കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നാതെ വര്‍ഷങ്ങള്‍ കടന്നുപോയിരുന്നു; വിഷാദത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്ന് റോബിൻ ഉത്തപ്പ

കടുത്ത വിഷാദത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. വിഷാദത്തിനെതിരായ പോരാട്ടം ക്രിക്കറ്റ് മൈതാനത്ത് നേരിടേണ്ടിവന്നതിനേക്കാള്‍ വെല്ലുവിളിനിറഞ്ഞതായിരുന്നു. സമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ അനുഭവം വെളിപ്പെടുത്തിയത്. മാനസികമായി പ്രയാസം നേരിടുന്നവര്‍ സഹായം തേടണമെന്നും ഉത്തപ്പ പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ഗ്രഹാം തോര്‍പ്പ് വിഷാദംമൂലം ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഉത്തപ്പയുടേയും പ്രതികരണം. ഞാൻ അടുത്തിടെ ഗ്രഹാം തോര്‍പ്പിനേക്കുറിച്ച് കേട്ടിരുന്നു. അതുപോലെ വിഷാദംമൂലം ജീവനൊടുക്കിയ നിരവധി ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്….

Read More

വിനേഷ് ഫോഗട്ടിന്റെ ബ്രാന്‍ഡ് വാല്യു ഉയർന്നു; പരസ്യപ്രതിഫലം 25 ലക്ഷത്തില്‍ നിന്ന് ഒരു കോടിയിലേക്ക്

നീരജ് ചോപ്രയ്ക്ക് പിന്നാലെ പരസ്യപ്രതിഫലം വര്‍ധിപ്പിച്ച് ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിന് മുമ്പ് വാങ്ങുന്നതിനേക്കാള്‍ നാലിരട്ടിയോളം കൂടുതല്‍ പ്രതിഫലമാണ് വിനേഷ് ഇപ്പോള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനായില്ലെങ്കിലും വിനേഷിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താരം പ്രതിഫലം ഉയർത്തിയത്. ഒളിമ്പിക്‌സിന് മുമ്പ് ഓരോ എന്‍ഡോഴ്‌സ്‌മെന്റ് ഡീലിനും 25 ലക്ഷം രൂപയാണ് താരം വാങ്ങിയിരുന്നത്. ഇപ്പോള്‍ അത് 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒളിമ്പിക്‌സ് ഗുസ്തിയില്‍…

Read More

പാരീസ് ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി കേരള സർക്കാർ ; രണ്ട് കോടി രൂപ പാരിതോഷികം നൽകും

2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പിആര്‍ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി സർക്കാർ. ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സർക്കാർ പാരിതോഷികമായി നൽകുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ശ്രീജേഷിനെ ആദരിക്കുന്ന വലിയ ചടങ്ങായി നടത്താനാണ് സർക്കാരിന്റെ നീക്കം. ടീമിലെ മറ്റു അം​ഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ചടങ്ങുകളെന്നാണ് വിവരം. 

Read More

ജെയ്ഷാ ഐസിസിയുടെ തലപ്പത്തേക്ക് ; ഓസ്ട്രേലിയ , ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ

അടുത്ത ഐസിസി ചെയര്‍മാനാകുമെന്ന് കരുതപ്പെടുന്ന ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റേയും പിന്തുണ. ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമം ഐസിസി പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 27നകം അറിയിക്കണം. ഒന്നിലധികം പേരുണ്ടെങ്കില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തും. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തിരുമാനിച്ചിരുന്നു. നേരത്തെ…

Read More

നിരോധിത സ്റ്റിറോയിഡ് ഉപയോഗിച്ചു; ടെന്നീസ് താരം യാനിക് സിന്നര്‍ വിവാദ കുരുക്കില്‍

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നര്‍ വിവാദ കുരുക്കില്‍. നിരോധിക്കപ്പെട്ട സ്റ്റിറോയിഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടും താരത്തെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ വിലക്കിയില്ലെന്നാണ് പരാതി. സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസില്‍ കിരീടം നേടിയതിന് പിന്നാലെയാണ് ഇറ്റലി താരം യാനിക് സിന്നറിനെതിരെ ഞ്ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മാര്‍ച്ചില്‍ കാലിഫോര്‍ണിയയില്‍ നടന്ന ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയിഡ് പദാര്‍ത്ഥം യാനിക് സിന്നര്‍ ഉപയോഗിച്ചതായി കണ്ടെത്തി. എട്ട് ദിവസത്തിന് ശേഷം മത്സരങ്ങള്‍ ഇല്ലാത്ത സമയത്ത് വീണ്ടും നടത്തിയ പരിശോധനയിലും സ്റ്റിറോയിഡിന്റെ…

