
ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പര ; മൂന്നാം മത്സരത്തിലും ടോസ് നേടി ശ്രീലങ്ക , ഇന്ത്യൻ ടീമിൽ രണ്ട് മാറ്റം
ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം റിയാന്‍ പരാഗും കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.അര്‍ഷ്ദീപ് സിംഗ് പുറത്തായതോടെ മുഹമ്മദ് സിറാജ് മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക പേസര്‍. ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റവുമുണ്ട്. അഖില ധനഞ്ജയക്ക് പകരം മഹീഷ തീക്ഷണ ശ്രീലങ്കയുടെ അന്തിമ ഇലവനിലെത്തി. കഴിഞ്ഞ…