ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് ആവശ്യപ്പെട്ടില്ല; അൺകാപ്ഡ്’ നിയമം ബിസിസിഐയുടെ നിർദേശമെന്ന് ചെന്നൈ സിഇഒ

വരാനിരിക്കുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. അൺകാപ്ഡ് നിയമം തിരികെക്കൊണ്ടുവരാമെന്നതു ബിസിസിഐയുടെ നിർദേശമായിരുന്നെന്നും കാശി വിശ്വനാഥൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. വിരമിച്ച ശേഷം അഞ്ചു വർഷം കഴിഞ്ഞ താരങ്ങളെ അൺകാപ്ഡ് ആയി പരിഗണിക്കുന്ന നിയമമാണ് ഇത്. 2008 മുതൽ 2021 വരെയുള്ള സീസണുകളിൽ ഈ നിയമം ഐപിഎല്ലിൽ ഉണ്ടായിരുന്നു. എന്നാൽ ആരും ഇത് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഈ നിയമം…

Read More

ഗുസ്തിയിലേക്കു മടങ്ങാൻ കഴിയും: തിരിച്ചുവരുമെന്ന സൂചനകൾ നൽകി വിനേഷ് ഫോഗട്ട്

ഗുസ്തിയിലേക്കു തിരിച്ചുവരുമെന്ന സൂചനകൾ നൽകി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തി ആളുകളോടു സംസാരിക്കവേയാണ് ഗുസ്തിയിലേക്കു മടങ്ങാൻ സാധിക്കുമെന്നു വിനേഷ് പ്രതികരിച്ചത്. ശനിയാഴ്ച്ച ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ വിനേഷിന് വൻ സ്വീകരണമാണു നാടും മറ്റു താരങ്ങളും ഒരുക്കിയത്. പിന്നാലെ ഹരിയാനയിലേക്കു പോയ വിനേഷ് ഇന്നലെ മാത്രം ഇരുപതോളം സ്വീകരണ പരിപാടികളിൽ പങ്കെടു. സ്വന്തം നാടായ ചാർഖി ദാദ്രിയിൽ രാത്രിയേറെ വൈകിയിട്ടും നൂറു കണക്കിന് ആളുകൾ വിനേഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ‘‘ഒളിംപിക്സ് മെ‍ഡൽ നഷ്ടമായത് എന്റെ ജീവിതത്തിലെ…

Read More

നീരജ് ചോപ്ര വീണ്ടും ഇറങ്ങുന്നു; ഡയമണ്ട് ലീഗില്‍ മത്സരിക്കും

പാരിസ് ഒളിംപിക്‌സ് ജാവലിന്‍ ത്രോ വെള്ളി നേട്ടത്തിനു പിന്നാലെ മറ്റൊരു ലോക പോരാട്ടത്തിനൊരുങ്ങി ഇന്ത്യയുടെ ചാമ്പ്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഈ മാസം 22നു നടക്കുന്ന ലോസന്നയില്‍ നടക്കുന്ന ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്നു താരം വ്യക്തമാക്കി. പരിക്കിന്റെ പ്രശ്‌നങ്ങള്‍ ദീര്‍ഘ നാളായി നീരജിനെ വേട്ടയാടുന്നുണ്ട്. ഒളിംപിക്‌സിനു പിന്നാലെ നീരജ് ജര്‍മനിയിലേക്ക് ചികിത്സയ്ക്കായി പോയിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങള്‍ പാരിസില്‍ തന്റെ പ്രകടനത്തെ ബാധിച്ചില്ലെന്നാണ് നീരജ് പറയുന്നത്. അതിനാല്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കാന്‍ പ്രശ്‌നങ്ങളില്ല. അതേസമയം ഡോക്ടര്‍മാരുടെ…

Read More

കുതിരസവാരി, ഭരതനാട്യം, കരാട്ടെ; ഷൂട്ടിങ് ഇടവേളയിൽ ​ഹോബികളിലേക്ക് കടക്കുന്നു എന്ന് മനു ഭാക്കർ

