മോണി മോര്‍ക്കൽ ഇന്ത്യയുടെ പുതിയ ബൗളിങ് കോച്ച്; സ്ഥിരീകരിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ

ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് പരിശീലകനായി മോണി മോര്‍ക്കൽ. ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മോണി മോര്‍ക്കലുമായി സെപ്റ്റംബര്‍ ഒന്നു മുതലാണ് ബി.സി.സി.ഐ കരാറിൽ ഒപ്പിട്ടത്. ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പുതന്നെ മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് കോച്ചാകുമെന്ന വാർത്തകൾ വന്നിരുന്നു. ഗൗതം ഗംഭീര്‍ ഐ.പി.എല്‍. ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്ന്റെ ഉപദേശകനായിരുന്നപ്പോള്‍ മോര്‍ക്കല്‍ ബൗളിങ് പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ മുന്‍പ് ഇരുവരും മൂന്ന് സീസണുകളില്‍ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്….

Read More

പാകിസ്താന്‍-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര അടച്ചിട്ട വേദിയില്‍; ടിക്കറ്റ് വില്‍പ്പനെ നിര്‍ത്തിവെച്ചു, ടിക്കറ്റ് വാങ്ങിയവർക്ക് തുക മടക്കിനല്‍കും

അടച്ചിട്ട വേദിയില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നടത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനിച്ചു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുവേണ്ടി ഗ്രൗണ്ടില്‍ ഒരുക്കങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിന്റെ പണി പുരോഗമിക്കുന്നതിനാലാണ് കാണികളെ കറാച്ചിയിലെ സ്‌റ്റേഡിയത്തിലേക്ക് അനുവദിക്കെണ്ട എന്ന തീരുമാനം ബോര്‍ഡ് എടുത്തത്. കോവിഡ് കാലത്താണ് മുന്‍പ് കാണികളില്ലാതെ ക്രിക്കറ്റ് മത്സരം നടത്തിയിരുന്നത്. ഇതോടെ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നിശ്ചയിച്ച മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനെ നിര്‍ത്തിവെച്ചു. ടിക്കറ്റ് നേരത്തേ വാങ്ങിവെച്ചവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് പി.സി.ബി….

Read More

പാരീസ് ഒളിംമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ കുറഞ്ഞത് ഗുസ്തി താരങ്ങളുടെ സമരം കാരണം ; പ്രതികരണവുമായി റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിംഗ്

ഗുസ്തി താരങ്ങളുടെ സമരം മൂലമാണ് ഇന്ത്യക്ക് ഒളിമ്പിക്സിൽ മെഡൽ കുറഞ്ഞതെന്ന് റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ സഞ്ജയ് സിങ്. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ഗുസ്തിയിൽ നിന്നും ഒരു വെങ്കലം മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം. ‘‘ഗുസ്തി താരങ്ങളുടെ സമരം 14-15 മാസത്തോളം നീണ്ടു നിന്നു. ഇതിനെത്ത​ുടർന്ന് ഗുസ്തി താരങ്ങളെല്ലാം അസ്വസ്ഥതയിലായിരുന്നു.ഒരു വിഭാഗത്തിൽ മാത്രമല്ല, മറ്റുവിഭാഗത്തിൽ മത്സരിക്കുന്ന ഗുസ്തി താരങ്ങൾക്ക് പോലും പരിശീലിക്കാനായില്ല.ഇതിനാലാണ് ഗുസ്തി താരങ്ങൾക്കള മികച്ച പ്രകടനം നടത്താനാകാതെ വന്നത്’’ -സഞ്ജയ്…

Read More

പി.ആർ ശ്രീജേഷിനോടുള്ള ആദരം ; 16ആം നമ്പർ ജേഴ്സി പിൻവലിച്ച് ഹോക്കി ഇന്ത്യ

പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. രണ്ട് പതിറ്റാണ്ടു കാലം ഇന്ത്യന്‍ ടീമിന്‍റെ ഗോള്‍ വല കാത്ത ശ്രീജേഷിന്‍റെ 16 ആം നമ്പർ ജഴ്സി ഹോക്കി ഇന്ത്യ പിൻവലിച്ചു. സീനിയർ ടീമിൽ ഇനി ആർക്കും 16ആം നമ്പർ ജഴ്സി നൽകില്ലെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. പാരീസില്‍ ശ്രീജേഷിന്‍റെ ചിറകിലേറിയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍‌ പത്ത് പേരായി ചുരുങ്ങിയിട്ടും ഗ്രേറ്റ് ബ്രിട്ടനെതിരെ ഇന്ത്യ…

Read More

ബാഡ്മിന്റൺ വനിതാ ഡബിൾസ് ടീമിന് കേന്ദ്രം പരിശീലനത്തിന് ഒന്നരക്കോടി നല്‍കിയെന്ന വാർത്ത കള്ളമെന്ന് അശ്വിനി പൊന്നപ്പ

അശ്വിനി പൊന്നപ്പയുടെ വാക്കുകളാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്. പാരീസ് ഒളിമ്പിക്‌സിന് മുന്നോടിയായുള്ള പരിശീലനത്തിന് അശ്വിനി പൊന്നപ്പ-തനിഷ വനിതാ ഡബിൾസ് ടീമിന് കേന്ദ്ര സർക്കാർ 1.5 കോടി രൂപ അനുവദിച്ചിരുന്നെന്ന വാദം കള്ളമാണെന്നാണ് ബാഡ്മിന്റൺ താരം അശ്വിനി പൊന്നപ്പ പറയ്യുന്നത്. കേന്ദ്ര സർക്കാർ ടീമിന് 1.5 കോടി രൂപ അനുവദിച്ചിരുന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. വസ്തുതകൾ ഇല്ലാതെ എങ്ങനെ ഒരു ലേഖനം എഴുതാനാകും? ഓരോരുത്തർക്കും ഒന്നരക്കോടി വീതം ലഭിച്ചോ? ആരിൽനിന്ന്‌, എന്തിനുവേണ്ടിയാണത്. ഞാൻ ഈ പണം സ്വകരിച്ചിട്ടില്ല. ഫണ്ടിങ്ങിനുള്ള…

