വിനേഷ് ഫോഗട്ടിന്‍റെ അപ്പീൽ; ഒളിമ്പിക്സ് തീരുന്നതിന് മുമ്പ് തീരുമാനമാക്കുമെന്ന് കായിക വ്യവഹാര കോടതി

വിനേഷ് ഫോഗട്ടിന്‍റെ വെള്ളി മെഡലിനു വേണ്ടിയുള്ള അപ്പീൽ ഒളിംപിക്സ് തീരുന്നതിന് മുമ്പ് തീരുമാനമാക്കുമെന്ന് കായിക വ്യവഹാര കോടതി. പാരീസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു ഫോഗട്ട് മത്സരിച്ചത്. ഫൈനലിൽ ഇടം പിടിച്ച ഫോഗട്ടിനെ മത്സരത്തിന് തൊട്ടു മുമ്പ് നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അയോ​ഗ്യയാക്കുകയായിരുന്നു. അനുവദനീയമായ ഭാരത്തേക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. അയോഗ്യരായ താരങ്ങൾക്ക് പൊതുവെ മെഡൽ നൽകാറില്ല. അയോഗ്യ ആക്കിയതിന് ശേഷം ഫോഗട്ട് കായിക വ്യവഹാര കോടതിക്ക് അപ്പീൽ നൽകുകയായിരുന്നു….

Read More

നീരജും എനിക്ക് മോനെ പോലെ തന്നെയാണ്, അവൻ നദീമിന്‍റെ സഹോദരനാണ്; നീരജിന്‍റെ അമ്മക്ക് പിന്നാലെ ​ഹൃദയം തൊടുന്ന വാക്കുകളുമായി അർഷാദിന്‍റെ അമ്മയും

ഒരേ ഇവന്‍റിൽ കാലങ്ങളായി മത്സരിക്കു ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്‍റെ അർഷാദ് നദീമും ഒന്നിനൊന്ന് മികച്ച താരങ്ങളാണ്. മത്സരം ഒരു വഴിയിൽ നടക്കുന്നുണ്ടെങ്കിലും ഇരുവരും നല്ല സുഹ‍‍ൃത്തുക്കൾ കൂടിയാണ്. നീരജിനെ പിന്തള്ളിക്കൊണ്ട് പാരീസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ 92.07 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞ് ഒളിംപിക് റെക്കോർടോടെ സ്വർണം നേടാൻ അർഷാദിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നലെ അർഷാദ് ജയിച്ചതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും അവൻ തനിക്ക് മകനെ തന്നെയാണെന്നും നീരജിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അമ്മയുടെ…

Read More

വയനാടിനൊപ്പം നിൽക്കാൻ കോഹ്ലിയുടെ കൈയ്യൊപ്പ് വീണ ബാറ്റും; ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഉരുൾപ്പൊട്ടലുണ്ടായ വയനാടിനെ സഹായിക്കാൻ താൻ ഒരുപാട് ആഗ്രഹിച്ചു നേടിയ വിരാട് കോഹ്ലിയുടെ കൈയ്യൊപ്പ് വീണ ബാറ്റ് ലേലത്തിന് വയ്ക്കാൻ ഒരുങ്ങുകയാണ് മലയാളിയും ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയ്‌സൻ ഓഫിസറുമായി സിബി ഗോപാലകൃഷ്ണൻ. ലേലത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും വയനാടിന്റെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് സിബി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കിങ് കോഹ്ലിയുടെ പക്കൽ നിന്നും പൂർണ്ണമായ കൈയ്യൊപ്പ് വാങ്ങിയ ഒരു ബാറ്റ് കിട്ടാനുള്ള ആഗ്രഹവും ആ ദിവസങ്ങളെയും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഓർത്തെടുക്കുന്നുണ്ട് സിബി….

Read More

ഒളിംപിക്‌സ് സമാപനം; ശ്രീജേഷ് പതാകയേന്തും ഒപ്പം മനു ഭാകറും

ഒളിംപിക്‌സ് സമാപനത്തില്‍ ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതകാ വാഹകനാകും. ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറും ശ്രജേഷിനൊപ്പം ഇന്ത്യന്‍ പതകയേന്തും. ഞായറാഴ്ചയാണ് ഒളിംപിക്‌സ് സമാപനം. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തു വിട്ടത്. ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ അജാന്ത ശരത് കമലും പിവി സിന്ധുവുമായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്.കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തില്‍ സ്‌പെയിനിനെ വീഴ്ത്തി ഒളിംപിക്‌സ് വെങ്കലവുമായാണ് ശ്രീജേഷ്…

Read More

ഒളിമ്പിക്‌സ് വേദിയിൽ പ്രൊപ്പോസ് ചെയ്ത് ഫ്രഞ്ച് അത്‌ലീറ്റ് ആലിസ് ഫിനോട്ട്; വൈറലായി വീഡിയോ