പാരീസ് ഒളിമ്പിക്‌സിനുവേണ്ടി നിരന്തരമായി പരിശീലനം നടത്തിയതിനെ തുടർന്ന് ഇരട്ട വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കറിന് കൈക്ക് പരിക്കേറ്റിരുന്നു. ഏതാണ്ട് മൂന്ന് മാസത്തോളം താരത്തിന് വിശ്രമം ആവശ്യമാണ്. എന്നാല്‍ ഇക്കാലയളവില്‍ താൻ വെറുതെയിരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. ദിനചര്യകള്‍ക്ക് താൻ മുടക്കം വരുത്തില്ല. രാവിലെ ആറുമണിക്ക് എഴുന്നേറ്റ് യോഗ ചെയ്യണം. അത്രയും നേരത്തെ എഴുന്നേല്‍ക്കുന്നത് ഇഷ്ടമല്ലെങ്കിലും അത് ചെയ്യണമെന്നാണ് മനു ഭാക്കര്‍ പറയുന്നത്. കുതിര സവാരി, സ്‌കേറ്റിങ്, ഭരതനാട്യം, വയലിന്‍ പരിശീലനം എന്നിവയ്‌ക്കെല്ലാം ഇക്കാലയളവില്‍ സമയം കണ്ടെത്തും. ആയോധന…

Read More

ഐ.സി.സി. റാങ്കിങ്ങിൽ ബാബർ അസം എങ്ങനെ ഒന്നാമതെത്തി; വിമര്‍ശനവുമായി മുൻ പാക് താരം

ഐ.സി.സി.യുടെ പുതിയ ഏകദിന റാങ്കിങ് പട്ടികയിൽ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തിയതെങ്ങനെ എന്ന് മുൻ പാക് താരം ബാസിത് അലി. കഴിഞ്ഞ വർഷം നവംബറിലാണ് അവസാനമായി ഏകദിനം കളിച്ചത്. എന്നാൽ ഇത്തവണയും ബാബർ അസം തന്നെ ഒന്നാം റാങ്ക് നിലനിർത്തി. ബാബർ അസമിന് പിന്നാലെ രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യൻ നായകൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരാണ്. ഐ.സി.സിക്ക് ഒന്നാം റാങ്ക് നൽകാൻ ബാബർ മികച്ച പ്രകടനം പുറത്തെടുക്കേണ്ട…

Read More

‘ഫോ​ഗട്ട് മരിച്ചു പോകും എന്നു വരെ കരുതി’; സാമൂ​ഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് ഫോഗട്ടിന്റെ കോച്ച്; ചർച്ചയായതോടെ പിൻവലിച്ചു

പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തി ഫൈനലിനായി ഭാരം കുറക്കാൻ വിനേഷ് ഫോഗട്ട് നടത്തിയ തീവ്രശ്രമത്തെകുറിച്ച് മനസ്സ് തുറന്ന് കോച്ച് വോളർ അകോസ്. ഒരു നിമിഷം വിനേഷ് മരിച്ച് പോവുമെന്ന് വരെ കരുതിയതായി കോച്ച് സാമൂഹ്യ മാധ്യമത്തിൽ എഴുതി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അത് പിൻവലിക്കുകയായിരുന്നു. ‘സെമി ഫൈനലിന് ശേഷം ഫോഗട്ടിന് 2.7 കിലോഗ്രാം ഭാരം വർധിച്ചു. ഒരു മണിക്കൂർ 20 മിനിറ്റ് നേരം അവള്‍ നിര്‍ത്താതെ പരിശീലിച്ചു. പക്ഷെ ഒന്നരക്കിലോ ഭാരം അപ്പോഴും ബാക്കിയുണ്ടായിരുന്നു. 50 മിനിറ്റ് നീണ്ട…