Read More

മനു ഭാക്കറും നീരജും വിവാഹിതരാകുമോ? പ്രതികരണവുമായി മനുവിന്റെ പിതാവ്

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ താരങ്ങളായിരുന്നു ഷൂട്ടര്‍ മനു ഭാക്കറും ജാവലിന്‍ താരം നീരജ് ചോപ്രയും. ഷൂട്ടിങ്ങില്‍ ഇരട്ട മെഡലുകള്‍ നേടി മനു ചരിത്രമെഴുതി. നീരജാകട്ടെ പാരീസിലെ ഇന്ത്യയുടെ ഏക വെള്ളി മെഡല്‍ നേടി. എന്നാൽ ഇപ്പോൾ അതൊന്നുമല്ല ചർച്ച. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. പാരീസ് ഒളിമ്പിക്‌സിനു ശേഷം നടന്ന ഒരു ചടങ്ങില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ. വീഡിയോയിൽ പരസ്പരം മുഖത്ത് നോക്കി സംസാരിക്കാന്‍ മടിക്കുന്ന നീരജിനെയും…

Read More

ഒരു മിനിറ്റിന് 5486 രൂപ , ഒരു ദിവസത്തിന് 79 ലക്ഷം രൂപ ; റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ എംബാപ്പെയുടെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പ്രതിഫലത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. പി എസ് ജിയില്‍ നിന്ന് ഈ സീസണിലാണ് എംബാപ്പെ റയല്‍ മാഡ്രിഡിലെത്തിയത്. ജൂണില്‍ ഫ്രീ ഏജന്‍റായി പി എസ് ജിയില്‍ നിന്ന് അഞ്ച് വര്‍ഷ കരാറിലാണ് എംബാപ്പെ റയലിലെത്തിയത്. റയലില്‍ മുന്‍ ഫ്രഞ്ച് താരം കരീം ബെന്‍സേമ ധരിച്ചിരുന്ന ഒമ്പതാം നമ്പര്‍ ജേഴ്സിയാണ് എംബാപ്പെ അണിയുക. കരാര്‍ അനുസരിച്ച് ആദ്യ വര്‍ഷം എംബാപ്പെക്ക് 285 കോടി രൂപയാണ് പ്രതിഫലമായി…

Read More

ശ്രീജേഷ് ഇന്ത്യയിലെത്തി; ഒളിംപ്യന്മാർക്ക് രാജകീയ വരവേൽപ്പ്

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. പാരിസിലെ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് രാജകീയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. മനസ്സുനിറയ്ക്കുന്ന സ്വീകരണമാണെന്ന് ശ്രീജേഷ് പ്രതികരിച്ചു. ‘വളരെ സന്തോഷമുണ്ട്. ഇതുപോലെ ഗംഭീര സ്വീകരണം ലഭിച്ചതില്‍ മനസ്സുനിറഞ്ഞിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്പോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്ലറ്റിനെ സംബന്ധിച്ചും വലുത്’,…

Read More

ജാവലിന്‍ ത്രോയിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം; അര്‍ഷാദ് നദീമിന് എരുമയെ സമ്മാനിച്ച് ഭാര്യ പിതാവ്

പാരീസ് ഒളിംപിക്സിൽ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്ന് ഒളിംപിക് റെക്കോർടോടെ സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യ അയേഷയുടെ പിതാവ് മുഹമ്മദ് നവാസ് സമ്മാനമായി നല്‍കിയത് എരുമയെ. തങ്ങളുടെ വിഭാഗത്തില്‍ എരുമയെ സമ്മാനം നല്‍കുന്നത് വലിയ ആദരമാണെന്നാണ് നവാസ് പറയ്യുന്നത്. പാരമ്പര്യമായി എരുമയെ സമ്മാനമായി നല്‍കുക എന്നത് ഞങ്ങളുടെ വിഭാഗത്തിലെ വലിയൊരു ആചാരമാണ്. തന്റെ മകളെ ആറ് വര്‍ഷം മുമ്പ് വിവാഹം കഴിക്കുമ്പോള്‍ അര്‍ഷാദ് നദീം ചെറിയ ജോലികൾ ചെയ്ത് ജീവിതച്ചെലവ്…

Read More

മെഡല്‍ ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുക; അമിത്തിന് ഒഡിഷ സര്‍ക്കാര്‍ വക 4 കോടി, മനു ഭാക്കറിന് 30 ലക്ഷം

പാരീസ് ഒളിംപിക്സിൽ ആറ് മെഡലുകളാണ് ഇന്ത്യയുടെ നേട്ടം. ടോക്യോ ഒളിംപിക്സിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ നീരജ് ചോപ്ര വെള്ളി നേടി, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൽ മിക്‌സഡ് ടീം ഇനത്തിലും വെങ്കലം നേടിയ മനു ഭാകർ, ഇതേയിനത്തിൽ മനുവിനൊപ്പം വെങ്കലം നേടിയ സരബ്‌ജ്യോത് സിങ്, 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ…

Read More