പാരീസ് ഒളിമ്പിക്‌സിനിടെ വിവാഹാഭ്യര്‍ഥന നടത്തുന്ന സ്റ്റീപ്പിള്‍ചേസ് താരത്തിന്റെ വീഡിയോ വൈറല്‍. ഫ്രഞ്ച് അത്‌ലറ്റായ ആലിസ് ഫിനോട്ടാണ് മത്സരത്തിന് ശേഷം തന്റെ പങ്കാളിയെ പ്രൊപ്പോസ് ചെയ്തത്. സ്‌പെയിനില്‍നിന്നുള്ള ട്രയാത്ത്‌ലെറ്റായ ബ്രൂണോ മാര്‍ട്ടിനസും ആലിസ് ഫിനോട്ടും ഒന്‍പത് വര്‍ഷമായി ഒന്നിച്ചുകഴിയുന്നവരാണ്. മത്സരത്തിൽ ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കുകയാണെങ്കില്‍ വിവാഹാഭ്യര്‍ഥന നടത്തുമെന്ന് ഉറപ്പിച്ചാണ് ഫിനോട്ട് ഓടിയത്. ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കാന്‍ കഴിഞ്ഞതോടെ ഒളിമ്പിക്‌സ് വേദിയിൽ വച്ച് തന്നെ പ്രൊപ്പോസ് ചെയ്തു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് മത്സരത്തില്‍ ഫിനോട്ടിന് മെഡലൊന്നും കിട്ടിയില്ല. പക്ഷേ, ഈയിനത്തിലെ…

Read More

പുരുഷ ഗുസ്തിയില്‍ അമന്‍ ഷെരാവത് സെമിയില്‍

ഒളിംപിക്‌സ് ഗുസ്തിയില്‍ പുരുഷ വിഭാഗം 57 കിലോ പോരാട്ടത്തില്‍ ഇന്ത്യയുടെ അമന്‍ ഷെരാവത് സെമിയിലേക്ക് മുന്നേറി. മുന്‍ ലോക ചാംപ്യന്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബകരോവിനെ വീഴ്ത്തിയാണ് താരം അവസാന നാലിലെത്തിയത്. 11-0 എന്ന സ്കോറിന്‍റെ കരുത്തുറ്റ ജയത്തോടെയാണ് ഇന്ത്യന്‍ താരം മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ മാസിഡോണിയ താരം വ്‌ലാദിമിര്‍ ഇഗോര്‍വിനെയാണ് വീഴ്ത്തിയാണ് അമ‍‍ന്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. പ്രീ ക്വാര്‍ട്ടറില്‍ ആധികാരിക വിജയമാണ് താരം സ്വന്തമാക്കിയത്. 10-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം അവസാന എട്ടിലേക്ക് കടന്നത്….

Read More

‘വെള്ളിക്ക് അര്‍ഹതയുണ്ട്’- വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ കായിക കോടതി സ്വീകരിച്ചു

ഭാരക്കൂടുതലിന്റെ പേരില്‍ ഒളിംപിക്‌സ് ഫൈനല്‍ മത്സരത്തിലേക്ക് സെമി ജയിച്ചിട്ടും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി സ്വീകരിച്ചു. വിഷയത്തില്‍ കോടതി വാദം കേള്‍ക്കും. ഒളിംപ്കിസില്‍ തനിക്കു വെള്ളി മെഡല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിനേഷ് അപ്പീല്‍ നല്‍കിയത്. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സെമി ജയിച്ച ശേഷമാണ് നാടകീയ സംഭവങ്ങള്‍.ബുധനാഴ്ച രാവിലെ നടന്ന ഭാര പരിശോധനയില്‍, അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്….

Read More

‘ഗുഡ് ബൈ റസ്ലിങ്’ ; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്.സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ’,…

Read More

ഒളിംമ്പിക്സ് ഹോക്കിയിൽ ഇന്ന് ഇന്ത്യയ്ക്ക് വെങ്കല മെഡൽ പോരാട്ടം ; അവസാന മത്സരത്തിന് മലയാളി താരം പി.ആർ ശ്രീജേഷ്

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് വെങ്കല മെഡൽ പോരാട്ടം.സ്പെയ്നാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം തുടങ്ങുക.സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. ഇന്ത്യൻ ഹോക്കിയിലെ വന്‍മതിലായ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ അവസാന മത്സരം കൂടിയാണിത്. വെങ്കല പോരാട്ടത്തിനൊടുവില്‍ ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായം അഴിച്ചുവെക്കുന്നതോടെ ഇന്ത്യൻ ഹോക്കിയിൽ സമാനതകൾ ഇല്ലാത്തൊരു അധ്യായം കൂടിയാകും ഇന്ന് പൂർണമാവുക. വെളിച്ചത്തിന്‍റെയും കലയുടെയും പ്രണയത്തിന്‍റെയും നഗരമായ, എല്ലാത്തിനേയും ചേർത്തുപിടിക്കുന്ന പാരിസിലാണ്…

Read More

‘ഒരു പരമ്പര തോറ്റത് കൊണ്ട് ലോകം അവസാനിക്കില്ല’; ശ്രീലങ്കയ്ക്ക് എതിരായ തോൽവിയിൽ പ്രതികരണവുമായി രോഹിത് ശർമ

ഒരു പരമ്പര തോറ്റത് കൊണ്ട് ലോകം അവസാനിക്കാൻ പോകുന്നില്ല, ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് ശർമ. ഇന്ത്യയ്ക്ക് വേണ്ടി ആരും അലസതയോടെ കളിക്കാറില്ല. ഞാന്‍ നായകനായിരിക്കുന്ന സമയത്ത് അതിനുള്ള ഒരു സാധ്യതയുമില്ല.സ്പിന്നിനെതിരെ കളിക്കേണ്ടത് വലിയ ആശങ്കയായി കാണുന്നില്ല. എങ്കിലും അത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്. പരമ്പര നഷ്ടപ്പെടുന്നത് ലോകാവസാനമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാ താരങ്ങളും സ്ഥിരതയോടെയാണ് കളിക്കുന്നത്. തോല്‍വി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പരാജയത്തില്‍…

Read More