. ഗോൾകീപ്പറും മലയാളിയായുമായ പി ആർ ശ്രീജേഷിന്റെ മികവാണ് ക്വാർട്ടറിൽ ഇന്ത്യയ്ക്ക് തുണയായത്. ഒപ്പം ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിങ്ങിന്റെ മിന്നും പ്രകടനവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. സെമിയിൽ ജർമ്മനിയെ മറികടന്നാൽ ഇന്ത്യയ്ക്ക് വെള്ളിമെഡൽ ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി 10.30നാണ്…