വിനേഷ് ഫോ​ഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍; ഉത്തരവാദിത്വം താരത്തിനും കോച്ചിനും; ഐഒഎ മെഡിക്കൽ ടീമിനെതിരായുള്ള വിദ്വേഷപ്രചാരണം അപലപനീയമെന്ന് പി. ടി. ഉഷ

ഒടുവിൽ ഗുസ്തിതാരം വിനേഷ് ഫോ​ഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍. വിനേഷിന്റെ അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. അല്ലാതെ അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് അല്ലെന്നാണ് വിശദീകരണം. ​ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നി​ഗമനങ്ങളിൽ എത്താൻ ശ്രമിക്കുന്നവർ അതിനുമുമ്പ് വസ്തുതകൾക്കൂടി പരി​ഗണിക്കണം. 2024…

Read More

പാരീസിൽ ജാവലിന്‍ എറിയുമ്പോൾ നീരജ് ധരിച്ചിരുന്നത് 52 ലക്ഷത്തിന്റെ വാച്ച്

പാരീസിൽ ഇന്ത്യയുടെ അഭിമാനതാരമായത് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു. എന്നാൽ ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയ താരത്തിന് പക്ഷേ പാരീസില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ജാവലിന്‍ ഫൈനലില്‍ ഒന്നാമതെത്താന്‍ നീരജിനായില്ല. 89.45 മീറ്ററാണ് നീരജ് ജാവലിന്‍ എറിഞ്ഞത്. പാകിസ്താന്‍ താരം അര്‍ഷാദ് നദീമാണ് മികച്ച പ്രകടനത്തിലൂടെ നീരജിനെ രണ്ടാമതാക്കിയത്. ഒളിമ്പിക് റെക്കോഡ് തകര്‍ത്ത പ്രകടനമായിരുന്നു നദീമിന്റെ. 92.97 മീറ്റര്‍ എറിഞ്ഞ നദീം സ്വര്‍ണം നേടി. എന്നാൽ…

Read More

ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെ‌ടുത്തതാണെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ; കാരണം വിഷാദം

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെടുത്തതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തോര്‍പ്പ് കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും തോർപിന്റെ ഭാര്യ അമാൻഡ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികവും ശാരീരികവുമായി വലിയ പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു തോര്‍പ്പ്. കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും വിഷാദം കൂടി. അന്ന് കുടുംബം മുഴുവൻ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഒരുപാട് ചികിത്സച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍…

Read More

പാരീസ് ഒളിംപിക്സിൽ മത്സരങ്ങൾ പൂർത്തിയായി ; ഒന്നാം സ്ഥാനം നിലനിർത്തി അമേരിക്ക , ചൈന രണ്ടാമത്

പാരീസ് ഒളിംപിക്സിൽ മത്സരങ്ങൾ പൂർത്തിയായി. മെഡൽ പട്ടികയിൽ അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തി.40 സ്വർണവും 44 വെള്ളിയും 42 വെങ്കലവുമടക്കം അടക്കം 126 മെഡലുകളുമായാണ് അമേരിക്ക ഒന്നാമതെത്തിയത്. 40 സ്വർണവും 27 വെളളിയും 24 വെങ്കലവുമായി ചൈനയാണ് രണ്ടാമത്. ഒരു വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ 6 മെഡലുകളുമായി ഇന്ത്യ 71 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാന മത്സരത്തിൽ സ്വർണം സ്വന്തമാക്കിയാണ് അമേരിക്ക ചൈനയിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്. വനിതാ ബാസ്ക്കറ്റ് ബോളിൽ…

Read More

പാരീസ് ഒളിംപ്ക്സിന് കൊടിയിറക്കം; ആരാകും ഒളിംപിക് ചാമ്പ്യന്മാർ, ചൈനയോ അമേരിക്കയോ?