Read More

നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച്; വിഫയെ സമീപിച്ചു

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഫിഫയെ സമീപിച്ചു. കരാർ കാലാവധി പൂർത്തിയാകും മുൻപ്‌ പുറത്താക്കിയതിനാണ് സ്റ്റിമാച്ച് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനെതിരേ 2026 ജൂൺ വരെയുള്ള ശമ്പളം നൽകണമെന്നാണ് ആവശ്യം. ലോകകപ്പ് യോഗ്യതാറൗണ്ടിലെ മോശം പ്രകടനത്തെത്തുടർന്നാണ് ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ചിനെ ഫെഡറേഷൻ പുറത്താക്കിയത്. പിന്നാലെ സ്പെയിനിൽ നിന്നുള്ള മനോളോ മാർക്വേസിനെ പുതിയ പരിശീലകനായി നിയമിച്ചു. 2023ലെ പുതിയ കരാർ അനുസരിച്ച് ഇന്ത്യൻ ടീം പരിശീലകസ്ഥാനത്ത് 2026 ജൂൺവരെ സ്റ്റിമാച്ചിന്…

Read More

ജര്‍മന്‍ ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ജര്‍മന്‍ ദേശീയ ടീം നായകനും ബാഴ്‌സലോണ താരവുമായി ഇല്‍കെ ഗുണ്ടോഗന്‍. 33കാരന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നും കളിക്കുമെന്നു താരം വ്യക്തമാക്കി. 2011 മുതല്‍ ജര്‍മന്‍ ദേശീയ ടീമില്‍ കളിക്കുന്ന ഗുണ്ടോഗന്‍ ഇത്തവണ ജര്‍മനിയില്‍ അരങ്ങേറിയ യൂറോ കപ്പില്‍ ടീമിന്റെ നായകനായിരുന്നു. ജര്‍മനിയെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം ക്വാര്‍ട്ടര്‍ വരെ എത്തുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. 82 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. 19 ഗോളുകളും നേടി….

Read More

ചരിത്ര നേട്ടവുമായി അമൻ സെഹ്റാവത്ത്; ലോക ഗുസ്തി റാങ്കിങ്ങിൽ രണ്ടാമത്

ലോക ഗുസ്തി റാങ്കിങ്ങിൽ അമൻ സെഹ്റാവത്തിന് ചരിത്ര നേട്ടം. പാരിസ് ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ അമൻ സെഹ്റാവത്ത് ലോക ഗുസ്തി റാങ്കിങ്ങിൽ 57 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഓ​ഗസ്റ്റ് 18നാണ് പുതിയ റാങ്കിങ് പുറത്തുവന്നത്. 59000 പോയന്റുമായി ജപ്പാന്റെ റെയ് ഹിഗുച്ചി ഒന്നാം റാങ്ക് പിടിച്ചപ്പോൾ അമന് 56000 പോയന്റാണുള്ളത്. ഒളിമ്പിക്സിന് മുമ്പ് ഇന്ത്യൻ താരം ആറാം സ്ഥാനത്തായിരുന്നു. ഒളിമ്പിക്സ് ഗുസ്തിയിൽ ഇത്തവണ ഇന്ത്യക്കായി മെഡൽ നേടാനായ ഏക താരം…

Read More

പാരിസ് ഒളിംപിക്‌സിൽ വെള്ളി മെഡൽ; പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം ഒന്നരക്കോടി വര്‍ധിപ്പിച്ച് ജാവലിന്‍ ത്രോ താരം

പാരിസ് ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിന് പിന്നാലെ പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ച് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഒന്നരക്കോടി രൂപയാണ് നീരജ് വര്‍ധിപ്പിച്ചത്. പരിക്കുമായി മത്സരിച്ചിട്ടും 89.45 മീറ്റര്‍ ദൂരത്തേക്ക് ജാവലിനെറിഞ്ഞാണ് നീരജ് ചോപ്ര പാരിസ് ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയത്. തുടര്‍ച്ചയായി രണ്ടാം ഒളിംപിക്‌സിലും മെഡല്‍ സ്വന്തമാക്കിയതോടെ നീരജിന്റെ പരസ്യ വരുമാനവും കുത്തനെ ഉയര്‍ന്നു. നിലവില്‍ മൂന്നുകോടി രൂപയാണ് ഓരോ പരസ്യബ്രാന്‍ഡുകള്‍ക്കായി നീരജ് പ്രതിഫലം പറ്റുന്നത്. ഇപ്പോൾ ഒന്നരക്കോടി വര്‍ധിപ്പിച്ചതോടെ പ്രതിഫലം നാലരക്കോടിയായി. ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍…

Read More

യാന്‍ സോമ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

സ്വിറ്റ്‌സര്‍ലന്‍ഡ് ഫുട്‌ബോള്‍ സംഭാവന ചെയ്ത മികച്ച താരവും ഗോള്‍ കീപ്പറുമായ യാന്‍ സോമ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 35കാരന്‍ നിലയില്‍ സീരി എ ക്ലബ് ഇന്റര്‍ മിലാന്റെ താരമാണ്. ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നും കളിക്കും. 94 അന്താരാഷ്ട്ര മത്സരങ്ങള്‍ സ്വിസ് ദേശീയ ടീമിനായി കളിച്ച താരമാണ് സോമ്മര്‍. മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും സ്വിസ് വല കാത്തത് സോമ്മറാണ്. 2012ലാണ് താരം ദേശീയ ടീമിനായി അരങ്ങേറിയത്. ഈ വര്‍ഷം നടന്ന യൂറോ കപ്പാണ് സോമ്മര്‍…

Read More