Read More

സ്പാനിഷ് ഫുട്ബോൾ താരം ലാമിന്‍ യമാലിന്‍റെ പിതാവ് കുത്തേറ്റ് ആശുപത്രിയില്‍

സ്പാനിഷ് യുവ ഫുട്ബോൾ താരം ലാമിന്‍ യമാലിന്‍റെ പിതാവ് മൗനിര്‍ നസ്റോയിക്ക് അക്രമിയുടെ കുത്തറ്റു. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വളര്‍ത്തു നായയുമായി മടാറോവിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുകൂടെ നടക്കുന്നതിനിടെ അപരിചിതരായ വ്യക്തികളുമായി യമാലിന്‍റെ പിതാവ് വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെയാണ് മൗനിര്‍ നസ്റോയ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരുക്കോടെയാണ് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. യമാലിന്‍റെ പിതാവ് ഇപ്പോൾ അപകടനില തരണം ചെയ്തതായും ആശുപത്രി വിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കറ്റാലന്‍…

Read More

പാരിസില്‍ വെങ്കലം; അമന്‍ സെഹ്‌രാവത്തിന് റെയില്‍വേയില്‍ സ്ഥാനക്കയറ്റം

പാരിസ് ഒളിംപിക്‌സില്‍ ഗുസ്തി വെങ്കലം നേടിയ അമന്‍ സെഹ്‌രാവത്തിനു റെയില്‍വേ ജോലിയില്‍ സ്ഥാനക്കയറ്റം. നോര്‍ത്ത് റെയില്‍വേസില്‍ താരത്തെ ഓഫീസര്‍ ഒണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) പോസ്റ്റിലേക്കാണ് താരത്തിനു പ്രമോഷന്‍. ഒളിംപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അനുപമ നേട്ടത്തോടെയാണ് 21കാരന്‍ പാരിസില്‍ വെങ്കലം നേടിയത്. പുരുഷന്‍മാരുടെ 57 കിലോ വിഭാഗത്തിലാണ് താരം ഗുസ്തി വെങ്കലം സ്വന്തമാക്കിയത്.താരത്തിന്റെ ആത്മ സമര്‍പ്പണവും കഠിനാധ്വാനവും എടുത്തു പറഞ്ഞാണ് നോര്‍ത്തേണ്‍ റെയില്‍വേ സ്ഥാനക്കയറ്റം സംബന്ധിച്ചു വ്യക്തമാക്കിയത്. രാജ്യത്തിനു അഭിമാനകരമായ…

Read More

തുടർച്ചയായി 23 സീസണുകളിലും ഗോൾ ; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ

മൈതാനത്ത് പ്രായം തളർത്താത്ത പോരാളിയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ യൂറോ കപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ഏറെ വിമർശന ശരങ്ങൾ ഏറ്റുവാങ്ങിയ റോണോ ക്ലബ്ബ് സീസൺ ഗോളോടെ തുടങ്ങിയിരിക്കുകയാണിപ്പോള്‍. സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ താവൂനെതിരെ വലകുലുക്കിയ റോണോ ഫുട്‌ബോൾ ലോകത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. തുടർച്ചയായി 23 സീസണുകളിൽ വലകുലുക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് റോണോയെ തേടിയെത്തിയത്. 2002 ൽ സ്‌പോർട്ടിങ് ലിസ്ബണില്‍ പ്രൊഫഷണൽ കരിയറാരംഭിച്ച ശേഷം നാളിത് വരെ…

Read More

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യൻ മുന്‍ താരം ദിനേശ് കാര്‍ത്തിക്. അഞ്ച് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരും അടങ്ങുന്ന ടീമിനെയാണ് ദിനേശ് കാര്‍ത്തിക് തെരഞ്ഞെടുത്തത്. വിരേന്ദര്‍ സെവാഗിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയുമാണ് കാര്‍ത്തിക് തന്‍റെ ടീമിന്‍റെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദിനത്തില്‍ 100ന് മുകളിലും ടെസ്റ്റിൽ 82.23 ഉം സ്ട്രൈക്ക് റേറ്റുള്ള താരമായിരുന്നു സെവാഗ്. രോഹിത് ആകട്ടെ യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന ഫോമിലുമാണിപ്പോള്‍. മൂന്നാം നമ്പറില്‍ കാര്‍ത്തിക്കിന്‍റെ ടീമിലുള്ളത് വിരാട് കോലിയല്ല….

Read More