രണ്ടാഴ്ച്ചക്കാലമായി കായികലോകത്തെ ത്രസിപ്പിച്ച കായികമാമാങ്കത്തിന് കൊടിയിറക്കം. പാരീസ് ഒളിംപ്ക്സിന്റെ സമാപനച്ചടങ്ങ് ഇന്ത്യൻ സമയം അർധരാത്രി 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ആരംഭിക്കും. കലാപരിപാടികളും അത്‌ലീറ്റുകൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും ഉൾപ്പെടുന്ന ചടങ്ങ് രണ്ടര മണിക്കൂറോളം നീളുമെന്നാണ് അറിയിപ്പ്. സമാപന മാർച്ച് പാസ്റ്റിൽ, ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാക വഹിക്കും. നിലവിൽ 3​9 സ്വർണ മെഡലുകളുമായി ഒന്നാമത് നിൽക്കുന്നത് ചൈനയാണ്, രണ്ടാമത്…

Read More

‘പി.ആർ.ശ്രീജേഷിന് ഐഎഎസ് നൽകണം’; മുഖ്യമന്ത്രിക്ക് കേരള ഒളിംപിക്‌സ് അസോസിയേഷൻ കത്ത് നൽകി

പി.ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഒളിംപിക്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് കത്തു നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്‌സ് ഹോക്കിയിൽ വെങ്കല മെഡലോടെ പി.ആർ. ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ഒളിംപിക്‌സ് അസോസിയേഷന്റെ ആവശ്യം. ‘മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം.’-…

Read More

പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ നേട്ടം. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5നായരുന്നു അമൻ ഷെറാവത്തിന്റെ വിജയം. ഒള്പിമ്പിക് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്തി താരമായി അമൻ ഷെറാവത്ത് മാറി. ആദ്യ മത്സരത്തിൽ നോർത്ത് മാസിഡോണിയയുടെ വ്‌ളാദിമിർ ഇഗോറോവിനെ 10-0ത്തിന് തോൽപ്പിച്ചാണ് അമൻ…

Read More

പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഫൈനലില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വര്‍ണ നേട്ടം സ്വന്തമാക്കാനായില്ല. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അര്‍ഷാദ്…

Read More

ഹോക്കിയിൽനിന്ന് വിരമിച്ച മലയാളി താരം പി.ആർ. ശ്രീജേഷ് പരിശീലക സ്ഥാനത്തേക്ക്

പാരിസ് ഒളിംപിക്സിലെ വെങ്കലമെഡൽ നേട്ടത്തോടെ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ച മലയാളി താരം പി.ആർ. ശ്രീജേഷ് പരിശീലക സ്ഥാനത്തേക്ക് എത്തും. ദേശീയ മാധ്യമങ്ങളാണ് ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനാകുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. വിരമിക്കൽ തീരുമാനത്തിൽ പുനർവിചിന്തനത്തിനു സാധ്യതയില്ലെന്ന് ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഈ മെഡൽനേട്ടം വയനാട് ഉരുൾപൊട്ടലിന്റെ ദുരിതമനുഭവിക്കുന്നവർക്ക് സമർപ്പിക്കുന്നതായും ശ്രീജേഷ് പ്രതികരിച്ചു. അതേസമയം വെങ്കലമെഡലുമായി ഹോക്കിയോട് വിടപറയുന്ന മലയാളി താരം പി.ആർ ശ്രീജേഷിന് ആശംസകൾ നേർന്ന്…

Read More

വിനേഷ് ഫോഗട്ടിന്‍റെ അപ്പീൽ; ഒളിമ്പിക്സ് തീരുന്നതിന് മുമ്പ് തീരുമാനമാക്കുമെന്ന് കായിക വ്യവഹാര കോടതി

വിനേഷ് ഫോഗട്ടിന്‍റെ വെള്ളി മെഡലിനു വേണ്ടിയുള്ള അപ്പീൽ ഒളിംപിക്സ് തീരുന്നതിന് മുമ്പ് തീരുമാനമാക്കുമെന്ന് കായിക വ്യവഹാര കോടതി. പാരീസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു ഫോഗട്ട് മത്സരിച്ചത്. ഫൈനലിൽ ഇടം പിടിച്ച ഫോഗട്ടിനെ മത്സരത്തിന് തൊട്ടു മുമ്പ് നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അയോ​ഗ്യയാക്കുകയായിരുന്നു. അനുവദനീയമായ ഭാരത്തേക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. അയോഗ്യരായ താരങ്ങൾക്ക് പൊതുവെ മെഡൽ നൽകാറില്ല. അയോഗ്യ ആക്കിയതിന് ശേഷം ഫോഗട്ട് കായിക വ്യവഹാര കോടതിക്ക് അപ്പീൽ നൽകുകയായിരുന്നു….

Read More